ഡിസംബർ 14ന് ശുവൈഖ് തുറമുഖം വഴി 13 കണ്ടെയ്‌നറുകളിലായ മദ്യം എത്തിച്ച സംഭവത്തിന് പിന്നിൽ മലയാളികളുമുണ്ടെന്ന് സൂചന.കേസുമായി ബന്ധപ്പെട്ട് പൊലീസിന്റെ കസ്റ്റഡിയിലുള്ള രണ്ടുപേരും മലയാളികളാണെന്നും കണ്ണൂർ സ്വദേശികളായ ഇവരെ ചോദ്യം ചെയ്തുവരുകയാണെന്നും പുറത്ത് വരുന്ന റിപ്പോർട്ട്. കൂടുതൽ പേർക്ക് ഇതിൽ പങ്കുണ്ടെന്ന്ും അവർക്കായുള്ള അന്വേഷണം പുരുഗമിക്കുകയുമാണ്. ഇവരെ കൂടെ പിടികൂടിയാൽ മാത്രമേ കൂടുതൽ വിവരങ്ങൾ ലഭിക്കുകയൊള്ളൂ.

പ്രധാന പ്രതികളായ മറ്റു രണ്ടു കണ്ണൂർ സ്വദേശികൾ നാട്ടിലെത്തിയെന്ന കാര്യത്തിലും ആശങ്കയുണ്ട്. പിടികൂടിയവരിൽ ഒരാളെ അറസ്റ്റ് ചെയ്തത് രാജ്യം വിടാനുള്ള ശ്രമത്തി നിടെയാണ്. ശനിയാഴ്ച കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്നാണ് പ്രതിയെന്ന് സംശയിക്കുന്ന മലയാളിയെ പിടികൂടിയത്. യു.എ.ഇയിലുള്ള മറ്റൊരു പ്രതിയെ പിടികൂടാൻ ശ്രമം ഊർജിതമാക്കിയിട്ടുണ്ട്.

മദ്യവും കളിത്തോക്കുകളും അടങ്ങിയ 13 കണ്ടൈനറുകൾ ആ്ണ് ദുബൈയിൽ നിന്നു ശുവൈഖ് തുറമുഖത്തെത്തിയത്. കസ്റ്റംസ് നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനു മുമ്പ് കണ്ടെയ്നറുകൾ പോർട്ടിൽ നിന്ന് പുറത്തുപോയ സംഭവം രാജ്യത്തു ഏറെവിവാദമുണ്ടാക്കിയിരുന്നു.കണ്ടെയ്‌നർ ഉടമയെ പിടികൂടണമെന്ന് സാമൂഹിക മാദ്ധ്യമങ്ങളിലും പാർലമെന്റിലും മുറവിളി ഉയർന്നതിനെ തുടർന്ന് ആഭ്യന്തരമന്ത്രി അണ്ടർസെക്രട്ടറി ലഫ്. സുലൈമാൻ ഫഹദ് അൽ ഫഹദിനെ അന്വേഷണത്തിന് ചുമതലപ്പെടുത്തുകയായിരുന്നു. പ്രത്യേക സംഘത്തെ നിയോഗിച്ച് അന്വേഷണം പുരോഗമിക്കവെ കണ്ടെയ്‌നർ അങ്കറയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടത്തെുകയായിരുന്നു.

വിവാദം ശക്തമായതോടെ കസ്റ്റംസ് തലവനെ ജോലിയിൽനിന്ന് പിരിച്ചുവിടാൻ ധനമന്ത്രി അനസ് അൽ സാലിഹ് കഴിഞ്ഞ ദിവസം നിർദ്ദേശം നൽകിയിരുന്നു.