അൽ ഐൻ: യുഎഇയിൽ ലൈസൻസില്ലാതെ വാഹനമോടിച്ചാൽ 5000 ദിർഹം പിഴയും 3 മാസം ജയിലും ലഭിക്കുമെന്ന് ഹൈവേ ട്രാഫിക് ഡിപാർട്ട്‌മെന്റ് ആക്ടിങ് ഡയറക്ടർ കേണൽ അഹമ്മദ് അബ്ദുല്ല അൽ ഷെഹി മുന്നറിയിപ്പ് നല്കി.

18 വയസിൽ താഴെയുള്ള, ലൈസൻസില്ലാതെ വാഹനമോടിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. കൂടാതെ ഭീകരമായ ശബ്ദമുയരാനായി വാഹനങ്ങളിൽ നടത്തുന്ന മാറ്റങ്ങൾക്കും ശിക്ഷ കർശനമായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഇത്തരം വാഹ
നങ്ങളെ കുറിച്ച് പ്രദേശവാസികളിൽ നിന്നും പരാതികൾ ലഭിച്ചതായി അൽ ഷെഹി പറഞ്ഞു. കൂടുതലും രാത്രി കാലങ്ങളിലാണ് ഭയാനകമായ ശബ്ദത്തോടെ കൗമാരക്കാർ വാഹനങ്ങൾ ഓടിക്കുന്നത്.

പ്രായപൂർത്തിയാക്കാത്ത മക്കൾ വാഹനമോടിക്കുന്നത് ചില മാതാപിതാക്കൾ 
പ്രാൽസാഹിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുട്ടികളുടെ സുരക്ഷയ്ക്കായി കുടുംബാംഗങ്ങളും മാതാപിതാക്കളുമാണ് ശ്രദ്ധ കാണിക്കേണ്ടതെന്നും അൽ ഷെഹി പറഞ്ഞു.