- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അറസ്റ്റിലായ വിദേശി വിദ്യാർത്ഥിനി; നൈജീരിയക്കാരിയുടെ അക്കൗണ്ടിൽ നിന്ന് വൻ തോതിൽ പണം പോയിരിക്കുന്നത് മലയാളികളായ സഹപാഠികളുടെ പേരിലേക്ക്; കാരിയർമാരായി ഉപയോഗിച്ചത് ബംഗളൂരുവിൽ പഠിക്കുന്ന കണ്ണൂരുകാരെ; മയക്കുമരുന്ന് മാഫിയയുടെ വേരുകൾ ആഴത്തിൽ
കണ്ണൂർ: കണ്ണൂർ ജില്ലയിലെ വൻതോതിൽ ഉണ്ടായ ലഹരിമരുന്ന് വേട്ട കേസ് ബാംഗ്ലൂരിൽ പഠിക്കുന്ന മലയാളി വിദ്യാർത്ഥികളിലേക്ക്. കഴിഞ്ഞദിവസം ബാംഗ്ലൂരിൽനിന്ന് അറസ്റ്റിലായ പ്രായീസ് ഓട്ടോണിയെ എന്ന നൈജീരിയൻ വിദ്യാർത്ഥിനിയെ കൂടുതൽ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് കേസ് മലയാളി വിദ്യാർത്ഥികളിലേക്ക് വ്യാപിപ്പിക്കുന്നത്.
ഈ അറസ്റ്റിലായ നൈജീരിയൻ സ്വദേശിയുടെ അക്കൗണ്ടിൽനിന്ന് മലയാളി വിദ്യാർത്ഥികളുടെ അക്കൗണ്ടിലേക്ക് വൻതോതിൽ പണം കൈമാറ്റം ചെയ്തതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ കൂടെ പഠിക്കുന്ന മലയാളി വിദ്യാർത്ഥികളുടെ അക്കൗണ്ടിലേക്കാണ് പണം പോയിരിക്കുന്നത്. ഇവർക്ക് ഈ കേസിലുള്ള പങ്ക് പൊലീസ് അന്വേഷിച്ചുവരികയാണ്. ഇത്തരത്തിൽ മലയാളി വിദ്യാർത്ഥികൾക്ക് ഈ കേസിൽ നേരിട്ട് പങ്കുണ്ടോ എന്നാണ് അന്വേഷണം. മലയാളി വിദ്യാർത്ഥികൾ മുഖേന ഇത്തരത്തിൽ ലഹരിപദാർത്ഥങ്ങളും മറ്റു കേരളത്തിലേക്ക് വരുന്നുണ്ട് എന്ന് പൊലീസിന് നേരത്തെ രഹസ്യവിവരം ലഭിച്ചിരുന്നു.
കഴിഞ്ഞ ദിവസങ്ങളിലായി ബാംഗ്ലൂരിൽനിന്ന് ബസ് വഴി പാർസലായി കയറ്റി അയച്ച എം ഡി എം എ കണ്ണൂരിൽ നിന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇതേ തുടർന്നായിരുന്നു ഈ അന്വേഷണം ഊർജിതപ്പെടുത്തിയത്. ഇത്തരത്തിൽ ബാംഗ്ലൂരിൽനിന്ന് വിദ്യാർത്ഥികൾ മുഖേന വിദ്യാർത്ഥികൾ നാട്ടിലേക്ക് വരുന്നതിനോടൊപ്പം പാർസൽ നാട്ടിലേക്ക് കൊണ്ടു വന്നോ എന്നുള്ളതും പൊലീസ് അന്വേഷിക്കും.
