- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാലക്കാട് കുന്തിപ്പുഴയിൽ ആറംഗ വിദ്യാർത്ഥിസംഘം ഒഴുക്കിൽപ്പെട്ടു; ഒരാൾ മരിച്ചു; കയത്തിൽ പെട്ട മറ്റുള്ളവരെ നാട്ടുകാർ രക്ഷിച്ചു
പാലക്കാട്: മണ്ണാർക്കാട് കുന്തിപ്പുഴയിൽ കുളിക്കാനിറങ്ങിയ ആറംഗ വിദ്യാർത്ഥിസംഘം ഒഴുക്കിൽപ്പെട്ടു. ഒരു വിദ്യാർത്ഥി മരിച്ചു. ഇന്ന് രാവിലെയാണ് സംഭവം. സുഹൃത്തിന്റെ വീട്ടിൽ മരണാന്തര ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ വിദ്യാർത്ഥികൾ പുഴയിൽ കുളിക്കാനിറങ്ങുകയായിരുന്നു.
പെരുമ്പിലാവ് സ്വദേശി ഇബ്രാഹിമിന്റെ മകൻ റഹീം(15) ആണ് മരിച്ചത്. പയ്യനടം എടേടം തൂക്കുപാലത്തിനു സമീപമാണ് വിദ്യാർത്ഥികൾ കുളിക്കാനിറങ്ങിയത്. പുഴയിൽ ഒഴുക്കു കുറവായിരുന്നെങ്കിലും കഴിഞ്ഞ പ്രളയത്തിൽ പലയിടത്തും കയങ്ങൾ രൂപപ്പെട്ടിരുന്നു. ഈ കയത്തിലാണ് വിദ്യാർത്ഥികൾ പെട്ടത്.
സമീപവാസികളാണ് കുട്ടികളെ രക്ഷപ്പെടുത്തിയത്. ഇവരെ തൊട്ടടുത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും റഹീമിനെ രക്ഷിക്കാനായില്ല. മറ്റ് അഞ്ചുപേർക്കും സാരമായ പരിക്കുകൾ മാത്രമാണുള്ളത്.
Next Story