കുവൈത്തിൽ ജനസംഖ്യാ സന്തുലനം നടപ്പാക്കുവാനുള്ള സർക്കാർ തീരുമാനത്തിന്റെ ചുവടു പിടിച്ച് ഡ്രൈവർ തത്സിതകളിലും നിയന്ത്രണം വരുന്നു. ആദ്യ ഘട്ടമായി വാണിജ്യ മേഖലയിലെ ഡ്രൈവർ തസ്തികയിലേക്ക് രാജ്യത്തിന് പുറത്തുനിന്നുള്ളവർക്കു പുതുതായി വർക് പെർമിറ്റ് അനുവദിക്കില്ലെന്ന് മാൻ പവർ അഥോറിറ്റി അറിയിച്ചിട്ടുണ്ട്.

ഈ മേഖലയിലെ ഡ്രൈവിങ് ജോലിക്ക് സ്വദേശികളെയും നിലവിൽ കുവൈത്തിൽ താമസിക്കുന്ന ഡ്രൈവിങ് ലൈസൻസുള്ള വിദേശികളെയും മാത്രം മതിയെന്നാണ് തീരുമാനം.

ഒപ്പം ഗതാഗത കുരുക്കു കുറയ്ക്കുന്നതിനായി വിദേശികൾക്ക് ഡ്രൈവിങ് ലൈസൻസ് അനുവദിക്കുന്നതിൽ നിയന്ത്രണം വരുത്തുക എന്ന ലക്ഷ്യവും വാണിജ്യ മേഖലയിലെ ഡ്രൈവർ തസ്തികകളിലേക്ക് വിദേശികളെ പുതുതായി കൊണ്ട് വരേണ്ടതില്ല എന്ന തീരുമാനത്തിന് പിന്നിൽ ഉണ്ടെന്നാണ് സൂചന .