- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിദേശികൾക്ക് ഇനി മുതൽ രണ്ട് വർഷ കാലാവധിയുടെ ഡ്രൈവിങ് ലൈസൻസ്; പിൻസീറ്റിലെ യാത്രക്കാർക്കും സീറ്റ് ബെൽറ്റ് നിർബന്ധമാകും; ഗതഗാത നിയമലംഘനങ്ങളുടെ പിഴ വർദ്ധിക്കും; മാർച്ച് മുതൽ ഒമാനിൽ പുതിയ ഗതാഗത നിയമം
വിദേശികൾക്കുള്ള ഡ്രൈവിങ് ലൈസൻസ് കാലാവധി രണ്ട് വർഷം ആക്കുന്നതടക്കമുള്ള പുതിയ ഗതാഗത നിയമങ്ങൾ മാർച്ച് മുതൽ പ്രാബല്യത്തിലാകും. യാത്രക്കാർക്കും സീറ്റ് ബെൽറ്റ് നിർബന്ധമാക്കൽ, സ്ത്രീകൾക്ക് ടാക്‌സി ഓടിക്കാൻ അനുമതി തുടങ്ങി സുപ്രധാന മാറ്റങ്ങൾ ഉൾക്കൊള്ളുന്നതാണ് പുതിയ നിയമം. മാർച്ച് ഒന്നിനുശേഷം അനുവദിക്കുന്ന ലൈസൻസുകൾക്കാകും രണ്ടു വർഷത്തെ കാലാവധി നിയമം ബാധമാകുന്നതാണ് ഇതിലെ പ്രധാന മാറ്റം. നിലവിൽ നൽകിവരുന്ന ലൈസൻസിന് പത്ത് വർഷമാണ് കാലാവധി. ഇത് സമയപരിധി കഴിയുമ്പോൾ പുതുക്കിയാൽ മതിയാകുമെന്നും അദ്ദേഹം പറഞ്ഞു.പുതിയ ഡ്രൈവർമാർക്ക് പ്രബേഷൻ സംവിധാനത്തിൽ 12 മാസ കാലാവധിയുള്ള താൽക്കാലിക ഡ്രൈവിങ് ലൈസൻസ് ആയിരിക്കും ആദ്യം അനുവദിക്കുക. നിയമലംഘനങ്ങൾക്ക് ബ്ലാക്ക് പോയന്റ് സംവിധാനവും ഏർപ്പെടുത്തും. താൽക്കാലിക ലൈസൻസിൽ പത്തിലധികം ബ്ലാക്ക് പോയന്റ് ലഭിക്കുന്ന ഡ്രൈവർമാരോട് കൂടുതൽ ഡ്രൈവിങ് പരിശീലനത്തിന് നിർദേശിക്കും. വർഷത്തിൽ ഏഴിലധികം ബ്ലാക്ക് പോയന്റുകൾ ഉള്ളവരുടെ താൽക്കാലിക ലൈസൻസ് ഒരു വർഷം കൂടി മാത്രമേ നീട്ടി നൽകൂ. പ്രബേഷൻ കാലയള
വിദേശികൾക്കുള്ള ഡ്രൈവിങ് ലൈസൻസ് കാലാവധി രണ്ട് വർഷം ആക്കുന്നതടക്കമുള്ള പുതിയ ഗതാഗത നിയമങ്ങൾ മാർച്ച് മുതൽ പ്രാബല്യത്തിലാകും. യാത്രക്കാർക്കും സീറ്റ് ബെൽറ്റ് നിർബന്ധമാക്കൽ, സ്ത്രീകൾക്ക് ടാക്‌സി ഓടിക്കാൻ അനുമതി തുടങ്ങി സുപ്രധാന മാറ്റങ്ങൾ ഉൾക്കൊള്ളുന്നതാണ് പുതിയ നിയമം.
മാർച്ച് ഒന്നിനുശേഷം അനുവദിക്കുന്ന ലൈസൻസുകൾക്കാകും രണ്ടു വർഷത്തെ കാലാവധി നിയമം ബാധമാകുന്നതാണ് ഇതിലെ പ്രധാന മാറ്റം. നിലവിൽ നൽകിവരുന്ന ലൈസൻസിന് പത്ത് വർഷമാണ് കാലാവധി. ഇത് സമയപരിധി കഴിയുമ്പോൾ പുതുക്കിയാൽ മതിയാകുമെന്നും അദ്ദേഹം പറഞ്ഞു.പുതിയ ഡ്രൈവർമാർക്ക് പ്രബേഷൻ സംവിധാനത്തിൽ 12 മാസ കാലാവധിയുള്ള താൽക്കാലിക ഡ്രൈവിങ് ലൈസൻസ് ആയിരിക്കും ആദ്യം അനുവദിക്കുക. നിയമലംഘനങ്ങൾക്ക് ബ്ലാക്ക് പോയന്റ് സംവിധാനവും ഏർപ്പെടുത്തും.
