പുതിയ ഗതാഗത നിയമം നിലവിൽ വരാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ ശക്തമായാ മുന്നറിയിപ്പുമായി റോയൽ ഒമാൻ പൊലീസ് രംഗത്ത്. വാഹമോടിക്കുന്നതിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവർക്കാണ് പൊലീസ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. പുതിയ നിയമം അനുസരിച്ച് പിടിയിലാകുന്നവർക്ക് പത്ത് ദിവസം വരെ ജയിൽവാസവും മുന്നൂറ് റിയാൽ വരെ പിഴയും ശിക്ഷ ലഭിക്കാം.

പുതിയ ഗതാഗത നിയമത്തിൽ കൈകൊണ്ട് മൊബൈലോ മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളോ എടുക്കുന്നതിനാണ് വിലക്കുള്ളത്. ഇങ്ങനെ ചെയ്താൽ ബ്ലൂടൂത്തോ, ഹാൻഡ്സ് ഫ്രീയോ വഴി സംസാരിക്കാൻ കഴിയുമെന്ന് പുതിയ ഗതാഗത നിയമത്തിൽ പറയുന്നു. എന്നാൽ വാഹനമോടിക്കുന്നതിനിടെ സംസാരിക്കുകയോ സന്ദേശങ്ങൾ അയക്കുകയോ ചെയ്യുന്നത് വലിയ അപകടത്തിനിടയാക്കുമെന്ന് പൊലീസ് ചൂണ്ടിക്കാട്ടുന്നു.

ഫോണൻ വഴി സംസാരിക്കുമ്പോഴും സന്ദേശങ്ങൾ കൈമാറുമ്പോഴും റോഡിൽ നിന്ന് ശ്രദ്ധ മാറുമെന്നാണ് വിർജീനിയ ടെക് ട്രാൻസ്പോർട്ടേഷൻ ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ ഒരു പഠനത്തിൽ വ്യക്തമാക്കുന്നത്.