തിരുവനന്തപുരം: എക്സൈസ് വകുപ്പ് സംസ്ഥാനത്ത് നടത്തുന്ന സ്പെഷ്യൽ എൻഫോഴ്സ്മെന്റ് ഡ്രൈവിൽ റെക്കോഡ് ലഹരിവേട്ട.ക്രിസ്മസ് -പുതുവർഷാഘോഷ വേളയിൽ മദ്യം,മയക്കുമരുന്ന് തുടങ്ങിയവയുടെ വിൽപ്പനയും ഉപഭോഗവും തടയാനാണ് എക്സൈസ് വകുപ്പ് ലഹരിവേട്ട കടുപ്പിച്ചത്.

ഇതിനകം തന്നെ 358 എൻഡിപിഎസ് കേസുകളും 1509 അബാകാരി കേസുകളും എടുത്തു. ഇതിലൂടെ 522 കിലോ കഞ്ചാവ്,3.312 കിലോ എംഡ്എംഎ,453 ഗ്രാം ഹാഷിഷ് ഓയിൽ,264 ഗ്രാം നാർക്കോട്ടിക് ഗുളികകൾ,40 ഗ്രാം മെത്താംഫിറ്റമിൻ,3.8 ഗ്രാം ബ്രൗൺ ഷുഗർ,13.4 ഗ്രാം ഹെറോയിൻ,543 ലിറ്റർ വാറ്റ് ചാരായം,1072 ലിറ്റർ അന്തർ സംസ്ഥാന മദ്യം,3779 ലിറ്റർ ഐഎംഎഫ്എൽ.33,939 ലിറ്റർ കോട എന്നിവ കണ്ടെടുത്തു.

അമരവിള എക്സൈസ് ചെക്പോസ്റ്റിൽ രേഖകളില്ലാതെ കടത്താൻ ശ്രമിച്ച 15 ലക്ഷം രൂപയും പിടിച്ചെടുത്തിരുന്നു.എല്ലാ ജില്ലകളിലേയും എക്സൈസ് ഹെഡ് ക്വാർട്ടേഴ്സിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം ആരംഭിച്ചിട്ടുണ്ട്.ലഹരി സംബന്ധിച്ച വിവരം 9447178000,9061178000 എന്നീ കൺട്രോൾ റൂം നമ്പറുകളിൽ അറിയിക്കാം.