- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാഹനം ഓടിക്കുമ്പോൾ ഭക്ഷണം കഴിച്ചാലും ടിവി കണ്ടാലും ലിപസ്റ്റിക് ഇട്ടാലും പിടിവീഴും; ദുബായിൽ വാഹനം ഓടിക്കുന്നവർക്ക് കർശന നിർദ്ദേശവുമായി പൊലീസ്
ദുബായ്: വാഹനാപകടങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ ഡ്രൈവർമാർക്ക് ചില നിർേദ്ദശങ്ങളും നിയന്ത്രണങ്ങളും ഏർപ്പെടുത്തി യുഎഇ. പൊലീസ് നടത്തിയ ക്യാമ്പയിനിന്റെ ഭാഗമായാണ് വാഹനം ഓടിക്കുന്നതിനിടെ ഡ്രൈവർ കർശനമായും പാലിയ്‌ക്കേണ്ട കാര്യങ്ങളെപ്പറ്റി പറഞ്ഞത്. വാഹനം ഓടിച്ചു കൊണ്ടിരിക്കുമ്പോൾ ലഘുഭക്ഷണങ്ങൾ കഴിക്കുന്ന ശീലമുള്ളവരാണ് പലരും. എന്നാൽ ഇനി മുതൽ ഇത് ശിക്ഷാർഹാമാക്കണ മെന്നാണ് ദുബായ് പൊലീസിന്റെ നിർദ്ദേശം. യുഎഇ ഫെഡറൽ ട്രാഫിക് കൗൺസിലിനാണ് ദുബായി പൊലീസ് ഇതു സംബന്ധിച്ച ശുപാർശ സമർപ്പിച്ചത്. കഴിക്കുക മാത്രമല്ല വാഹനം ഓടിക്കുമ്പോൾ ലിപ്സ്റ്റിക് ഇടുക, ടിവി കാണുക, മെയ്ക്കപ് ഇടുക, മുടിചീവുക, ഇലക്ട്രോണിക് ഷീഷ വലിക്കുക എന്നിവയും അനുവദിക്കരുതെന്ന് ശുപാർശയിൽ പറയുന്നു. വാഹനം ഓടിക്കുന്ന സമയത്ത് ഡ്രൈവറുടെ ശ്രദ്ധ മാറിപ്പോകരുതെന്ന ലക്ഷ്യത്തോട് കൂടിയാണ് ഈ ശുപാർശ. നിലവിൽ വാഹനം ഓടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിച്ചാൽ 200 ദിർഹമാണ് പിഴ ഈടാക്കുന്നത്. ഇതുപോലെ തന്നെ ഇക്കാര്യങ്ങളും ട്രാഫിക് നിയമലംഘനമായി പരിഗണിക്കാനും, ആയിരം ദിർഹം പിഴ ചുമത്തണ
ദുബായ്: വാഹനാപകടങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ ഡ്രൈവർമാർക്ക് ചില നിർേദ്ദശങ്ങളും നിയന്ത്രണങ്ങളും ഏർപ്പെടുത്തി യുഎഇ. പൊലീസ് നടത്തിയ ക്യാമ്പയിനിന്റെ ഭാഗമായാണ് വാഹനം ഓടിക്കുന്നതിനിടെ ഡ്രൈവർ കർശനമായും പാലിയ്‌ക്കേണ്ട കാര്യങ്ങളെപ്പറ്റി പറഞ്ഞത്.
വാഹനം ഓടിച്ചു കൊണ്ടിരിക്കുമ്പോൾ ലഘുഭക്ഷണങ്ങൾ കഴിക്കുന്ന ശീലമുള്ളവരാണ് പലരും. എന്നാൽ ഇനി മുതൽ ഇത് ശിക്ഷാർഹാമാക്കണ മെന്നാണ് ദുബായ് പൊലീസിന്റെ നിർദ്ദേശം. യുഎഇ ഫെഡറൽ ട്രാഫിക് കൗൺസിലിനാണ് ദുബായി പൊലീസ് ഇതു സംബന്ധിച്ച ശുപാർശ സമർപ്പിച്ചത്.
കഴിക്കുക മാത്രമല്ല വാഹനം ഓടിക്കുമ്പോൾ ലിപ്സ്റ്റിക് ഇടുക, ടിവി കാണുക, മെയ്ക്കപ് ഇടുക, മുടിചീവുക, ഇലക്ട്രോണിക് ഷീഷ വലിക്കുക എന്നിവയും അനുവദിക്കരുതെന്ന് ശുപാർശയിൽ പറയുന്നു. വാഹനം ഓടിക്കുന്ന സമയത്ത് ഡ്രൈവറുടെ ശ്രദ്ധ മാറിപ്പോകരുതെന്ന ലക്ഷ്യത്തോട് കൂടിയാണ് ഈ ശുപാർശ.
നിലവിൽ വാഹനം ഓടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിച്ചാൽ 200 ദിർഹമാണ് പിഴ ഈടാക്കുന്നത്. ഇതുപോലെ തന്നെ ഇക്കാര്യങ്ങളും ട്രാഫിക് നിയമലംഘനമായി പരിഗണിക്കാനും, ആയിരം ദിർഹം പിഴ ചുമത്തണമെന്നും ശുപാർശയിലുണ്ട്. മാത്രമല്ല 12 ബ്ലാക് പോയിന്റും നൽകണമെന്നും നിർദ്ദേശമുണ്ട്.