- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പെരുന്നാളാഘോഷിക്കാൻ ദുബൈ വേൾഡ് ട്രേഡ് സെന്ററിലെത്തുന്നവർക്ക് ഡ്രൈവറില്ലാ കാറിൽ ചുറ്റിക്കറങ്ങാം; ആർടിഎയുടെ ഡ്രൈവറില്ലാ വാഹനത്തിന്റ സേവനം 20 വരെ മാത്രം
ദുബൈ: ലോകത്തെ ഏറ്റവും ഉയരമേറിയ കെട്ടിടം നിർമ്മിച്ച് ലോകത്തെ ഞെട്ടിച്ച ദുബൈ മറ്റൊരു നേട്ടത്തിനായുള്ള ശ്രമത്തിലാണിപ്പോൾ ഡ്രൈവവർമാരില്ലാത്ത കാറുകളുടെ നഗരം എന്നതാണ് ദുബൈയുടെ അടുത്ത സ്വപ്നപദ്ധതി. 2030ഓടെ ദുബൈയിലെ 25 ശതമാനം കാറുകളും ഡ്രൈവവറില്ലാതെ നിരത്തുകളിലൂടെ ഓടിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. റോഡപകടങ്ങൾ കുറയ്ക്കുക എന്നതാണ് ഇതിലൂടെ ആഗ്രഹിക്കുന്നത്. ഇതോടൊപ്പം ചെലവ് കുറയ്ക്കനാവുമെന്നും കരുതുന്നു. ഇതിന്റെ ഭാഗമായി രണ്ട് മാസം മുമ്പ് ഡ്രൈവറില്ലാ വാഹനം നിരത്തിലറക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ദുബൈ വേൾഡ് ട്രേഡ് സെന്ററിൽ ആർ.ടി.എ ഡ്രൈവറില്ലാ വാഹനം സർവ്വീസിനിറക്കിയിരിക്കുകയാണ്. ലോകത്തെ അപൂർവ്വ വാഹനങ്ങളിൽ പെട്ട സ്മാർട്ട് കാറാണ് ആർ.ടി.എ സർവീ സിനിറക്കിയിരിക്കുന്നത്. പെരുനാൾ ആഘോഷിക്കാൻ ട്രേഡ് സെന്ററിലെത്തുന്ന സന്ദർശകരെ ആഘോഷ സ്ഥലങ്ങളിലെത്തിക്കുക ഈ വാഹനമായിരിക്കും. ജൂലൈ 20 വരെ ഈ സേവനം ഇവിടെയുണ്ടാകുമെന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് അഥോറിറ്റി അധികൃതർ അറിയിച്ചു. മണിക്കൂറിൽ 20 കിലോമീറ്റർ വേഗത്തിൽ മാത്രം സഞ
ദുബൈ: ലോകത്തെ ഏറ്റവും ഉയരമേറിയ കെട്ടിടം നിർമ്മിച്ച് ലോകത്തെ ഞെട്ടിച്ച ദുബൈ മറ്റൊരു നേട്ടത്തിനായുള്ള ശ്രമത്തിലാണിപ്പോൾ ഡ്രൈവവർമാരില്ലാത്ത കാറുകളുടെ നഗരം എന്നതാണ് ദുബൈയുടെ അടുത്ത സ്വപ്നപദ്ധതി. 2030ഓടെ ദുബൈയിലെ 25 ശതമാനം കാറുകളും ഡ്രൈവവറില്ലാതെ നിരത്തുകളിലൂടെ ഓടിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. റോഡപകടങ്ങൾ കുറയ്ക്കുക എന്നതാണ് ഇതിലൂടെ ആഗ്രഹിക്കുന്നത്. ഇതോടൊപ്പം ചെലവ് കുറയ്ക്കനാവുമെന്നും കരുതുന്നു.
