- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
പെൻഷൻ പ്രായം നിലവിലുള്ള പോലെ 67 ആയി തന്നെ തുടരും; ഓസ്ട്രേലിയയിൽ പെൻഷൻ പ്രായം ഉയർത്താനുള്ള നീക്കം സർക്കാർ പിൻവലിച്ചതായി പ്രധാനമന്ത്രി
ഓസ്ട്രേലിയൻ ജീവനക്കാരുടെ പെൻഷൻ പ്രായം 67 ആയി തന്നെ തുടരും. 70ആക്കി ഉയർത്താനുള്ള നീക്കം ഉപേക്ഷിക്കുന്നതായി പ്രധാനമന്ത്രി സ്‌കോട്ട് മോറിസൻ ടെലിവിഷൻ ചർച്ചയിൽലൂടെയാണ് പ്രഖ്യാപിച്ചത്. മന്ത്രിസഭാ യോഗം ഈ തീരുമാനം അംഗീകരിക്കുന്നതിനും മുമ്പാണ് ചാനൽ നയനിലൂടെ അദ്ദേഹം പ്രഖ്യാപനം നടത്തിയത്. പെൻഷൻ പ്രായം കൂട്ടാനുള്ള തീരുമമാനം ഏറെ വർഷങ്ങളായി ലിബറൽ പാർട്ടി ശ്രമിക്കുന്നുണ്ട്. 2014ലെ ഫെഡറൽ ബജറ്റിൽ അന്നത്തെ ട്രഷറർ ജോ ഹോക്കി ഈ പ്രഖ്യാപനം നടത്തുകയും ചെയ്തിരുന്നു.ഒരോ രണ്ടു വർഷം കൂടുമ്പോഴും പെൻഷൻ പ്രായം ആറു മാസം വീതം കൂട്ടുമെന്നും, 2035ഓടെ പെൻഷൻ പ്രായം 70ലേക്ക് എത്തിക്കുമെന്നുമായിരുന്നു ബജറ്റ് പ്രഖ്യാപനം. ഈ തീരുമാനം സെനറ്റിൽ പാസാക്കാൻ സർക്കാരിന് ഇതുവരെയും കഴിഞ്ഞിരുന്നില്ല. എന്നാൽ നയവുമായി മുന്നോട്ടുപോകാനായിരുന്നു ഇതുവരെയും ലിബറൽ പാർട്ടിയുടെ തീരുമാനം.അതേസമയം, സെനറ്റിൽ ഭൂരിപക്ഷം കിട്ടിയാൽ ലിബറൽ ഈ പദ്ധതി വീണ്ടും കൊണ്ടുവരുമെന്ന് ലേബർ പാർട്ടി ആരോപിക്കുന്നു.
ഓസ്ട്രേലിയൻ ജീവനക്കാരുടെ പെൻഷൻ പ്രായം 67 ആയി തന്നെ തുടരും. 70ആക്കി ഉയർത്താനുള്ള നീക്കം ഉപേക്ഷിക്കുന്നതായി പ്രധാനമന്ത്രി സ്‌കോട്ട് മോറിസൻ ടെലിവിഷൻ ചർച്ചയിൽലൂടെയാണ് പ്രഖ്യാപിച്ചത്. മന്ത്രിസഭാ യോഗം ഈ തീരുമാനം അംഗീകരിക്കുന്നതിനും മുമ്പാണ് ചാനൽ നയനിലൂടെ അദ്ദേഹം പ്രഖ്യാപനം നടത്തിയത്.
പെൻഷൻ പ്രായം കൂട്ടാനുള്ള തീരുമമാനം ഏറെ വർഷങ്ങളായി ലിബറൽ പാർട്ടി ശ്രമിക്കുന്നുണ്ട്. 2014ലെ ഫെഡറൽ ബജറ്റിൽ അന്നത്തെ ട്രഷറർ ജോ ഹോക്കി ഈ പ്രഖ്യാപനം നടത്തുകയും ചെയ്തിരുന്നു.ഒരോ രണ്ടു വർഷം കൂടുമ്പോഴും പെൻഷൻ പ്രായം ആറു മാസം വീതം കൂട്ടുമെന്നും, 2035ഓടെ പെൻഷൻ പ്രായം 70ലേക്ക് എത്തിക്കുമെന്നുമായിരുന്നു ബജറ്റ് പ്രഖ്യാപനം.
ഈ തീരുമാനം സെനറ്റിൽ പാസാക്കാൻ സർക്കാരിന് ഇതുവരെയും കഴിഞ്ഞിരുന്നില്ല. എന്നാൽ നയവുമായി മുന്നോട്ടുപോകാനായിരുന്നു ഇതുവരെയും ലിബറൽ പാർട്ടിയുടെ തീരുമാനം.അതേസമയം, സെനറ്റിൽ ഭൂരിപക്ഷം കിട്ടിയാൽ ലിബറൽ ഈ പദ്ധതി വീണ്ടും കൊണ്ടുവരുമെന്ന് ലേബർ പാർട്ടി ആരോപിക്കുന്നു.