- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നെടുമ്പാശ്ശേരിവഴി 30 കോടിയുടെ മയക്കുമരുന്ന് കടത്താൻ ഒരുങ്ങിയത് തീവ്രവാദികൾക്കായി; അഫ്ഗാനിൽ നിന്ന് കാശ്മീർ-ഡൽഹിവഴി കൊച്ചിയിൽ എത്തിക്കും; വിമാനത്തിറി പറക്കുന്നത് ഗൾഫ് രാജ്യങ്ങളിലേക്ക്; ലഹരിയുടെ പുതിയ റൂട്ട് കണ്ട് ഞെട്ടി അധികൃതർ
കൊച്ചി: നെടുമ്പാശ്ശേരിയിൽ നടന്ന മയക്ക് മരുന്ന് വേട്ടയ്ക്ക് തീവ്രവാദ ബന്ധമുണ്ടെന്ന് പൊലീസ്. ഇന്റർനാഷ്ണൽ മാർക്കറ്റിൽ 30 കോടി രൂപ വില വരുന്ന മെഥിലീൻ ഡയോക്‌സി മെതാംഫിറ്റമിൻ എന്ന മയക്ക് മരുന്നാണ് സർക്കിൾ ഇൻസ്പക്ടർ സജി ലക്ഷമണന്റെ നേതൃത്വത്തിലുള്ള എറണാകുളം എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ്് പിടികൂടിയത്. ഇത് കുവൈത്തിൽ എത്തിച്ച് തീവ്രവാദികൾക്ക് സപ്ലെ ചെയ്യാനാണ് എത്തിച്ചത് എന്നാണ് പൊലീസ് പറയുന്നത്. കെ എൽ 50 എഫ് 9978 എന്ന നമ്പറിലുള്ള ആൾട്ടോ 800 കാറിൽ നിന്നാണ് മയക്ക് മരുന്ന് പിടികൂടിയത്. അഫ്ഘാനിസ്ഥാനിലെ കാബൂൾ വഴിയാണ് ഇത് കാശ്മീരിലും തുടർന്ന് ഡൽഹി വഴി കൊച്ചിയിൽ എത്തിച്ചത്. ഇവിടെ നിന്ന് കുവൈത്തിൽ എത്തിക്കാനായിരുന്നു പരിപാടി. ബാഗുകളിൽ രഹസ്യ അറകളാക്കി സ്‌കാനിങ്ങിൽ മനസ്സിലാകാത്ത വിധത്തിൽ കാർബൺ പേപ്പർ പൊതിഞ്ഞാണ് ഇവർ മയക്ക് മരുന്ന് കൊണ്ട് വന്നത്. കോഴിക്കോട് നിന്ന് വരുന്ന രണ്ട് വ്യക്തികൾക്ക് നെടുമ്പാശ്ശേരി എയർപോർട്ട് പരിസരത്ത് വെച്ച് കൈമാറാനാണ് ഇവർക്ക് ലഭിച്ച നിർദ്ദേശം. പാലക്കാട് റെയിൽവേ സ്റ്റേഷന് സമീപത്ത് വച്
കൊച്ചി: നെടുമ്പാശ്ശേരിയിൽ നടന്ന മയക്ക് മരുന്ന് വേട്ടയ്ക്ക് തീവ്രവാദ ബന്ധമുണ്ടെന്ന് പൊലീസ്. ഇന്റർനാഷ്ണൽ മാർക്കറ്റിൽ 30 കോടി രൂപ വില വരുന്ന മെഥിലീൻ ഡയോക്‌സി മെതാംഫിറ്റമിൻ എന്ന മയക്ക് മരുന്നാണ് സർക്കിൾ ഇൻസ്പക്ടർ സജി ലക്ഷമണന്റെ നേതൃത്വത്തിലുള്ള എറണാകുളം എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ്് പിടികