ഡബ്ലിൻ: വാഹനമോടിക്കുമ്പോൾ ട്വിറ്റർ, ഫേസ്‌ബുക്ക്, വാട്ട്‌സ്ആപ്പ് തുടങ്ങിയ മെസേജിങ് സർവീസുകൾ ഉപയോഗിക്കുന്നവർക്കെതിരേ നടപ്പാക്കാനിരുന്ന പദ്ധതി സർക്കാർ തത്ക്കാലം ഉപേക്ഷിച്ചു. വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ, ഇലക്ട്രോണിക് ഡിവൈസുകൾ, ഇന്റർനെറ്റ് എന്നിവ ഉപയോഗിക്കുന്നവർക്ക് പിഴ ഈടാക്കാനുള്ള വിധത്തിൽ റോഡ് ട്രാഫിക് ബിൽ 2016 ഈയാഴ്ച പാർലമെന്റിൽ അവതരിപ്പിക്കാനിരുന്നതാണ്.

എന്നാൽ ആധുനിക കാലത്ത് ഇത്തരം നിരോധനങ്ങൾ നടപ്പാക്കുന്നതിൽ അർഥമില്ലെന്നും മറ്റു കാരണങ്ങളൊന്നും ഇതിനു പിന്നിലില്ലെന്നും ട്രാൻസ്‌പോർട്ട് മിനിസ്റ്ററുടെ വക്താവ് വ്യക്തമാക്കി. നിലവിലുള്ള ട്രാഫിക് നിയമങ്ങൾ അനുസരിച്ച് ടെക്‌സ്റ്റിങ് നടത്തുന്നതും കുറ്റകരമാണ്. ഡ്രൈവിംഗിനിടെ ഇലക്ട്രോണിക് ഡിവൈസുകൾ ഉപയോഗിക്കുന്നതു സംബന്ധിച്ച് ഒട്ടേറെ മാറ്റങ്ങൾ പുതിയ പരിഷ്‌ക്കാരങ്ങളിൽ ഉൾപ്പെടുത്തും.

എന്നാൽ സർക്കാരിന്റെ ട്രാഫിക് നിയമങ്ങളിലെ പരിഷ്‌ക്കാരങ്ങൾക്കെതിരേ നിരവധി പരാതികൾ ഇതിനോടകം ഉയർന്നിട്ടുണ്ട്.