ദോഹ:രാജ്യത്തെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന്റെ ഭാഗമായി കൂടുതൽ തൊഴിൽ വിഭാഗങ്ങളെ കൂടി ഡ്രൈവിങ് ലൈസൻസ് നൽകുന്നതിൽ നിന്ന് ഒഴിവാക്കിയ് താൽ്കാലിക നടപടിയാണെന്നും രാജ്യത്തെ അടിസ്ഥാന സൗകര്യവികസന പ്രവർത്തനങ്ങൾ അവസാനിക്കുന്ന മുറക്ക് നിരോധനം എടുത്തുകളയുമെന്നും ട്രാഫിക് ജനറൽ ഡയറക്ടറേറ്റ് അറിയിച്ചു.

രാജ്യത്തെ നിരവധി പ്രധാന റോഡുകൾ നിർമ്മാണത്തിലിരിക്കുന്നതിനാലാണ് തൊഴിലുകളെ ഡ്രൈവിങ് ലൈൻസിന് അപേക്ഷ നൽകുന്നതിൽ തടഞ്ഞിരിക്കുന്നത്. റോഡുകളുടെ നിർമ്മാണം പൂർത്തിയാകുന്നതോടെ നിരോധനം നീക്കുമെന്നും വീണ്ടും ഡ്രൈവിങ് ലൈസൻസിന് അപേക്ഷിക്കാനുള്ള സൗകര്യം ഏർപ്പെടുത്തുമെന്നും ഇതൊരു നിരോധനമാണെന്ന് പറയാൻ കഴിയില്ലെന്നും എന്നാൽ താൽക്കാലിക തീരുമാനം എന്ന് മാത്രമേ ഇതിനെ വിളിക്കാൻ സാധിക്കൂവെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ 180 തൊഴിൽ വിഭാഗങ്ങളെ ൈഡ്രവിങ് ലൈസൻസിന് അപേക്ഷിക്കുന്നതിൽ നിന്നും ട്രാഫിക് ജനറൽ ഡയറക്ടറേറ്റ് തടഞ്ഞിരുന്നു. േഗ്രാസർ, ന്യൂസ് പേപ്പർ വെണ്ടർ, ബാർബർ, സർവന്റ്, കോസ്‌മെറ്റോളജിസ്റ്റ്, സെക്യൂരിറ്റി ഗാർഡ്, പോർട്ടർ, കശാപ്പുകാരൻ, ടൈലർ, കാർഷിക ജോലിക്കാരൻ, ഡെക്കറേഷൻ ടെക്‌നീഷ്യൻ, മൈനിങ് ടെക്‌നീഷ്യൻ, ബ്യൂട്ടിഷൻ, മെക്കാനിക് തുടങ്ങിയ തൊഴിലുകൾ ഇതിൽ പെടുന്നു.