താൽക്കാലിക ലൈസൻസിൽ പത്തിലധികം ബ്ലാക്ക് പോയന്റ് ലഭിക്കുന്ന ഡ്രൈവർമാരോട് കൂടുതൽ ഡ്രൈവിങ് പരിശീലനത്തിന് നിർദേശിക്കും. വർഷത്തിൽ ഏഴിലധികം ബ്ലാക്ക് പോയന്റുകൾ ഉള്ളവരുടെ താൽക്കാലിക ലൈസൻസ് ഒരു വർഷം കൂടി മാത്രമേ നീട്ടി നൽകൂ. പ്രബേഷൻ കാലയളവിൽ ആറോ അതിൽ കുറവ് പോയന്റുകളോ ലഭിക്കുന്ന സ്വദേശി ഡ്രൈവർമാർക്ക് പത്തുവർഷത്തെ ലൈസൻസ് നൽകുമെന്നും ട്രാഫിക് ഡയറക്ടർ ജനറൽ അറിയിച്ചു. മാർച്ച് ഒന്നു മുതൽ കാറിലെ പിൻസീറ്റ് യാത്രക്കാർക്കും സീറ്റ് ബെൽറ്റ് നിർബന്ധമാക്കും. നിലവിൽ ഡ്രൈവറും മുൻസീറ്റ് യാത്രക്കാരനും സീറ്റ് ബെൽറ്റ് ധരിച്ചാൽ മതി. നാലു വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് പ്രത്യേക സീറ്റും നിർബന്ധമാക്കിയിട്ടുണ്ട്.
സ്ത്രീകൾക്ക് ടാക്‌സി വാഹനങ്ങളും വാണിജ്യ വാഹനങ്ങളും ഓടിക്കാൻ അനുമതി നൽകുകയും ചെയ്യും. വാണിജ്യ വാഹനങ്ങളിൽ ഹെവി ഇനത്തിലുള്ള വാഹനങ്ങളും ഉൾപ്പെടുമെന്നുംബ്രിഗേഡിയർ റവാസ് പറഞ്ഞു. 52 നിയമലംഘനങ്ങൾക്കുള്ള പിഴ സംഖ്യയിലും വർധന വരുത്തിയിട്ടുണ്ട്.വികലാംഗർക്കായുള്ള പാർക്കിങ്ങിൽ വാഹനമിടുന്നവരുടെ പിഴ പത്ത് റിയാലിൽനിന്ന് അമ്പത് റിയാലായി ഉയർത്തി. മറ്റു വാഹനങ്ങളെ മറികടക്കുന്ന ട്രക്കുകൾക്ക് അമ്പത് റിയാൽ പിഴ ചുമത്തും.
അടിയന്തര സാഹചര്യങ്ങളിലല്ലാതെ ഒമാനിൽ ട്രക്കുകളുടെ ഓവർടേക്കിങ് അനുവദനീയമല്ല. മുഖം മനസ്സിലാകാത്ത വിധം മറച്ച് വാഹനമോടിക്കുന്ന സ്ത്രീകളും പുരുഷന്മാരും അമ്പത് റിയാൽ പിഴ നൽകണം. നാലുവയസ്സിൽ താഴെയുള്ള കുട്ടികളെ പ്രത്യേക സീറ്റ് ഘടിപ്പിക്കാതെ വാഹനത്തിൽ കൊണ്ടുപോകുന്നവരിൽനിന്ന് പത്ത് റിയാൽ പിഴ ചുമത്തും. വാഹനങ്ങൾ ബസ് സ്‌റ്റോപ്പുകൾക്ക് അടുത്ത് പാർക്ക് ചെയ്യരുതെന്നും ഡയറക്ടർ ജനറൽ പറഞ്ഞു. സൈക്കിൾ ഓടിക്കുന്നവർ നിർബന്ധമായും ഹെൽമറ്റ് ധരിക്കണം. വാഹനങ്ങൾ റോഡിന്റെ വലതുവശത്ത് നിർത്തിയിട്ട ശേഷം പോകുന്നതും നിയമലംഘനമാണ്.