- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വ്യോമപരിധിയിൽ അനധികൃതമായി ഡ്രോൺ; ദുബായ് വിമാനത്താവളത്തിന്റെ പ്രവർത്തനം തടസപ്പെട്ടത് ഒരു മണിക്കൂർ
ദുബായ്: അനുമതിയില്ലാതെ ദുബായ് വ്യോമപരിധിയിൽ ഡ്രോൺ പറത്തിയതിനെ തുടർന്ന് വിമാനത്താവളത്തിന്റെ പ്രവർത്തനം തടസപ്പെട്ടത് ഒരു മണിക്കൂറോളം. ദുബായ് രാജ്യാന്തര വിമാനത്താവളത്തിന് സമീപം അനുമതിയില്ലാതെ എത്തിയ ഒരു ഡ്രോണാണ് ഇതിനു കാരണമായത്. തുടർന്ന് ഉച്ചയ്ക്ക് 69 മിനിട്ടോളം വിമാനത്താവളം അടച്ചിടേണ്ടതായി വന്നു. രാവിലെ പതിനൊന്നരയ്ക്കാണ് അനധികൃതമായി പറത്തുന്ന ഡ്രോൺ വ്യോമപരിധിയിൽ കണ്ടെത്തുന്നത്. തുടർന്ന് സുരക്ഷാ നടപടികക്രമങ്ങളുടെ ഭാഗമായി12.45 വരെയുള്ള വിമാന ഗതാഗതം നിർത്തിവയ്ക്കുകയായിരുന്നു. ഇവിടെയിറങ്ങേണ്ട പല വിമാനങ്ങളും അൽമക്തും, ഷാർജ, ഫുജൈറ രാജ്യാന്തര വിമാനത്താവളങ്ങളിലേക്ക് തിരിച്ചു വിട്ടു. ഇവിടെ നിന്ന് പറന്നുയരേണ്ട പല വിമാനങ്ങളും വൈകുകയും ചെയ്തു. പിന്നീട് ദുബായ് വിമാനത്താവളത്തിന്റെ വ്യോമമേഖല സുരക്ഷിതമാണെന്ന് ഉറപ്പാക്കിയതിനു ശേഷമാണ് വിമാനത്താവളത്തിന്റെ പ്രവർത്തനം പുനരാരംഭിച്ചത്. വ്യോമപരിധിയിൽ പ്രത്യക്ഷപ്പെട്ട ഡ്രോണിനെ കുറിച്ചുള്ള വിശദാംശങ്ങൾ ലഭ്യമായിട്ടില്ല. ഡ്രോണിനെ കുറിച്ച് ദുബായ് വ്യോമയാന അഥോ
ദുബായ്: അനുമതിയില്ലാതെ ദുബായ് വ്യോമപരിധിയിൽ ഡ്രോൺ പറത്തിയതിനെ തുടർന്ന് വിമാനത്താവളത്തിന്റെ പ്രവർത്തനം തടസപ്പെട്ടത് ഒരു മണിക്കൂറോളം. ദുബായ് രാജ്യാന്തര വിമാനത്താവളത്തിന് സമീപം അനുമതിയില്ലാതെ എത്തിയ ഒരു ഡ്രോണാണ് ഇതിനു കാരണമായത്. തുടർന്ന് ഉച്ചയ്ക്ക് 69 മിനിട്ടോളം വിമാനത്താവളം അടച്ചിടേണ്ടതായി വന്നു.
രാവിലെ പതിനൊന്നരയ്ക്കാണ് അനധികൃതമായി പറത്തുന്ന ഡ്രോൺ വ്യോമപരിധിയിൽ കണ്ടെത്തുന്നത്. തുടർന്ന് സുരക്ഷാ നടപടികക്രമങ്ങളുടെ ഭാഗമായി12.45 വരെയുള്ള വിമാന ഗതാഗതം നിർത്തിവയ്ക്കുകയായിരുന്നു. ഇവിടെയിറങ്ങേണ്ട പല വിമാനങ്ങളും അൽമക്തും, ഷാർജ, ഫുജൈറ രാജ്യാന്തര വിമാനത്താവളങ്ങളിലേക്ക് തിരിച്ചു വിട്ടു. ഇവിടെ നിന്ന് പറന്നുയരേണ്ട പല വിമാനങ്ങളും വൈകുകയും ചെയ്തു.
പിന്നീട് ദുബായ് വിമാനത്താവളത്തിന്റെ വ്യോമമേഖല സുരക്ഷിതമാണെന്ന് ഉറപ്പാക്കിയതിനു ശേഷമാണ് വിമാനത്താവളത്തിന്റെ പ്രവർത്തനം പുനരാരംഭിച്ചത്. വ്യോമപരിധിയിൽ പ്രത്യക്ഷപ്പെട്ട ഡ്രോണിനെ കുറിച്ചുള്ള വിശദാംശങ്ങൾ ലഭ്യമായിട്ടില്ല. ഡ്രോണിനെ കുറിച്ച് ദുബായ് വ്യോമയാന അഥോറിറ്റി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിമാനത്താവളങ്ങളുടെ അഞ്ചു കിലോമീറ്റർ പരിധിയിൽ ഡ്രോണുകൾ പറത്തരുതെന്നാണ് രാജ്യാന്തര ചട്ടം.