- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാഹനമോടിക്കുന്നവർക്കുള്ള ഡ്രഗ് ഡ്രൈവിങ് ടെസ്റ്റ് ഈസ്റ്റർ ബാങ്ക് ഹോളിഡേ വീക്കെൻഡിൽ തുടങ്ങുമെന്ന് മന്ത്രി; അയർലണ്ടിൽ പുതിയ റോഡ് ട്രാഫിക് ബിൽ ഏപ്രിൽ മധ്യത്തോടെ പ്രാബല്യത്തിൽ
ഡബ്ലിൻ: വാഹനമോടിക്കുന്നവർക്കുള്ള ഡ്രഗ് ഡ്രൈവിങ് ടെസ്റ്റ് ഈസ്റ്റർ ബാങ്ക് ഹോളിഡേ വീക്കെൻഡു മുതൽ ആരംഭിക്കുമെന്ന് ജസ്റ്റീസ് മിനിസ്റ്റർ ഫ്രാൻസിസ് ഫിറ്റ്‌സ്‌ജെറാൾഡ്. മോട്ടോറിസ്റ്റുകൾക്കുള്ള പ്രിലിമിനറി ഡ്രഗ് ടെസ്റ്റിങ് എന്നു വിളിക്കപ്പെടുന്ന പുതിയ ടെസ്റ്റിനു വേണ്ടി തയാറാകാൻ ഏതാനും മാസങ്ങൾ അധികൃതർക്ക് നൽകിയിരുന്നു. കഴിഞ്ഞ ഡിസംബറിൽ ഇതുസംബന്ധിച്ച് പാസാക്കിയ ബിൽ നടപ്പിലാക്കാൻ ഇത്രയും നാൾ കാത്തിരിക്കുകയായിരുന്നുവെന്ന് മന്ത്രി വ്യക്തമാക്കി. ഡ്രഗ് ഡ്രൈവിഗ് ടെസ്റ്റ് ഉൾപ്പെടെയുള്ള പുതിയ റോഡ് ട്രാഫിക് നിയമങ്ങൾ ഏപ്രിൽ മധ്യത്തോടെയാണ് രാജ്യത്ത് നടപ്പിൽ വരുത്തുക. മയക്കുമരുന്നുകളായ കാന്നബിസ്, കൊക്കെയ്ൻ, ഹെറോയ്ൻ എന്നിവ കഴിച്ച ശേഷം വാഹനമോടിക്കുന്നത് പുതിയ നിയമപ്രകാരം കുറ്റകൃത്യമാക്കിയിട്ടുണ്ട്. മൾട്ടിപ്പിൾ സ്‌ക്ലീറോസിസ് ചികിത്സയ്ക്കായി ഉപയോഗിക്കുന്ന സാൽവിഡെക്‌സ് എന്ന മരുന്നു അടങ്ങിയ കാന്നബിസ് കഴിച്ച ശേഷം വാഹനമോടിക്കുന്നതും പുതിയ നിയമപ്രകാരം കുറ്റകൃത്യമാണ്. നിലവിൽ ഡ്രിങ്ക് ഡ്രൈവിങ് ടെസ്റ്റ് കർശനമാക്കിയിട്ടുണ്ടെ
ഡബ്ലിൻ: വാഹനമോടിക്കുന്നവർക്കുള്ള ഡ്രഗ് ഡ്രൈവിങ് ടെസ്റ്റ് ഈസ്റ്റർ ബാങ്ക് ഹോളിഡേ വീക്കെൻഡു മുതൽ ആരംഭിക്കുമെന്ന് ജസ്റ്റീസ് മിനിസ്റ്റർ ഫ്രാൻസിസ് ഫിറ്റ്‌സ്‌ജെറാൾഡ്. മോട്ടോറിസ്റ്റുകൾക്കുള്ള പ്രിലിമിനറി ഡ്രഗ് ടെസ്റ്റിങ് എന്നു വിളിക്കപ്പെടുന്ന പുതിയ ടെസ്റ്റിനു വേണ്ടി തയാറാകാൻ ഏതാനും മാസങ്ങൾ അധികൃതർക്ക് നൽകിയിരുന്നു. കഴിഞ്ഞ ഡിസംബറിൽ ഇതുസംബന്ധിച്ച് പാസാക്കിയ ബിൽ നടപ്പിലാക്കാൻ ഇത്രയും നാൾ കാത്തിരിക്കുകയായിരുന്നുവെന്ന് മന്ത്രി വ്യക്തമാക്കി.
ഡ്രഗ് ഡ്രൈവിഗ് ടെസ്റ്റ് ഉൾപ്പെടെയുള്ള പുതിയ റോഡ് ട്രാഫിക് നിയമങ്ങൾ ഏപ്രിൽ മധ്യത്തോടെയാണ് രാജ്യത്ത് നടപ്പിൽ വരുത്തുക. മയക്കുമരുന്നുകളായ കാന്നബിസ്, കൊക്കെയ്ൻ, ഹെറോയ്ൻ എന്നിവ കഴിച്ച ശേഷം വാഹനമോടിക്കുന്നത് പുതിയ നിയമപ്രകാരം കുറ്റകൃത്യമാക്കിയിട്ടുണ്ട്. മൾട്ടിപ്പിൾ സ്‌ക്ലീറോസിസ് ചികിത്സയ്ക്കായി ഉപയോഗിക്കുന്ന സാൽവിഡെക്‌സ് എന്ന മരുന്നു അടങ്ങിയ കാന്നബിസ് കഴിച്ച ശേഷം വാഹനമോടിക്കുന്നതും പുതിയ നിയമപ്രകാരം കുറ്റകൃത്യമാണ്.
നിലവിൽ ഡ്രിങ്ക് ഡ്രൈവിങ് ടെസ്റ്റ് കർശനമാക്കിയിട്ടുണ്ടെങ്കിലും ഡ്രഗ് ഡ്രൈവിങ് ടെസ്റ്റുകൾ വ്യാപകമായി നടത്തി വരുന്നില്ലായിരുന്നു. ഇതു സംബന്ധിച്ച നിയമം കഴിഞ്ഞ ഡിസംബറിലാണ് പാസാക്കിയത്. ഗാർഡകൾക്ക് ഇതുപ്രകാരം കൂടുതൽ അധികാരങ്ങളും നൽകിയിട്ടുണ്ട്.