- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭാവിയിൽ ഡോർ ഡെലിവറി നടത്തുന്നത് റോബോട്ടുകളും ഡ്രോണുകളും; ജർമനിയിൽ അടുത്ത മാസം മുതൽ റോബോട്ട് വഴി പാഴ്സലുകൾ എത്തും
ബർലിൻ: ഡെലിവറി ബോയ്സ് ചരിത്രമാകുന്ന തരത്തിലാണ് ടെക്നോളജിയുടെ വളർച്ച. പാഴ്സലുകളും മറ്റും ഡെലവറി ചെയ്യാൻ റോബോട്ടുകളും ഡ്രോണുകളും തയാറായി വരുന്നതോടെ പുഞ്ചിരി തൂകി നിൽക്കുന്ന ഡെലിവറി ബോയ്സിനെ ഇനി കാണാൻ കൂടി കിട്ടില്ല. ഹെർമസ് പോലെയുള്ള വമ്പൻ റീട്ടെയ്ൽ, ഡെലിവറി സർവീസ് സ്ഥാപനങ്ങൾ റോബോട്ടുകളുടെ സേവനം ഉപയോഗപ്പെടുത്താനുള്ള പ്രാരംഭ നടപടികൾ സ്വീകരിച്ചു കഴിഞ്ഞു. ഡെലിവറി ജോലികൾക്കായി റോബോട്ടുകളെ രൂപപ്പെടുത്തിയെടുത്തിരിക്കുന്നത് എസ്റ്റോണിയൻ ബ്രിട്ടീഷ് കമ്പനിയായ സ്റ്റാർഷിപ്പാണ്. മീഡിയ മാർക്കറ്റ് എന്ന ഇലക്ട്രോണിക് ശൃംഖല വൈകാതെ ഇതു പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിച്ചു തുടങ്ങുകയും ചെയ്യും. അടുത്ത മാസം മുതൽ അഞ്ച് കിലോമീറ്റർ ചുറ്റളവിലുള്ള ഉപയോക്താക്കൾക്ക് റോബോട്ട് വഴി പാഴ്സലുകൾ എത്തിക്കാനാണ് മീഡിയ മാർക്കറ്റ് തീരുമാനിച്ചിരിക്കുന്നത്. പതിനഞ്ച് കിലോഗ്രാം വരെയുള്ള പായ്ക്കറ്റുകൾ വഹിക്കാൻ ശേഷിയുള്ള റോബോട്ട് ആറു വീലുകളിലാണ് സഞ്ചരിക്കുന്നത്. അഞ്ച് കിലോമീറ്റർ മാത്രമായിരിക്കും ഇതിന്റെ വേഗം. അതിനാൽ ബ്രേക്കിട്ടാൽ മുപ്
ബർലിൻ: ഡെലിവറി ബോയ്സ് ചരിത്രമാകുന്ന തരത്തിലാണ് ടെക്നോളജിയുടെ വളർച്ച. പാഴ്സലുകളും മറ്റും ഡെലവറി ചെയ്യാൻ റോബോട്ടുകളും ഡ്രോണുകളും തയാറായി വരുന്നതോടെ പുഞ്ചിരി തൂകി നിൽക്കുന്ന ഡെലിവറി ബോയ്സിനെ ഇനി കാണാൻ കൂടി കിട്ടില്ല. ഹെർമസ് പോലെയുള്ള വമ്പൻ റീട്ടെയ്ൽ, ഡെലിവറി സർവീസ് സ്ഥാപനങ്ങൾ റോബോട്ടുകളുടെ സേവനം ഉപയോഗപ്പെടുത്താനുള്ള പ്രാരംഭ നടപടികൾ സ്വീകരിച്ചു കഴിഞ്ഞു.
ഡെലിവറി ജോലികൾക്കായി റോബോട്ടുകളെ രൂപപ്പെടുത്തിയെടുത്തിരിക്കുന്നത് എസ്റ്റോണിയൻ ബ്രിട്ടീഷ് കമ്പനിയായ സ്റ്റാർഷിപ്പാണ്. മീഡിയ മാർക്കറ്റ് എന്ന ഇലക്ട്രോണിക് ശൃംഖല വൈകാതെ ഇതു പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിച്ചു തുടങ്ങുകയും ചെയ്യും.
അടുത്ത മാസം മുതൽ അഞ്ച് കിലോമീറ്റർ ചുറ്റളവിലുള്ള ഉപയോക്താക്കൾക്ക് റോബോട്ട് വഴി പാഴ്സലുകൾ എത്തിക്കാനാണ് മീഡിയ മാർക്കറ്റ് തീരുമാനിച്ചിരിക്കുന്നത്.
പതിനഞ്ച് കിലോഗ്രാം വരെയുള്ള പായ്ക്കറ്റുകൾ വഹിക്കാൻ ശേഷിയുള്ള റോബോട്ട് ആറു വീലുകളിലാണ് സഞ്ചരിക്കുന്നത്. അഞ്ച് കിലോമീറ്റർ മാത്രമായിരിക്കും ഇതിന്റെ വേഗം. അതിനാൽ ബ്രേക്കിട്ടാൽ മുപ്പതു സെന്റീമീറ്ററിനുള്ളിൽ നിൽക്കും.
ഒമ്പത് ക്യാമറകൾ ഉപയോഗിച്ചാണ് ഇതു വഴി കണ്ടുപിടിക്കുന്നത്. ഇതു കൂടാതെ ഓഫിസിൽ ഇരിക്കുന്ന സൂപ്പർവൈസറും നിരീക്ഷണവും നിയന്ത്രണവും ഉണ്ടാകും.