- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശവങ്ങൾ നടക്കുന്ന പോലെ അവർ നടന്ന് നീങ്ങുന്നു; ഛർദിച്ച ശേഷം അത് കഴിച്ച് ചിലർ; തെരുവിലും കടത്തിണ്ണകളിലും മലർന്ന് കിടക്കുന്നവരും ഏറെ; ലിൻകോളിൻ നഗരം മയക്കുമരുന്ന് ഉപയോഗിക്കുന്നവരുടെ പിടിയിൽ അമരുമ്പോൾ
ലിൻകോളിൻ നഗരം മയക്കുമരുന്ന് ഉപയോഗിക്കുന്നവരുടെ പിടിയിലമർന്നുവെന്ന് ഏറ്റവും പുതിയ റിപ്പോർട്ടുകൾ മുന്നറിയിപ്പേകുന്നു. ഈ നഗരത്തിൽ മയക്കുമരുന്നടിച്ച് ശവങ്ങൾ പോലെ നടക്കുന്ന നിരവധി പേരുടെ ഫൂട്ടേജുകളും ഫോട്ടോകളും അടുത്തിടെ പുറത്ത് വന്നിരുന്നു. മയക്കുമരുന്നടിച്ച് ഛർദിച്ച് ആ അവശിഷ്ടങ്ങൾ തന്നെ വീണ്ടും എടുത്ത് കഴിക്കുന്നവരുടെ ഞെട്ടിക്കുന്ന ചിത്രങ്ങൾ വെളിയിൽ വന്നിട്ടുണ്ട്. മയക്കുമരുന്നിന്റെ ഗരുഢൻ ചിറകുകളിലേറി കടത്തിണ്ണകളിലും തെരുവുകളിലും മലർന്ന് കിടക്കുന്നവരെയും കാണാം. ഇത് കാരണം നഗരത്തിലെ ജീവിതം തന്നെ ഏതാണ്ട് ദുസ്സഹമായ സ്ഥിതി വിശേഷമാണുള്ളത്. ഇവിടെ മയക്കുമരുന്നടിക്കുന്നവരേറെയും വെളുത്ത വർഗക്കാരായ യുവജനങ്ങളാണെന്നും ഇവർ തങ്ങളുടെ കസ്റ്റമാരോട് ശബ്ദമുയർത്തുകയും പണത്തിനായി കേണ് ബുദ്ധിമുട്ടുണ്ടാക്കുകയകും ചെയ്യാറുണ്ടെന്നാണ് കത്തീഡ്രൽ സിറ്റിയായ ലിൻകോളിനിലെ ചില ബിസിനസുകാർ ആരോപിക്കുന്നത്. ഇവിടുത്തെ പബുകളിലെത്തുന്ന കുടുംബങ്ങൾക്ക് മയക്കുമരുന്നടിച്ചർ കടുത്ത ഭീഷണിയാണ് സൃഷ്ടിക്കുന്നത്. ഇത്തരക്കാരെ പേടിച്ച് രാവിലെ ജോ
ലിൻകോളിൻ നഗരം മയക്കുമരുന്ന് ഉപയോഗിക്കുന്നവരുടെ പിടിയിലമർന്നുവെന്ന് ഏറ്റവും പുതിയ റിപ്പോർട്ടുകൾ മുന്നറിയിപ്പേകുന്നു. ഈ നഗരത്തിൽ മയക്കുമരുന്നടിച്ച് ശവങ്ങൾ പോലെ നടക്കുന്ന നിരവധി പേരുടെ ഫൂട്ടേജുകളും ഫോട്ടോകളും അടുത്തിടെ പുറത്ത് വന്നിരുന്നു. മയക്കുമരുന്നടിച്ച് ഛർദിച്ച് ആ അവശിഷ്ടങ്ങൾ തന്നെ വീണ്ടും എടുത്ത് കഴിക്കുന്നവരുടെ ഞെട്ടിക്കുന്ന ചിത്രങ്ങൾ വെളിയിൽ വന്നിട്ടുണ്ട്. മയക്കുമരുന്നിന്റെ ഗരുഢൻ ചിറകുകളിലേറി കടത്തിണ്ണകളിലും തെരുവുകളിലും മലർന്ന് കിടക്കുന്നവരെയും കാണാം. ഇത് കാരണം നഗരത്തിലെ ജീവിതം തന്നെ ഏതാണ്ട് ദുസ്സഹമായ സ്ഥിതി വിശേഷമാണുള്ളത്.
ഇവിടെ മയക്കുമരുന്നടിക്കുന്നവരേറെയും വെളുത്ത വർഗക്കാരായ യുവജനങ്ങളാണെന്നും ഇവർ തങ്ങളുടെ കസ്റ്റമാരോട് ശബ്ദമുയർത്തുകയും പണത്തിനായി കേണ് ബുദ്ധിമുട്ടുണ്ടാക്കുകയകും ചെയ്യാറുണ്ടെന്നാണ് കത്തീഡ്രൽ സിറ്റിയായ ലിൻകോളിനിലെ ചില ബിസിനസുകാർ ആരോപിക്കുന്നത്. ഇവിടുത്തെ പബുകളിലെത്തുന്ന കുടുംബങ്ങൾക്ക് മയക്കുമരുന്നടിച്ചർ കടുത്ത ഭീഷണിയാണ് സൃഷ്ടിക്കുന്നത്. ഇത്തരക്കാരെ പേടിച്ച് രാവിലെ ജോലിക്ക് പോലും വരാൻ സാധിക്കുന്നില്ലെന്ന് ലിൻകോളിനിൽ ജോലി ചെയ്യുന്ന നിരവധി പേർ വെളിപ്പെടുത്തുന്നു.
