- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
ഖത്തറിൽ ഇനി ഡ്രൈവിങ് പരിശീലനത്തിന് വലിയ കാറുകൾ നിർബന്ധം; സലൂൺ കാറുകൾ ഉപയോഗിക്കുന്ന ഡ്രൈവിങ് സ്കൂളുകൾക്ക് നിർദ്ദേശവുമായി ട്രാഫിക് വകുപ്പ്
ദോഹ: രാജ്യത്ത് ഡ്രൈവിങ് പരിശീലനത്തിനായി എത്തുന്നവർക്ക് വലിയ കാറുകൾ ഉൾപ്പെടെ വ്യത്യസ്ഥ തരത്തിലുള്ള കാറുകളിൽ പരീശിലനം നല്കണമെന്ന് ട്രാഫിക് ഡിപാർട്ട്‌മെന്റിന്റെ നിർദ്ദേശം. പുതുതായി ലൈസൻസ് ലഭിക്കുന്നവർക്ക് വലിയ കാറുകൾ ഉപയോഗിക്കുന്നതിന് പ്രയാസം ഉണ്ടാകാതിരിക്കാൻ മറ്റു തരത്തിലുള്ള കാറുകളും പരിശീലനത്തിന് നൽകാൻ സ്‌കൂളുകളോടു നിർദ
ദോഹ: രാജ്യത്ത് ഡ്രൈവിങ് പരിശീലനത്തിനായി എത്തുന്നവർക്ക് വലിയ കാറുകൾ ഉൾപ്പെടെ വ്യത്യസ്ഥ തരത്തിലുള്ള കാറുകളിൽ പരീശിലനം നല്കണമെന്ന് ട്രാഫിക് ഡിപാർട്ട്‌മെന്റിന്റെ നിർദ്ദേശം.
പുതുതായി ലൈസൻസ് ലഭിക്കുന്നവർക്ക് വലിയ കാറുകൾ ഉപയോഗിക്കുന്നതിന് പ്രയാസം ഉണ്ടാകാതിരിക്കാൻ മറ്റു തരത്തിലുള്ള കാറുകളും പരിശീലനത്തിന് നൽകാൻ സ്‌കൂളുകളോടു നിർദേശിച്ചതായി ട്രാഫിക് ഡിപാർട്ട്‌മെന്റ് ഡയറക്ടർ ബ്രിഗേഡിയർ മുഹമ്മദ് സഅദ് അൽഖർജി പറഞ്ഞു. ഭൂരിഭാഗം ഡ്രൈവിങ് സ്‌കൂളുകളും നിലവിൽ ചെറിയ സലൂൺ കാറുകളാണ് പരിശീലനത്തിന് ഉപയോഗിക്കുന്നത്. ഇതൊഴിവാക്കണമെന്നാണ് പുതിയ നിർദ്ദേശം.
അപകടത്തിൽ മരിക്കുന്ന ഡ്രൈവർമാരുടെ എണ്ണത്തേക്കാൾ കൂടുതലാണ് റോഡ് ക്രോസ് ചെയ്യുന്ന കാൽനടക്കാരുടെ എണ്ണമെന്ന് അദ്ദേഹം പറഞ്ഞു. ഇക്കാര്യം പരിഗണിച്ച് റോഡ് ക്രോസ് ചെയ്യുന്നതിനു നിരവധി മേൽപ്പാലങ്ങളും തുരങ്കങ്ങളും പണിയുന്നതിന് അശ്ഗാലുമായി യോജിച്ച് കൊണ്ട് പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.