- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- BOOK
ഒന്റാരിയോയിൽ വേഗതാ പരിധി ലംഘിച്ചാൽ ഇനി സ്റ്റണ്ട് ഡ്രൈവിങ് ചാർജിങ് ഉറപ്പ്; വേഗത പരിധി നാല്പത് കിലോമീറ്ററിൽ കൂടുതൽ ആയാൽ പിഴ ഉറപ്പ്
ഒന്റാരിയോയിലെ റോഡുകളിലെ വേഗപരിധി ലംഘിച്ചാൽ ഇനി സ്റ്റ്ണ്ട് ഡ്രൈവിങ് ചാർജ് ഉറപ്പ്. ജൂലൈ 1മുതൽ പുതിയ റോഡ് നിയമം പ്രാബല്യത്തിൽ വന്നു.പുതിയ നിയമ പ്രകാരം വേഗത പരിധി മണിക്കൂറിൽ 80 കിലോമീറ്ററിൽ താഴെയായി നിശ്ചയിച്ചിട്ടുള്ള വേഗത പരിധിക്ക് മുകളിൽ 40 കിലോമീറ്ററോ അതിൽ കൂടുതലോ ഓടിക്കുന്ന ആർക്കും സ്റ്റണ്ട് ഡ്രൈവിങ് ചാർജുകൾ നേരിടേണ്ടിവരും.
ജൂലൈ ഒന്നിന് മുമ്പ്, ഡ്രൈവർമാരെ മണിക്കൂറിൽ 50 കിലോമീറ്ററിൽ കൂടുതൽ സഞ്ചരിച്ചാലാ യിരുന്നു സ്റ്റണ്ട് ഡ്രൈവിങ് ആയി കണക്കാക്കിയിരുന്നത്.വേഗത പരിധി മണിക്കൂറിൽ 80 കിലോമീറ്ററോ അതിൽ കൂടുതലോ ഉള്ള റോഡുകൾ അല്ലെങ്കിൽ ഹൈവേകൾക്കുള്ള നിയമങ്ങൾ അതേപടി തുടരുന്നു.
സ്റ്റണ്ട് ഡ്രൈവിംഗിൽ പിടിക്കപ്പെട്ട ഡ്രൈവർമാർക്ക് ഇപ്പോൾ കടുത്ത ശിക്ഷയും നേരിടേണ്ടിവരും.വാഹനമോടിക്കുന്നവർക്ക് 30 ദിവസത്തെ ഡ്രൈവിങ് ലൈസൻസ് സസ്പെൻഷനും 14 ദിവസത്തെ വാഹന ഇംപൗണ്ട്‌മെന്റും നേരിടേണ്ടിവരും. മുമ്പത്തെ പെനാൽറ്റി ഒരാഴ്ചയായിരുന്നു.
ആദ്യ കുറ്റത്തിന്, കുറഞ്ഞത് ഒന്ന് മുതൽ മൂന്ന് വർഷം വരെരണ്ടാമത്തെ കുറ്റത്തിന്, കുറഞ്ഞത് മൂന്ന് മുതൽ 10 വർഷം വരെമൂന്നാമത്തെ കുറ്റത്തിന്, ആജീവനാന്ത സസ്‌പെൻഷൻ, കൂടാതെ
നാലാമത്തെയും തുടർന്നുള്ള കുറ്റങ്ങൾക്കും, ആജീവനാന്ത ഡ്രൈവിങ് ലൈസൻസ് സസ്പെൻഷനും നേരിടേണ്ടി വരും.