ബാംഗ്ലൂർ പോലൊരു സ്ഥലത്ത് കൃത്യമായ മലയാളി ബന്ധം ഇല്ലാതെ ഇത്തരത്തിലുള്ള കയറ്റുമതികൾ ഒരുതരത്തിൽ അപ്രാപ്യമാണ്. ഇത്തരത്തിൽ കണ്ണൂരിൽ നിന്നുള്ള നിരവധി വിദ്യാർത്ഥികളാണ് ബാംഗ്ലൂരിൽ പഠിക്കുത്. അറസ്റ്റിലായ നൈജീരിയൻ സ്വദേശിയുടെ കൂടെ ഒത്തിരി മലയാളി വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട് എന്നാണ് അറിയാൻ കഴിഞ്ഞത്. ബാംഗ്ലൂർ പോലുള്ള സ്ഥലത്ത് ലഹരിമരുന്നുകളുടെ ലഭ്യത വളരെ കൂടുതലാണ് എന്ന് നേരത്തെ വാർത്തകൾ വന്നിരുന്നു. രാത്രികാലങ്ങളിൽ പലരും ഒളിഞ്ഞും പതുങ്ങിയും ബസുകളിൽ ഇത്തരത്തിലുള്ള ലഹരി ലഹരിപദാർത്ഥങ്ങൾ കയറ്റി അയക്കുന്നുണ്ട് എന്നുള്ള വിവരം നേരത്തെ പൊങ്ങിവന്നതാണ്.
രണ്ടു വർഷങ്ങൾക്കു മുമ്പ് ഒരു ബസിൽ നടന്ന സംഭവം ഇങ്ങനെയാണ് എന്ന് ആ ബസിൽ അന്ന് യാത്ര ചെയ്ത ഒരു വിദ്യാർത്ഥി പറയുന്നു, ' ബാംഗ്ലൂരിൽ നിന്ന് ബസ്സിൽ കണ്ണൂരിലേക്ക് യാത്ര ചെയ്യവേ മൈസൂറിനോട് അടുത്ത ഒരു സ്ഥലത്ത് വച്ച് പൊലീസ് ഞങ്ങളുടെ ബസിന് കുറുകെ വന്ന് നിൽക്കുകയും ബസ്സിനകത്ത് കയറി പരിശോധിക്കുവാനും തുടങ്ങി. ബസ്സിൽ യാത്രക്കാരുടെതും മറ്റുമായി ഒത്തിരി ബാഗുകൾ മുകൾതട്ടിൽ ആയി വച്ചിട്ടുണ്ട്. പൊലീസ് ഓരോ ബാഗുകളും പരിശോധിക്കാൻ തുടങ്ങി. ഒടുവിൽ ഒരു ബാഗ് പരിശോധിക്കുന്നതിനിടെ അവർക്ക് കഞ്ചാവ് അതിൽ നിന്ന് കിട്ടി. ഒരു പാക്കറ്റിൽ പൊതിഞ്ഞ രൂപത്തിലായിരുന്നു കഞ്ചാവ്. അവർ ഈ ബാഗിനെ ഉടമസ്ഥൻ ആരാണ് എന്ന് നിരവധി തവണ ബസ്സിലുള്ള യാത്രക്കാരോട് ചോദിച്ചു. ആരും ഒന്നും മിണ്ടിയില്ല. അവർ കിട്ടിയ ഭാഗമായി ഇറങ്ങിപ്പോയി, ബസ്സ് വീണ്ടും യാത്ര തുടങ്ങി. ബസിന്റെ നടുവിലായിരുന്നു ഞാനിരുന്നിരുന്നത്. ബസ്സ് വീണ്ടും മുന്നോട്ട് നീങ്ങാൻ തുടങ്ങിയപ്പോൾ പിന്നിൽനിന്ന് മലയാളത്തിൽ രണ്ടു പേർ സംസാരിക്കുന്ന ശബ്ദം കേട്ടു. ഹാവു രക്ഷപ്പെട്ടു എന്തായാലും അവർ പോയി. ഇപ്പൊ പെട്ടേനെ... '
ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. പലരീതിയിലും ഒളിഞ്ഞും പതുങ്ങിയും മലയാളി വിദ്യാർത്ഥികളെ മറയാക്കി പല രീതിയിലുള്ള ലഹരിപദാർത്ഥങ്ങളും മയക്കുമരുന്നും കേരളത്തിലേക്ക് എത്തുന്നുണ്ട്. രിശോധന ഇല്ലാത്തത് ഇവർക്ക് ഒരു വളവും ആവുന്നുണ്ട്. ഇപ്പോൾ അന്വേഷണം മലയാളി വിദ്യാർത്ഥികളിലേക്ക് വ്യാപിക്കുമ്പോൾ ഇത്തരത്തിലുള്ള ഒത്തിരി വിദ്യാർത്ഥികളെ ബാംഗ്ലൂരിലെ മറ്റ് സ്ഥലങ്ങളിലേക്ക് പഠിക്കാനാഗ്രഹിക്കുന്ന മാതാപിതാക്കളുടെ അവരോടുള്ള വിശ്വാസത്തെയാണ് ചോദ്യം ചെയ്യപ്പെടുന്നത്.