സ്‌പൈസ് പോലുള്ള ലീഗൽ ഹൈസ് മയക്കുമരുന്നുകൾ അടിച്ച് എത്തുന്നവരെ കടുത്ത ഭയമാണെന്നും ഇവർ സമാധാനപരമായ ജീവിതത്തിന് കടുത്ത ഭീഷണിയാണ് സൃഷ്ടിക്കുന്നതെന്നും ലിൻകോളിൻ വാസികൾ പരാതിപ്പെടുന്നു. 2015ൽ ഈ നഗരത്തിൽ ലീഗൽ ഹൈസ് നിരോധിച്ചിരുന്നു. ഇത്തരം മയക്കുമരുന്നുകൾ കഴിക്കുന്നവരേറുന്നതുകൊണ്ടുള്ള പ്രശ്‌നങ്ങൾ നഗരത്തിൽ പെരുകി വരുന്നുവെന്ന് ലിൻകോളിൻഷെയർ പൊലീസ് സമ്മതിക്കുന്നു. സ്‌പൈസ്, മാംബ പോലുള്ള ലീഗൽ ഹൈസിന്റെ പരിധി വിട്ടുള്ള ഉപയോഗമാണ് ഇവിടുത്തെ പ്രശ്‌നങ്ങളുടെ ഉറവിടം.
ഇത്തരം മയക്കുമരുന്നുകൾ കഴിച്ച് ക്രിമിനൽ കുറ്റം ചെയ്യുവരെ കൈകാര്യം ചെയ്യുക ആരാണെന്നതിനെ കുറിച്ച് ഇവിടെ സംശയങ്ങൾ നിലനിൽക്കുന്നുണ്ട്. ഇതിന് പുറമെ ഇത്തരം മയക്കുമരുന്ന് കഴിക്കുന്നവർക്ക് ശാരീരികവും മാനസികവുമായ നിരവധി പ്രശ്‌നങ്ങളെ നേരിടേണ്ടി വരുന്നുണ്ട്. ഇവർക്ക് ഡ്രഗ് സപ്പോർട്ട് ബോഡികളിൽ നിന്നും സഹായം അത്യാവശ്യമാണെങ്കിലും അത് ലഭിക്കുന്നില്ല. ലിൻകോളിനിടെ അപൂർവമായ വാസ്തുവിദ്യകളും ചരിത്രവും നുകരാൻ നിരവധി ടൂറിസ്റ്റുകൾ എത്തിച്ചേരുന്നുണ്ട്. എന്നാൽ വർധിച്ച് വരുന്ന മയക്കുമരുന്ന് ഉപയോഗം ഇത്തരം ടൂറിസ്റ്റുകൾക്ക് ഒരു ശല്യമായി തീർന്നിരിക്കുകയാണിപ്പോൾ.
അതിനാൽ ഇവിടുത്തെ ടൂറിസത്തെ സംരക്ഷിച്ച് നിർത്താനെങ്കിലും ഈ പ്രശ്‌നത്തിന് ശാശ്വതമായ പരിഹാരം വേണമെന്ന ആവശ്യം ശക്തമാകുന്നുമുണ്ട്. ലീഗൽ ഹൈസ് ഉപയോഗിച്ചതിനെ തുടർന്നുള്ള പ്രശ്‌നങ്ങൾ അനുഭവിക്കുന്നവരെ പരിചരിക്കുന്നതിനായി നിത്യേ ലിൻകോളിനിൽ നിന്നും തങ്ങൾക്ക് വരുന്ന കാളുകളെക്കുറിച്ച് കണക്കില്ലെന്നാണ് ഈസ്റ്റ് മിഡ്‌ലാൻഡ്‌സ് ആംബുലൻസ് സർവീസ് വെളിപ്പെടുത്തുന്നത്.201617ൽ സ്‌പൈസ് ഉപയോഗവുമായി ബന്ധപ്പെട്ട് 120 സംഭവങ്ങൾ തങ്ങൾ കൈകാര്യം ചെയ്തിരുന്നുവെന്നാണ് ലങ്കാഷെയർ പൊലീസ് പറയുന്നത്. എന്നാൽ 2014 ഏപ്രിലിനും 2015 മാർച്ചിനും ഇടയിൽ ഇത്തരം 18 കേസുകൾ മാത്രമായിരുന്നു ഇവിടെയുണ്ടായിരുന്നത് എന്നറിയുമ്പോഴാണ് ഇവിടുത്തെ മരുന്നടിയുടെ വർധനവിന്റെ തോത് മനസിലാക്കാനാവുന്നത്.