- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിങ്ങൾ പറയ് ചേട്ടാ..അത്ര കഷ്ടപ്പെട്ടിട്ടാ ഈ വണ്ടി ഓടിക്കണെ....ജീവിക്കാൻ വേണ്ടിയാ ചേട്ടാ..എന്റെ വണ്ടി തല്ലിപ്പൊളിച്ചിട്ടത് എവിടുത്തെ ന്യായമാ; തൃശൂരിൽ ബിജെപി ഹർത്താൽ അനുകൂലികൾ തകർത്ത വാഹനത്തിന്റെ മുമ്പിൽ നിന്നുള്ള ഡ്രൈവറുടെ നിലവിളി സോഷ്യൽ മീഡിയ ഏറ്റെടുത്തപ്പോൾ
തൃശൂർ: ഗുരുവായൂർ പാർഥസാരഥി ക്ഷേത്രം മലബാർ ദേവസ്വം ബോർഡ് ഏറ്റെടുത്തതിൽ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദി തൃശൂർ ജില്ലയിൽ ബുധനാഴ്ച നടത്തിയ ഹർത്താൽ ജനങ്ങളെ വലച്ചു.ചേലക്കര പഴയന്നൂരിൽ ഹർത്താൽ അനുകൂലികൾ തച്ചുതകർത്ത തന്റെ വാഹനത്തിന് മുന്നിൽ നെഞ്ചുരുകി കരയുന്ന ഡ്രൈവറുടെ രോദനമാണ് ഇതിന്റെ ഏറ്റവും വലിയ ജീവിക്കുന്ന ഉദാഹരണം. നിങ്ങൾ പറയ് ചേട്ടാ....അത്ര കഷ്ടപ്പെട്ടിട്ടാ ഈ വണ്ടി ഓടിക്കണെ....ജീവിക്കാൻ വേണ്ടിയാ ചേട്ടാ..എന്റെ വണ്ടി തല്ലിപ്പൊളിച്ചിട്ട് എവിടുത്തെ ന്യായമാ ചേട്ടാ..' എന്നാണ് ഡ്രൈവർ ഹർത്താൽ അനുകൂലിയോടും വഴിപ്പോക്കരോടും കരഞ്ഞുകൊണ്ട് ചോദിക്കുന്നത്. ഡ്രൈവറുടെ വിലാപം സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. ചൊവ്വാഴ്ച പുലർച്ചയോടെയാണ് പൊലീസ് സംരക്ഷണത്തിൽ ദേവസ്വം ബോർഡ് അധികൃതരെത്തി പാർഥസാരഥി ക്ഷേത്രം ഏറ്റെടുത്തത്. ഹൈക്കോടതി ഉത്തരവിനെ തുടർന്നായിരുന്നു എക്‌സിക്യൂട്ടീവ് ഓഫിസറുടെ നടപടി.
തൃശൂർ: ഗുരുവായൂർ പാർഥസാരഥി ക്ഷേത്രം മലബാർ ദേവസ്വം ബോർഡ് ഏറ്റെടുത്തതിൽ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദി തൃശൂർ ജില്ലയിൽ ബുധനാഴ്ച നടത്തിയ ഹർത്താൽ ജനങ്ങളെ വലച്ചു.ചേലക്കര പഴയന്നൂരിൽ ഹർത്താൽ അനുകൂലികൾ തച്ചുതകർത്ത തന്റെ വാഹനത്തിന് മുന്നിൽ നെഞ്ചുരുകി കരയുന്ന ഡ്രൈവറുടെ രോദനമാണ് ഇതിന്റെ ഏറ്റവും വലിയ ജീവിക്കുന്ന ഉദാഹരണം.
നിങ്ങൾ പറയ് ചേട്ടാ....അത്ര കഷ്ടപ്പെട്ടിട്ടാ ഈ വണ്ടി ഓടിക്കണെ....ജീവിക്കാൻ വേണ്ടിയാ ചേട്ടാ..എന്റെ വണ്ടി തല്ലിപ്പൊളിച്ചിട്ട് എവിടുത്തെ ന്യായമാ ചേട്ടാ..' എന്നാണ് ഡ്രൈവർ ഹർത്താൽ അനുകൂലിയോടും വഴിപ്പോക്കരോടും കരഞ്ഞുകൊണ്ട് ചോദിക്കുന്നത്. ഡ്രൈവറുടെ വിലാപം സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.
ചൊവ്വാഴ്ച പുലർച്ചയോടെയാണ് പൊലീസ് സംരക്ഷണത്തിൽ ദേവസ്വം ബോർഡ് അധികൃതരെത്തി പാർഥസാരഥി ക്ഷേത്രം ഏറ്റെടുത്തത്. ഹൈക്കോടതി ഉത്തരവിനെ തുടർന്നായിരുന്നു എക്‌സിക്യൂട്ടീവ് ഓഫിസറുടെ നടപടി.