- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ശ്രീനഗറിന് പിന്നാലെ ജമ്മു കശ്മീരിലെ കുപ്വാരയിലും ഡ്രോൺ വിലക്ക്; നടപടി സ്വകാര്യത ലംഘനവും അക്രമണ സാധ്യതയും മുന്നിൽ കണ്ട്
കുപ്വാര: ജമ്മു വ്യോമതാവളത്തിൽ ഡ്രോൺ ആക്രമണം ഉണ്ടായതിന് പിന്നാലെ ഡ്രോൺ ഉപയോഗം വിലക്കി കുപ്വാര ജില്ലാ ഭരണകൂടം. ഡ്രോൺ സൂക്ഷിക്കുന്നതും , വിൽക്കുന്നതും ഉപയോഗിക്കുന്നതും, ഡ്രോണുകളുടെയും അൺമാൻഡ് ഏരിയൽ വെഹിക്കൾസ്(ആളില്ലാ വാഹനങ്ങൾ)ന്റെയും ട്രാൻസ്പോർട്ടും വിലക്കിയിട്ടുണ്ട്.
സ്വകാര്യത ലംഘനം, അതിക്രമം എന്നിവ സംബന്ധിച്ച ആശങ്കകൾ കണക്കിലെടുത്ത് കുപ്വാരയുടെ പ്രാദേശിക അധികാരപരിധിയിലെ ആളില്ലാ ആകാശ വാഹനങ്ങൾ ആകാശത്ത് അലഞ്ഞുതിരിയാൻ അനുവദിക്കുന്നത് അങ്ങേയറ്റം അപകടകരമാണ്.' ജില്ലാ മജിസ്ട്രേറ്റ് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.
ഇതിനകം തന്നെ ഡ്രോൺ ക്യാമറകളോ സമാനമായ ഉപകരണങ്ങളോ ഉള്ളവർ പൊലീസ് സ്റ്റേഷനിൽ അവ ഹാജരാക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. നേരത്തെ രജൗരി, ശ്രീനഗർ, ബാരാമുള്ള, കത്വവ എന്നിവിജജങ്ങളിലും ഡ്രോൺ വിലക്കി ഉത്തരവ് പുറത്തിറക്കിയിരുന്നു.
Next Story