രാജ്യത്ത് കോറോണ പ്രതിസന്ധി മൂലം നടപടികൾക്ക് കാലതാമസം നേരിടുന്നതിന്റെ ഭാഗമായി ഡ്രൈവിങ് ടെസ്റ്റിന് അപേക്ഷിച്ചവർക്കും ടെസ്റ്റിനായി കാത്തിരിക്കേണ്ടത് ആഴ്‌ച്ചകൾ. അപേക്ഷകൾ സമർപ്പിച്ച എല്ലാവർക്കും ടെസ്റ്റുകൾ നടത്തിയാൽ പൂർത്തിയാക്കാൻ ബാക്കിയുള്ള ടെസ്റ്റുകൾ നടത്താൻ 20 ആഴ്ചകളെടുക്കുമെന്ന് റോഡ് സുരക്ഷാ അഥോറിറ്റി വ്യക്തമാക്കിയത്.

വരുന്ന ആഴ്ചകളിൽ ടെസ്റ്റിനായി 6068 പേർ രജിസ്റ്റർ ചെയ്തിട്ടുണ്ട്, അതോടൊപ്പം 62193 പേരാണ് ഡ്രൈവിങ് ടെസ്റ്റ് പൂർത്തിയാക്കാൻ കാത്തുനിൽക്കുന്നത്.അത്യാവശ്യ ജോലിക്കാരെയാണ് മുഖ്യമായും ടെസ്റ്റിനായി പരിഗണിക്കുന്നത്. 80000 ആൾക്കാരാണ് തിയറി ടെസ്റ്റ് പൂർത്തിയാക്കാൻ ബാക്കിയുള്ളത്. ഒരു മാസം 50000 ടെസ്റ്റുകളാണ് പരമാവധി നടത്താൻ സാധിക്കുക. അതുകൊണ്ട് തന്നെ ടെസ്റ്റുകൾ ഓൺലൈനായി നടത്താനും റോഡ് സുരക്ഷാ അഥോറിറ്റി ആലോചിക്കുന്നുണ്ട്.

Pro Proctor എന്നാണ് ഓൺലൈൻ തിയറി ടെസ്റ്റ് സേവനത്തിന്റെ പേര്. ഡിസംബർ ജനുവരി മാസങ്ങളിൽ അതിന്റെ ഒരു ട്രയൽ നടത്തിനോക്കിയിരുന്നു. ട്രക്ക്, ബസ്സ് എന്നിവയ്ക്ക് ഉപയോഗിച്ചതിന് ശേഷം ഇപ്പോള് വാഹനങ്ങളുടെയും ടെസ്റ്റുകളിൽ ഈ രീതി പ്രയോഗിക്കും.