രാജ്യത്തെ മദ്യപിച്ച് വാഹനമോടിച്ചുണ്ടാകുന്ന അപകടന നിരക്ക് ഉയർന്നതോടെ കുടിയന്മാരെ പിടികൂടാൻ കർശനനടപടിക്കൊരുങ്ങുകയാണ് ട്രാഫിക് വിഭാഗം. ഇനി ഒരു പൈൻഫ് ബിയർ പോലും അകത്ത് ചെന്നിട്ടില്ലെങ്കിലും നിങ്ങളുടെ ലൈസൻസ് കട്ടാക്കാൻ അധികാരം നല്കുന്നതാണ് പുതിയ നിയമം. ട്രാൻസ്‌പോർട്ട് മിനിസ്റ്റർ ഷെയൻ റോസ് ആണ് പുതിയ പദ്ധതിയെപ്പറ്റി വ്യക്തമാക്കിയത്.

2012 ഒക്ടോബറിൽ പുറത്തുകൊണ്ടുവന്ന ഡ്രിങ്ക് ഡ്രൈവിങ് സിസ്റ്റത്തിൽ അഴിച്ച് പണി നടത്തിയ നിയമങ്ങൾ കർശനമാക്കുന്നതോടെ കുടയന്മാരുടെ എണ്ണം കുറച്ച് അപതടങ്ങൾ കുറയ്ക്കാമെന്നാണ് അധികൃതർ കരുതുന്നത്. ഇതോടെ 100 മില്ലി രക്തത്തിൽ 50 മില്ലിഗ്രാം ആൽക്കഹോളിന്റെ അളവ് ഉണ്ടെങ്കിൽ ലൈസൻസ് മൂന്ന് മാസത്തേക്ക് റദ്ദാക്കുകയും പോയിന്റ് ആടുചെയ്യാനുമാണ് തീരുമാനം. ഇതോടെ അല്പം ബിയറോ, വൈനോ, അകത്താക്കിയ ശേഷം വാഹനമോടിക്കുന്നവരും കരുതലെടുക്കേണ്ടതാണ്.

രാജ്യത്ത് ഓരോ ആഴ്‌ച്ചയും 152 പേരോളം ഡിങ്ക് ഡ്രൈവിങിന്റെ പേരിൽ അറസ്റ്റിലാകു ന്നതായാണ് കണക്ക്. മാത്രമല്ല ക്രിസ്മസ് പോലുള്ള ആഘോഷദിവസങ്ങളിൽ ഉണ്ടാകുന്ന അപകടനിരക്കും ഓരോ വർഷവും കൂടിവരുന്നതായി റിപ്പോർട്ടുണ്ട്. ഇതോടെയാണ് മദ്യപിച്ചുള്ള വാഹനമോടിക്കുന്നതിന് കർശന ശിക്ഷ നടപ്പിലാക്കാൻ അധികൃതർ തീരുമാനിച്ചത്.