- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുവൈത്തിൽ 2014 നു ശേഷം വിദേശികൾക്ക് അനുവദിച്ച ഡ്രൈവിങ് ലൈസൻസുകൾ പുനഃപരിശോധിക്കാൻ നിർദ്ദേശം; ലെസൻസിന് അർഹതയില്ലാത്ത തസ്തികയിലാണ് ജോലിയെങ്കിൽ ലൈസൻസ് റദ്ദാകും
കുവൈത്ത് സിറ്റി: 2014 നു ശേഷം ഡ്രൈവിങ് ലൈസൻസ് കരസ്ഥമാക്കിയ വിദേശികൾക്ക് ഇരുട്ടടിയായി പുതിയ നിർദ്ദേശം വരുന്നു. 2014 നു ശേഷം ലൈസൻസ് എടുത്തവരുടെ ലൈസൻസ് പുന പരിശോധിക്കാനാണ് അധികൃതർ നിർദ്ദേശം നല്കിയിരിക്കുന്നത്. ലൈസൻസിന്റെ ആധികാരികതയും, സാധുതയും പരിശോധിക്കാനായാണ് പുതിയ തീരുമാനം കൈകൊട്ടത്. ഇതോടെ ജോലി മാറ്റത്തിലൂടെ ലൈസൻസിനുള്ള യോഗ്യത നഷ്ടപ്പെട്ടവരുടെ ലൈസൻസ് കാൻസൽ ചെയ്യുമെന്നാണ് റിപ്പോർട്ട്.ലൈസൻസ് അനുവദിച്ച ഡിപ്പാർട്ട്മെന്റിലാണ് പുനഃപരിശോധന നടത്തേണ്ടത്. ലൈസൻസ് വിവരം ബന്ധപ്പെട്ട ആർകൈവിലേക്ക് റഫർ ചെയ്യുന്നതിനും ലൈസൻസ് അനുവദിക്കാനുള്ള കാരണവും നിജപ്പെടുത്താനാണു പരിശോധന. ഡ്രൈവിങ് ലൈസൻസിന് അർഹതയുള്ള തസ്തികയിൽ ജോലി ചെയ്യവെ ലൈസൻസ് സമ്പാദിച്ചവർ പിന്നീട് ജോലി മാറിയിട്ടുണ്ടെങ്കിൽ പുതിയ ജോലി ഡ്രൈവിങ് ലൈസൻസിന് അർഹതയുള്ളതാണോ എന്നും കണ്ടെത്തേണ്ടതുണ്ട്. ലൈസൻസിന് അർഹതയില്ലാത്ത തസ്തികയിലാണ് പുതിയ ജോലിയെങ്കിൽ ഡ്രൈവിങ് ലൈസൻസ് പിൻവലിക്കും. നേരെത്ത ഗാർഹിക വിസയിലുള്ള ഡ്രൈവർമാർ ഒഴികെയുള്ള വിദേശികൾക്ക് 10 വർഷത്തേക്കായിര
കുവൈത്ത് സിറ്റി: 2014 നു ശേഷം ഡ്രൈവിങ് ലൈസൻസ് കരസ്ഥമാക്കിയ വിദേശികൾക്ക് ഇരുട്ടടിയായി പുതിയ നിർദ്ദേശം വരുന്നു. 2014 നു ശേഷം ലൈസൻസ് എടുത്തവരുടെ ലൈസൻസ് പുന പരിശോധിക്കാനാണ് അധികൃതർ നിർദ്ദേശം നല്കിയിരിക്കുന്നത്. ലൈസൻസിന്റെ ആധികാരികതയും, സാധുതയും പരിശോധിക്കാനായാണ് പുതിയ തീരുമാനം കൈകൊട്ടത്.
ഇതോടെ ജോലി മാറ്റത്തിലൂടെ ലൈസൻസിനുള്ള യോഗ്യത നഷ്ടപ്പെട്ടവരുടെ ലൈസൻസ് കാൻസൽ ചെയ്യുമെന്നാണ് റിപ്പോർട്ട്.ലൈസൻസ് അനുവദിച്ച ഡിപ്പാർട്ട്മെന്റിലാണ് പുനഃപരിശോധന നടത്തേണ്ടത്. ലൈസൻസ് വിവരം ബന്ധപ്പെട്ട ആർകൈവിലേക്ക് റഫർ ചെയ്യുന്നതിനും ലൈസൻസ് അനുവദിക്കാനുള്ള കാരണവും നിജപ്പെടുത്താനാണു പരിശോധന.
ഡ്രൈവിങ് ലൈസൻസിന് അർഹതയുള്ള തസ്തികയിൽ ജോലി ചെയ്യവെ ലൈസൻസ് സമ്പാദിച്ചവർ പിന്നീട് ജോലി മാറിയിട്ടുണ്ടെങ്കിൽ പുതിയ ജോലി ഡ്രൈവിങ് ലൈസൻസിന് അർഹതയുള്ളതാണോ എന്നും കണ്ടെത്തേണ്ടതുണ്ട്. ലൈസൻസിന് അർഹതയില്ലാത്ത
തസ്തികയിലാണ് പുതിയ ജോലിയെങ്കിൽ ഡ്രൈവിങ് ലൈസൻസ് പിൻവലിക്കും.
നേരെത്ത ഗാർഹിക വിസയിലുള്ള ഡ്രൈവർമാർ ഒഴികെയുള്ള വിദേശികൾക്ക് 10 വർഷത്തേക്കായിരുന്നു ഡ്രൈവിങ് ലൈസൻസ് നൽകിയിരുന്നത്. 2015-മുതൽ ഇത് ഇഖാമയുടെ കാലാവധിയുമായി ബന്ധിപ്പിച്ചാണ് എല്ലാം വിഭാഗക്കാർക്കും ലൈസൻസ് നൽകി വരുന്നത്.