ഇതിന്റെ ഭാഗമായി രണ്ട് മാസം മുമ്പ് ഡ്രൈവറില്ലാ വാഹനം നിരത്തിലറക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ദുബൈ വേൾഡ് ട്രേഡ് സെന്ററിൽ ആർ.ടി.എ ഡ്രൈവറില്ലാ വാഹനം സർവ്വീസിനിറക്കിയിരിക്കുകയാണ്. ലോകത്തെ അപൂർവ്വ വാഹനങ്ങളിൽ പെട്ട സ്മാർട്ട് കാറാണ് ആർ.ടി.എ സർവീ സിനിറക്കിയിരിക്കുന്നത്. പെരുനാൾ ആഘോഷിക്കാൻ ട്രേഡ് സെന്ററിലെത്തുന്ന സന്ദർശകരെ ആഘോഷ സ്ഥലങ്ങളിലെത്തിക്കുക ഈ വാഹനമായിരിക്കും.
ജൂലൈ 20 വരെ ഈ സേവനം ഇവിടെയുണ്ടാകുമെന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് അഥോറിറ്റി അധികൃതർ അറിയിച്ചു. മണിക്കൂറിൽ 20 കിലോമീറ്റർ വേഗത്തിൽ മാത്രം സഞ്ചരിക്കുന്ന സ്മാർട്ട് കാർ പരീക്ഷണാടിസ്ഥാനത്തിലാണ് ട്രേഡ് സെന്ററി ന്റെ നിശ്ചിത സഞ്ചരാപഥത്തിലൂടെ നീങ്ങുന്നത്.
മുൻകൂട്ടി സൂക്ഷിച്ചുവയ്ക്കപ്പെട്ട റൂട്ട്മാപ്പ് അനുസരിച്ചു ജി.പി.എസ് സഹായത്തോടെയാണണു സഞ്ചാരം. ഫ്രാൻസിലെ ക്യാന്പസുകളിൾ ഒരു കെട്ടിടത്തിൽ നിന്ന് മറ്റൊരു കെട്ടിടത്തിലേക്കുള്ള സഞ്ചാരത്തിനു ഒംനിക്സ് കന്പനിയുടെ ഈ വാഹനമാണു ഉപയോഗിക്കുന്നത്. ഇതു സുരക്ഷിതമാണെന്ന് തെളിയിച്ചതിന്റെ അടിസ്ഥാനത്തിലാണു ദുബൈയില പ്രധാന വ്യാപാര കേന്ദ്രത്തിലും ഇതു യാത്രാവാഹനമായത്.
പത്തു യാത്രക്കാരെയാണു ഈ കാറിൽ പരമാവധി ഉൾകൊള്ളിക്കാനാവുക. പരീക്ഷണാടി സ്ഥാനത്തിലുള്ള സർവ്‌വീസ് വിലയിരുത്തിയശേഷം ഇത്തരം വാഹനങ്ങൾ മെട്രോ േസ്റ്റഷനുകളിലെ സേവനത്തിനായി പ്രയോജനപ്പെടുത്താനും ആർ.ടി.എ ആലോചിക്കുന്നുണ്ട്. േസ്റ്റഷനുകളിലേക്കു യാത്രക്കാരെ എത്തിക്കാനാണു വാഹനം ഉപയോഗിക്കുക.
നൂറുശതമാനം പ്രകൃതിസൗഹൃദമായ സ്മാർട്ട് കാർ സുരക്ഷിത സംവിധാനങ്ങളുടെ ക്രമീകരണത്തിലാണു സർവ്‌വീസ് നടത്തുന്നത്. എയർകണ്ടീഷൻ ഉപയോഗിക്കുന്നില്ലെങ്കിൽ എട്ടുമണിക്കൂർ വരെ തുടർച്ചയായി സഞ്ചരിക്കാൻ ഈസി മൈൽ ട്രേഡ് മാർക്ക്പതിച്ച ഫ്രഞ്ച് നിർമ്മിത വാഹനത്തിനാകുമെന്ന് ആർ. ടി.എയിലെ ലൈസൻസ് വകുപ്പ് തലവൻ അഹ്മദ് ഹാഷിം ബഹ്റൂസിയാൻ പറഞ്ഞു.