- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
സാധാരണക്കാർക്ക് ആശ്വാസം നല്കി മരുന്നു വില കുറയുന്നു; ഡിപ്രഷൻ, കൊളസ്‌ട്രോൾ തുടങ്ങി സർവ്വസാധാരണ രോഗങ്ങളുടെ മരുന്നു വില 50% കുറയും
സിഡ്‌നി : സാധാരണക്കായ ജനങ്ങൾക്ക് ആശ്വാസകരമായ നടപടിയായി മരുന്നുവില കുറയ്ക്കാൻ സർക്കാർ തീരുമാനിച്ചു. ജനറിക് ഡ്രഗ് വിതരണക്കാരുമായി ഉണ്ടാക്കിയ പുതിയ കരാറിന്റെ അടിസ്ഥാനത്തിലാണ് മരുന്നുവില 50 ശതമാനം കുറയ്ക്കാൻ തീരുമാനിച്ചത്. ഡിപ്രഷൻ, കൊളസ്‌ട്രോൾ, ഹൃദയ സംബന്ധമായ രോഗങ്ങൾ എന്നിങ്ങനെ സർവ്വ സാധാരണ രോഗങ്ങൾക്ക് വേണ്ട മരുന്നുകളുടെ വിലയിൽ 5
സിഡ്‌നി : സാധാരണക്കായ ജനങ്ങൾക്ക് ആശ്വാസകരമായ നടപടിയായി മരുന്നുവില കുറയ്ക്കാൻ സർക്കാർ തീരുമാനിച്ചു. ജനറിക് ഡ്രഗ് വിതരണക്കാരുമായി ഉണ്ടാക്കിയ പുതിയ കരാറിന്റെ അടിസ്ഥാനത്തിലാണ് മരുന്നുവില 50 ശതമാനം കുറയ്ക്കാൻ തീരുമാനിച്ചത്.
ഡിപ്രഷൻ, കൊളസ്‌ട്രോൾ, ഹൃദയ സംബന്ധമായ രോഗങ്ങൾ എന്നിങ്ങനെ സർവ്വ സാധാരണ രോഗങ്ങൾക്ക് വേണ്ട മരുന്നുകളുടെ വിലയിൽ 50 ശതമാനം കുറവുണ്ടാകുമെന്നാണ് ആരോഗ്യമന്ത്രി സൂസൻ ലേ അറിയിച്ചത്. മരുന്നുകൾക്ക് വില കുറയുന്നതോടെ അടുത്ത അഞ്ചു വർഷം കൊണ്ട് 200 ലക്ഷം കോടി ഡോളർ ജനങ്ങൾക്ക് സംരക്ഷിക്കാനാവുമെന്നാണ് സർക്കാർ കണക്കുകൂട്ടുന്നത്.
കൊളസ്‌ട്രോൾ,ഹാർട്ട് കണ്ടീഷൻ എന്നിവയുടെ മരുന്നുകൾ ഓസ്‌ട്രേലിയയിൽ പകുതി വിലയ്ക്കാണ് ഇനി ലഭിക്കുക. ചില സാഹചര്യങ്ങളിൽ ജനറൽ പേഷ്യന്റ്‌സിന് 10 ഡോളർ വരെ മരുന്നുകളുടെ വില കുറയാം. ജനറിക് മെഡിസിൻസ് ഇന്റസ്ട്രി അസോസിയേഷനുമായി ഏർപ്പെട്ട പുതിയ കരാർ പ്രകാരം ഏറ്റവും വിലകൂടിയ മരുന്നുകളുടെ വിലയിൽ ഇളവ് വരുത്തുന്നത് മലയാളികൾ ഉൾപ്പെടെയുള്ളവർക്ക് ഏറെ ആശ്വാസകരമായിരിക്കുകയാണ്.