രാജ്യത്തെ ടാക്‌സി നിയമം ഭേദഗതി വരുത്തുന്ന സംബന്ധിച്ച് പാർലമെന്റിൽ ചർച്ച. എല്ലാ ടാക്‌സി ഡ്രൈവർമാർക്കും ഡാനിഷ് ഭാഷ അറിയാമായിരിക്കണമെന്ന നിയമമാണ് ഇതിൽ പ്രധാനം. ഇത് സംബന്ധിച്ച് നടത്തിയ വോട്ടിങിൽ പാർലമെന്ററി ഭൂരിപക്ഷം അനുകൂലമായി വോട്ട് ചെയ്തതായി ഗതാഗത മന്ത്രാലയം പ്രസ്താവനയിൽ സ്ഥിരീകരിച്ചു.

നിയമമാറ്റത്തിന് ഇടത്, വലതുപക്ഷ പാർട്ടികൾ വോട്ട് ചെയ്തു. സർക്കാരിനോടൊപ്പം, സോഷ്യൽ ലിബറൽ, സോഷ്യലിസ്റ്റ് പീപ്പിൾസ്, കൺസർവേറ്റീവ്, ലിബറൽ, ഡാനിഷ് പീപ്പിൾസ് പാർട്ടികളും ഇതിനെ പിന്തുണച്ചു.

പുതിയ നിയമങ്ങൾ അനുസരിച്ച്, ദേശീയ ടാക്‌സി ഡ്രൈവർ ലൈസൻസിങ് കോഴ്സിലേക്ക് പ്രവേശിക്കുന്നതിന് ഡാനിഷ് ഭാഷാ വൈദഗ്ധ്യത്തിന്റെ ഡോക്യുമെന്റേഷൻ ആവശ്യമാണ്. ഭാഷാ ആവശ്യകതയ്ക്ക് പുറമേ, ഗ്രാമപ്രദേശങ്ങളിലെ ടാക്‌സി സേവനങ്ങൾക്കും അംഗീകാരം നല്കി.നിയമ മാറ്റം 2022 ൽ പ്രാബല്യത്തിൽ വരും.