അമൃത്സർ: പഞ്ചാബിലെ ഇന്ത്യാ- പാക് അതിർത്തി പ്രദേശത്ത് ലഹരിക്കടത്തിന് ഉപയോഗിച്ച ഡ്രോൺ ബിഎസ്എഫ് വെടിവച്ചിട്ടു. ഡ്രോണിനൊപ്പം നിരോധിത ലഹരിമരുന്നായ ഹെറോയിൻ 10 പാക്കറ്റുകളും കണ്ടെടുത്തു.

അമൃത്സറിലെ ഇന്ത്യ-പാക് അതിർത്തി പ്രദേശത്താണ് സംഭവം. പാക്കിസ്ഥാൻ ഭാഗത്തു നിന്നാണ് ഡ്രോൺ ഇന്ത്യയിലേക്കെത്തിയതെന്ന് ബിഎസ്എഫ് വ്യത്തങ്ങൾ അറിയിച്ചു.