ബാംഗ്ലൂരിൽ നിന്ന് ലഹരി മരുന്ന് പിടിച്ചു എന്ന ഒത്തിരി തലക്കെട്ടുകൾ ഒറ്റയായി കേൾക്കുന്നുണ്ടെങ്കിലും ഇതിന് പിന്നിൽ വൻ മാഫിയ തന്നെ പ്രവർത്തിച്ചു വരുന്നുണ്ട്. ഈ കേസുമായി ബന്ധപ്പെട്ട് ബാംഗ്ലൂരും മംഗലാപുരവും ഗോവയും മുംബൈയും പോലുള്ള സംസ്ഥാനങ്ങളെ ആസ്ഥാനമാക്കി പ്രവർത്തിച്ചുവരുന്ന മാഫിയയുടെ കണ്ണികളായി നിരവധി പേരുണ്ട്. വിവിധ മാർഗങ്ങളിൽ ആണിവർ കേരളം പോലുള്ള കൊച്ചു സംസ്ഥാനങ്ങളിലേക്ക് മയക്കു മരുന്നുകൾ എത്തിക്കുന്നത്. ട്രെയിൻ മുഖേനയും ടൂറിസ്റ്റ് ബസ് മുഖേനയും പാർസൽ ആയും കൊറിയർ ആയും എന്നുവേണ്ട ഓരോ സമയത്തും ഓരോ വിദ്യകളാണ് ഇത്തരത്തിലുള്ള ആളുകൾ ലഹരിപദാർത്ഥങ്ങൾ എത്തിക്കാനായി ഉപയോഗിക്കുന്നത്.
ഇത്തരത്തിലുള്ള ലഹരി മരുന്ന് മാഫിയയെ കണ്ടെത്തി അതിനെ ഉന്മൂലനം ചെയ്യുക എന്നുള്ള പൊലീസിനെ നയമാണ് ഇത്തവണ അന്വേഷണം ഇത്തരത്തിൽ നിരവധിപേർ ലേക്ക് എത്താൻ കാരണം. സാധാരണഗതിയിൽ ഒന്നോ രണ്ടോ പേരുടെ അറസ്റ്റിൽ മാത്രം തീരുമായിരുന്നു ഒരു കേസിനെ പൊലീസ് ഇത്തരത്തിൽ വലുതായി അന്വേഷണ സംഘത്തെ പിരിച്ച് അന്വേഷിച്ചതിൽ നിന്നും ലഹരിമരുന്നുമായി ബന്ധപ്പെട്ട നിരവധി ഞെട്ടിക്കുന്ന നിരവധി കാര്യങ്ങളാണ് കണ്ടെത്തിയിട്ടുള്ളത്.
വരുംദിവസങ്ങളിൽ കേസുമായി ബന്ധപ്പെട്ട് കൂടുതൽ പേരിലേക്ക് അറസ്റ്റും മറ്റും കാര്യങ്ങളും എത്തുമ്പോൾ മാന്യതയുടെയും നിരപരാധിയുടെ യും മുഖംമൂടിയണിഞ്ഞ ഒത്തിരി പേരുകളുടെ മുഖം നമുക്ക് കാണാൻ കഴിയും.