ദ്രോഹഡ: സെന്റ് അത്താനാസിയോസ് യാക്കോബായ സുറിയാനി ഓർത്തഡോക്ൾസ് പള്ളിയിൽഇടവകയുടെ കാവൽപിതാവായ പരിശുദ്ധ പൗലോസ് മാർ അത്താനാസിയോസ് വലിയ തിരുമേനിയുടെ അറുപത്തിഅഞ്ചാമത് ശ്രാദ്ധപെരുന്നാൾ ജനുവരി 26 ,27 (വെള്ളി ,ശനി) തിയ്യതികളിലായി ഇടവക മെത്രാപൊലീത്ത അഭി .ഡോ. മാത്യൂസ് മോർഅന്തിമോസ് തിരുമേനിയുടെ മുഖ്യ കാർമ്മികത്വത്തിലും ബിജുപാറേക്കാട്ടിൽ അച്ചന്റേയും, ജിനോ ജോസഫ് അച്ചന്റേയും സഹകാർമ്മികത്വത്തിലും ഭക്തിയാദരവോടെ കൊണ്ടാടുന്നു.

2018 ജനുവരി 26 വെള്ളിയാഴ്ച വൈകിട്ട് 6.00മണിക്ക് സന്ധ്യാ പ്രാർത്ഥനയും ശനിയാഴ്ച രാവിലെ 10 .00 മണിക്ക് പ്രഭാതനമസ്‌കാരത്തോടെ പെരുന്നാൾ വി .കുർബ്ബാനയും ദ്രോഹഡ ,ഗ്രീൻ ഹിൽസ് ഔർ ലേഡിചാപ്പലിൽ വച്ച് ക്രമീകരിച്ചിരിക്കുന്നു.ഏവരെയും പെരുന്നാൾ ശുശ്രൂഷകളിൽസംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുവാൻ കർതൃനാമത്തിൽ ക്ഷണിക്കുന്നതായിഭാരവാഹികൾ അറിയിച്ചു .