- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നമസ്‌കാര സമയത്ത് റോഡിൽ വാഹനം നിർത്തി പ്രാർത്ഥിക്കുന്നവർക്ക് മുന്നറിയിപ്പുമായി ദുബായ് പൊലീസ്; പാർക്കിങ് നിരോധിച്ച സ്ഥലങ്ങളിൽ വാഹനം നിർത്തിയാൽ 1000 ദിർഹം പിഴ
ദുബായ്: രാജ്യത്ത് വർധിച്ച് വരുന്ന വാഹനാപകടങ്ങൾ കുറയ്ക്കാനുള്ള നടപടികളുമായി ദുബായ് പൊലീസ് രംഗത്തെത്തി. രാജ്യത്തെ പ്രധാന പാതകളിൽ നമസ്‌കാര സമയത്ത് വാഹനം നിർത്തി പ്രാർത്ഥന നിർവ്വഹിക്കുന്നവർക്കും ദുബായ് പൊലീസിന്റെ പുതിയ മുന്നറിയിപ്പ് ബാധകമാകും. കേടായി എന്ന കാരണത്താൽ അല്ലാതെ ഹാർഡ് ഷോൾഡറിൽ വാഹനം നിർത്തിയാൽ പിഴ ഉറപ്പാക്കിക്കൊണ്ട്
ദുബായ്: രാജ്യത്ത് വർധിച്ച് വരുന്ന വാഹനാപകടങ്ങൾ കുറയ്ക്കാനുള്ള നടപടികളുമായി ദുബായ് പൊലീസ് രംഗത്തെത്തി. രാജ്യത്തെ പ്രധാന പാതകളിൽ നമസ്‌കാര സമയത്ത് വാഹനം നിർത്തി പ്രാർത്ഥന നിർവ്വഹിക്കുന്നവർക്കും ദുബായ് പൊലീസിന്റെ പുതിയ മുന്നറിയിപ്പ് ബാധകമാകും.
കേടായി എന്ന കാരണത്താൽ അല്ലാതെ ഹാർഡ് ഷോൾഡറിൽ വാഹനം നിർത്തിയാൽ പിഴ ഉറപ്പാക്കിക്കൊണ്ട് പൊലീസ് രംഗത്തെത്തിയിരിക്കുന്നത്. ഇതിനോടകം തന്നെ പിഴ നൽകി ത്തുടങ്ങി. മഞ്ഞവരയ്ക്ക് അപ്പുറം ഹാർഡ് ഷോൾഡറിൽ വാഹനം നിർത്തിയാൽ 1000 ദിർഹമാണ് നിയമലംഘകർക്ക് പിഴ ശിക്ഷ ലഭിക്കുക. ഭക്ഷണം കഴിക്കാനോ പ്രാർത്ഥിക്കാനോ ഹാർഡ് ഷോൾഡറിൽ വാഹനം നിർത്തരുതെന്ന് പൊലീസ് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.പിഴ ശിക്ഷയ്ക്ക് അപ്പുറം ചിലപ്പോൾ ലൈസൻസ് തന്നെ റദ്ദാക്കിയെന്നും വരാം
തിരക്കുള്ള പാതയിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങൾ വലിയ അപകടങ്ങൾക്ക് കാരണമാകു ന്നതായി പരിശോധനയിൽ കണ്ടെത്തിയിരുന്നു. മാസങ്ങൾക്ക് മുൻപ് മുന്നറിയിപ്പുകൾ നൽകിയിട്ടും പലരും നിയമലംഘനം തുടരുന്ന സാഹചര്യത്തിലാണ് ഡ്രൈവിംങ് ലൈസൻസ് റദ്ദാക്കുക,വാഹനം പിടിച്ചെടുക്കുക പോലുള്ള ശക്തമായ നടപടികളിലേക്ക് പൊലീസ് നീങ്ങുന്നത്.
കഴിഞ്ഞ ഏതാനും ദിവസങ്ങളിൽ പൊലീസ് നടത്തിയ പരിശോധനയിൽ 284 നിയമലംഘനങ്ങൾ പൊലീസ് പിടികൂടി. 28 ഓളം ബസ്സുകൾ ഇത്തരത്തിൽ പിടിച്ചെടുക്കുകയും ചെയ്തു. കമ്പനി വാഹനങ്ങളുടെ നിയമ ലംഘനത്തിന് കമ്പനികൾക്ക് കൂടി ഉത്തരവാധിത്ത്വമുണ്ടാകുമെന്നും പൊലീസ് അറിയിച്ചു. വരും ദിവസങ്ങളിൽ ഇതുമായി ബന്ധപ്പെട്ട് ശകതമായ പരിശോധന തുടരുമെന്ന് ഗതാകത വകുപ്പ് തലവൻ കേണൽ സൈഫ് മുഹയർ അൽമസ്‌റൂഇ അറിയിച്ചു.