- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്ലീൻ ക്രിമിനൽ ഫിനാൻഷ്യൻ റെക്കോർഡ് ആണെങ്കിൽ ദുബായിലെ ഡ്രൈവർമാർക്ക് വാഹനപിഴ തവണകളായി അടയ്ക്കാം: ദുബായിൽ വാഹനം രജിസ്റ്റർ ചെയ്തിട്ടുള്ള പ്രവാസി ഡ്രൈവർമാർക്ക് കൂടുതൽ മെച്ചം
ദുബായ്: വാഹനപിഴ തവണകളായി അടയ്ക്കാൻ ദുബായ് ഡ്രൈവർമാർക്ക് സൗകര്യമൊരുക്കി ദുബായ് ട്രാഫിക് ഡിപ്പാർട്ട്‌മെന്റ്. എന്നാൽ ചില വ്യവസ്ഥകളോടെ മാത്രമേ ഇതു സാധ്യമാകൂ എന്നാണ് ഡിപ്പാർട്ട്‌മെന്റ് വ്യക്തമാക്കിയിരിക്കുന്നത്. ക്ലീൻ ക്രിമിനൽ ഫിനാൻഷ്യൽ റെക്കാർഡ് ആയിരിക്കണം എന്നതാണ് ആദ്യത്തേതും പ്രധാനവുമായ വ്യവസ്ഥ. കൂടാതെ ആദ്യ ഗഡുവായി കുറഞ്ഞത്
ദുബായ്: വാഹനപിഴ തവണകളായി അടയ്ക്കാൻ ദുബായ് ഡ്രൈവർമാർക്ക് സൗകര്യമൊരുക്കി ദുബായ് ട്രാഫിക് ഡിപ്പാർട്ട്‌മെന്റ്. എന്നാൽ ചില വ്യവസ്ഥകളോടെ മാത്രമേ ഇതു സാധ്യമാകൂ എന്നാണ് ഡിപ്പാർട്ട്‌മെന്റ് വ്യക്തമാക്കിയിരിക്കുന്നത്. ക്ലീൻ ക്രിമിനൽ ഫിനാൻഷ്യൽ റെക്കാർഡ് ആയിരിക്കണം എന്നതാണ് ആദ്യത്തേതും പ്രധാനവുമായ വ്യവസ്ഥ. കൂടാതെ ആദ്യ ഗഡുവായി കുറഞ്ഞത് 5000 ദിർഹം അടയ്ക്കണമെന്നതാണ് മറ്റൊരു വ്യവസ്ഥ.
ഇതിന്റെ മെച്ചം ഏറ്റവും കൂടുതൽ ലഭ്യമാകുന്നത് ദുബായിൽ വാഹനം രജിസ്റ്റർ ചെയ്തിട്ടുള്ള പ്രവാസി ഡ്രൈവർമാർക്കാണെന്നതാണ് എടുത്തു പറയേണ്ട മറ്റൊരു കാര്യം. കൂടാതെ മറ്റ് എമിറേറ്റിൽ രജിസ്റ്റർ ചെയ്ത എമിറാത്തി െ്രെഡവർമാർക്കും പിഴതുക തവണകളായി അടയ്ക്കാമെന്ന് ഗതാഗത വകുപ്പ് തലവൻ കേണൽ സൈഫ് മുഹയ്യർ അൽമസ്‌റൂഇ അറിയിച്ചു.
വ്യക്തികൾക്കാണ് പിഴ വിധിക്കുന്നതെങ്കിൽ മിനിമം 5,000 ദിർഹം ആദ്യ ഇൻസ്റ്റാൾമെന്റ് അടയ്ക്കുകയും 12 മാസത്തിനുള്ളിൽ ബാക്കി തുക അടയ്ക്കുകയും ചെയ്യണം. കമ്പനികളാണെങ്കിൽ കുറഞ്ഞത് 20,000 ദിർഹം ആദ്യ തവണ അടയ്‌ക്കേണ്ടിവരും. വ്യക്തികൾക്ക് പിഴ 30,000 ദിർഹത്തിനും കമ്പനിൾക്ക് 25,000 ദിർഹത്തിലും കവിഞ്ഞ പിഴതുകയാണെങ്കിൽ പണം അടച്ചുതീരാൻ കാലാവധി നീട്ടിക്കൊടുക്കും.
അകാരണമായി തവണവ്യവസ്ഥയിൽ വീഴ്ചവരുത്തുന്നവർ ഗതാഗത കാര്യാലയത്തിൽ ഹാജരായി ഒറ്റത്തവണയിൽ പണം അടയ്ക്കണം. ഇതിനു തയാറാകാത്തവർക്കെതിരെ ക്രിമിനൽ കേസ് ഫയൽചെയ്യും. തുടർന്ന് വരുന്ന തവണവ്യവസ്ഥകളിൽ നിന്നു രണ്ടു വർഷത്തേക്കെങ്കിലും ഇവർക്കു വിലക്കുണ്ടാകും.