- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പ്രവാസികളുടെ ഡ്രൈവിങ് ലൈസൻസ് ഇനി പുതുക്കാം; കുവൈത്തിൽ ഓൺലൈൻ സംവിധാനം പുനഃസ്ഥാപിച്ചു
കുവൈത്ത് സിറ്റി: കുവൈത്തിൽ പ്രവാസികളുടെ ഡ്രൈവിങ് ലൈസൻസ് പുതുക്കാനുള്ള ഓൺലൈൻ സേവനങ്ങൾ പുനഃസ്ഥാപിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രവാസികളുടെ ലൈസൻസ് പുതുക്കൽ നടപടികൾ നിർത്തിവെച്ചിരിക്കുകയായിരുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കർശന നിബന്ധനകൾ അടിസ്ഥാനപ്പെടുത്തിയുള്ള പരിശോധനകൾക്ക് ശേഷമാണ് ലൈസൻസുകൾ പുതുക്കുന്നത്.
കുവൈത്തിലെ പ്രവാസികൾക്ക് നേരിട്ടോ ഓൺലൈനായോ കഴിഞ്ഞ ഏതാനും ആഴ്ചകളായി ഡ്രൈവിങ് ലൈസൻസുകൾ പുതുക്കാൻ സാധിച്ചിരുന്നില്ല. സ്വദേശികൾക്കും, ഗൾഫ് പൗരന്മാർക്കും ഹൗസ് ഡ്രൈവർ വിസിയിലുള്ളവർക്കും മാത്രമായിരുന്നു ഓൺലൈനായി ലൈസൻസ് പുതുക്കാൻ സാധിച്ചിരുന്നത്. പ്രവാസികളുടെ ലൈസൻസ് പുതുക്കുന്നതിനുള്ള നടപടികൾ ഏകീകരിക്കാനും ലൈസൻസിന് ആവശ്യമായ നിബന്ധനകൾ പാലിക്കുന്നവർക്ക് മാത്രം പുതുക്കി നൽകാനാവശ്യമായ രീതിയിൽ ക്രമീകരണങ്ങൾ വരുത്തുന്നതിനും വേണ്ടിയായിരുന്നു താത്കാലികമായി സേവനങ്ങൾ നിർത്തിവെച്ചിരുന്നത്.
നിരവധിപ്പേർ യോഗ്യതകളില്ലാതെ ലൈസൻസ് കൈവശം വെച്ചിരിക്കുന്നതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. കുവൈത്തിൽ ഡ്രൈവിങ് ലൈസൻസ് ലഭിക്കാൻ പ്രവാസികൾക്ക് ശമ്പളം, തൊഴിൽ എന്നിവ ഉൾപ്പെടെയുള്ള നിബന്ധനകളുണ്ട്.
മറുനാടന് മലയാളി ബ്യൂറോ