- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- GOOD READS
ആത്മീയതയുടെ കരുത്തിൽ തിന്മകളെ പ്രതിരോധിക്കണമെന്ന് ഹബീബുറഹ് മാൻ കിഴിശ്ശേരി
ദോഹ: ആത്മീയതയുടെ കരുത്തിൽ തിമകളെ പ്രതിരോധിക്കുവാനാണ് വ്രതാനുഷ്ഠാനം വിശ്വാസികളെ പരിശീലിപ്പിക്കുന്നതെന്നും സമൂഹത്തിൽ പ്രചാരം നേടുന്ന തെറ്റായ ശീലങ്ങൾക്കെതിരെ സദാ ജാഗ്രത പാലിക്കണമെന്നും ഫ്രന്റ്സ് കൾചറൽ സെന്റർ എക്സിക്യൂട്ടീവ് ഡയറക്ടർ ഹബീബുറഹ് മാൻ കിഴിശ്ശേരി അഭിപ്രായപ്പെട്ടു. ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ആന്റി സ്മോക്കിങ് സൊസൈറ്റി സംഘടിപ്പിച്ച പരിപാടിയിൽ വിഷയമവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മദ്യവും മയക്കുമരുന്നുകളും നമുക്കുചുറ്റും അപകടകരമായ രീതിയിൽ വളരുമ്പോഴും സമൂഹം ആവശ്യമായ പ്രതിരോധ നടപടികൾ സ്വീകരിക്കാതിരിക്കുന്നത് ആത്മഹത്യാപരമാണ്. ലഹരി ഉപഭോഗത്തിനും ശക്തമായ ബോധവൽക്കരണവും നിയമനടപടികളും അത്യാവശ്യമാണ്. മുമ്പൊക്കെ പ്രായം ചെന്ന പുരുഷന്മാരും യുവാക്കളുമൊക്കെയാണ് ലഹരിക്ക് അടിപ്പെട്ടിരുന്നെങ്കിൽ ഇന്ന് സ്ത്രീകളും കുട്ടികളുമൊക്കെ ലഹരിയുടെ ഉപഭോക്താക്കളാവുന്നു എന്നതാണ് അവസ്ഥ. കല്ല്യാണങ്ങളിലും ആഘോഷപരിപാടികളിലുമൊക്കെ ലഹരി അവിഭാജ്യ ഘടകമായി മാറുമ്പോഴും സമൂഹം ആത്മീയമായും ധാർമികമായും അധഃപതിക്
ദോഹ: ആത്മീയതയുടെ കരുത്തിൽ തിമകളെ പ്രതിരോധിക്കുവാനാണ് വ്രതാനുഷ്ഠാനം വിശ്വാസികളെ പരിശീലിപ്പിക്കുന്നതെന്നും സമൂഹത്തിൽ പ്രചാരം നേടുന്ന തെറ്റായ ശീലങ്ങൾക്കെതിരെ സദാ ജാഗ്രത പാലിക്കണമെന്നും ഫ്രന്റ്സ് കൾചറൽ സെന്റർ എക്സിക്യൂട്ടീവ് ഡയറക്ടർ ഹബീബുറഹ് മാൻ കിഴിശ്ശേരി അഭിപ്രായപ്പെട്ടു. ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ആന്റി സ്മോക്കിങ് സൊസൈറ്റി സംഘടിപ്പിച്ച പരിപാടിയിൽ വിഷയമവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മദ്യവും മയക്കുമരുന്നുകളും നമുക്കുചുറ്റും അപകടകരമായ രീതിയിൽ വളരുമ്പോഴും സമൂഹം ആവശ്യമായ പ്രതിരോധ നടപടികൾ സ്വീകരിക്കാതിരിക്കുന്നത് ആത്മഹത്യാപരമാണ്. ലഹരി ഉപഭോഗത്തിനും ശക്തമായ ബോധവൽക്കരണവും നിയമനടപടികളും അത്യാവശ്യമാണ്. മുമ്പൊക്കെ പ്രായം ചെന്ന പുരുഷന്മാരും യുവാക്കളുമൊക്കെയാണ് ലഹരിക്ക് അടിപ്പെട്ടിരുന്നെങ്കിൽ ഇന്ന് സ്ത്രീകളും കുട്ടികളുമൊക്കെ ലഹരിയുടെ ഉപഭോക്താക്കളാവുന്നു എന്നതാണ് അവസ്ഥ.
കല്ല്യാണങ്ങളിലും ആഘോഷപരിപാടികളിലുമൊക്കെ ലഹരി അവിഭാജ്യ ഘടകമായി മാറുമ്പോഴും സമൂഹം ആത്മീയമായും ധാർമികമായും അധഃപതിക്കുകയാണ്.
സമൂഹത്തിൽ രൂപപ്പെടുന്ന തെറ്റായ നീക്കങ്ഹൾക്കെതിരെ നമ്മയുടെ ചേരി ശക്തിപ്പെടണം. തിന്മകൾ ഉന്മൂലനം ചെയ്യുവാനും നന്മകൾ സംസ്ഥാപിക്കുവാനുമുള്ള സംഘടിതക മുന്നേറ്റത്തിലൂടെ മാത്രമേ സമൂഹത്തെ നേരായ മാർഗത്തിൽ മുന്നോട്ടുകൊണ്ടുപോകുവാൻ സാധിക്കുകയുള്ളൂ. ലഹരിയില്ലാത്ത ഒരു തലമുറയെ സൃഷ്ടിക്കുവ്ൻ ബോധമുള്ളവർ അണിനിരക്കുകയെന്നതാണ് ലഹരി വിരുദ്ധ ദിനം നമ്മെ ഓർമിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ആന്റി സ്മോക്കിങ് സൊസൈറ്റി ചെയർമാൻ ഡോ. എം. പി. ഹസൻ കുഞ്ഞി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പ്രസിഡണ്ട് ഡോ. അബ്ദുൽ റഷീദ് , സി. ഇ. ഒ. അമാനുല്ല വടക്കാങ്ങര, നുസ്റത്തുൽ അനാം ട്രസ്റ്റ് ചെയർമാൻ അനസ് അബ്ദുൽ ഖാദർ, യതീന്ദ്രൻ മാസ്റ്റർ സംസാരിച്ചു.
ലഹരി വിരുദ്ധ സന്ദേശങ്ങൾ ഉയർത്തിപ്പിടിച്ച പൽക്കാർഡുകളുമായി ആന്റി സ്മോക്കിങ് സൊസൈറ്റി പ്രവർത്തകർ നടത്തിയ ലഹരി വിരുദ്ധ പരേഡ് ദിനാചരണത്തിന് മാറ്റു കൂട്ടി. പുകവലി, മദ്യം, മയക്കുമരുന്നു ഉപഭോഗങ്ങൾക്കെതിരെ ശക്തമായ ബോധനവൽക്കരണ പരിപാടികൾക്ക് ജനകീയ കൂട്ടായ്മക്ക് ആഹ്വാനം ചെയ്തുകൊണ്ടാണ് പരിപാടി അവസാനിച്ചത്.