- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദുബായിയിൽ 65 വയസ് കഴിഞ്ഞവർക്ക് ഡ്രൈവിങ് ലൈസൻസ് പുതുക്കാൻ വൈദ്യപരിശോധന നിർബന്ധം; സെപ്റ്റംബർ ഒന്നു മുതൽ പുതിയ നിയമം നിലവിൽ
ദുബായ്: രാജ്യത്ത് 65വയസ്സ് കഴിഞ്ഞവർക്കുള്ള ഡ്രൈവിങ് ലൈസൻസ് പുതുക്കലിന് ഇനി വൈദ്യപരിശോധനക്ക് വിധേയരാകണം.സെപ്റ്റംബർ ഒന്നാം തിയ്യതി മുതൽ പുതിയ പരിഷ്‌കാരം നിലവിൽ വരുമെന്ന് ദുബായ് ആർ.ടി.എ. അധികൃതർ അറിയിച്ചു. പുതുക്കി നൽകുന്ന ലൈസൻസുകളുടെ കാലാവധി പത്തുവർഷത്തിന് പകരം മൂന്നുവർഷമായി ചുരുക്കുകയും ചെയ്യും. വാഹനം ഓടിക്കുന്നതിനുള്ള ആരോഗ്യം അവർക്കുണ്ടെന്ന് ഉറപ്പുവരുത്തുകയാണ് പരിശോധനയുടെ ലക്ഷ്യം. ആർ.ടി.എ. യുടെ അംഗീകാരമുള്ള ഏത് ആശുപത്രിയിൽനിന്നും പരിശോധന ആവാം. പരിശോധന നടത്തുന്ന ആസ്?പത്രിയും ആർ.ടി.എ. യുടെ ലൈസൻസിങ് വിഭാഗവും തമ്മിൽ ഓൺലൈൻ ബന്ധവും ഉണ്ടാകും. ആർ.ടി.എ. യുടെ കോൾ സെന്റർ ( 8009090) വഴിയോ ംംംwww.rta.aeഎന്ന വെബ്സൈറ്റ് വഴിയോ ലൈസൻസ് പുതുക്കുന്നതിനുള്ള നടപടി സ്വീകരിക്കാം. ആർ.ടി.എ. ദുബായ് എന്ന ആപ്പ് വഴിയും ഇത് ചെയ്യാം. വെബ്‌സൈറ്റിൽ മെഡിക്കൽ പരിശോധനക്ക് അനുമതിയുള്ള ആശുപത്രികളു ടെയും ക്ലിനിക്കുകളുടെയും പട്ടിക ലഭ്യമാണ്. ഈമാസം മുതൽ ഹൗസ് ഡ്രൈവർമാർ അടക്കം സ്വകാര്യ ഡ്രൈവിങ് തസ്തികയിലുള്ളവർക്കും എല്ലാവർഷവും മെഡ
ദുബായ്: രാജ്യത്ത് 65വയസ്സ് കഴിഞ്ഞവർക്കുള്ള ഡ്രൈവിങ് ലൈസൻസ് പുതുക്കലിന് ഇനി വൈദ്യപരിശോധനക്ക് വിധേയരാകണം.സെപ്റ്റംബർ ഒന്നാം തിയ്യതി മുതൽ പുതിയ പരിഷ്‌കാരം നിലവിൽ വരുമെന്ന് ദുബായ് ആർ.ടി.എ. അധികൃതർ അറിയിച്ചു. പുതുക്കി നൽകുന്ന ലൈസൻസുകളുടെ കാലാവധി പത്തുവർഷത്തിന് പകരം മൂന്നുവർഷമായി ചുരുക്കുകയും ചെയ്യും.
വാഹനം ഓടിക്കുന്നതിനുള്ള ആരോഗ്യം അവർക്കുണ്ടെന്ന് ഉറപ്പുവരുത്തുകയാണ് പരിശോധനയുടെ ലക്ഷ്യം. ആർ.ടി.എ. യുടെ അംഗീകാരമുള്ള ഏത് ആശുപത്രിയിൽനിന്നും പരിശോധന ആവാം.
പരിശോധന നടത്തുന്ന ആസ്?പത്രിയും ആർ.ടി.എ. യുടെ ലൈസൻസിങ് വിഭാഗവും തമ്മിൽ ഓൺലൈൻ ബന്ധവും ഉണ്ടാകും. ആർ.ടി.എ. യുടെ കോൾ സെന്റർ ( 8009090) വഴിയോ ംംംwww.rta.aeഎന്ന വെബ്സൈറ്റ് വഴിയോ ലൈസൻസ് പുതുക്കുന്നതിനുള്ള നടപടി സ്വീകരിക്കാം. ആർ.ടി.എ. ദുബായ് എന്ന ആപ്പ് വഴിയും ഇത് ചെയ്യാം.
വെബ്‌സൈറ്റിൽ മെഡിക്കൽ പരിശോധനക്ക് അനുമതിയുള്ള ആശുപത്രികളു ടെയും ക്ലിനിക്കുകളുടെയും പട്ടിക ലഭ്യമാണ്. ഈമാസം മുതൽ ഹൗസ് ഡ്രൈവർമാർ അടക്കം സ്വകാര്യ ഡ്രൈവിങ് തസ്തികയിലുള്ളവർക്കും എല്ലാവർഷവും മെഡിക്കൽ പരിശോധന നിർബന്ധമാക്കിയിരുന്നു.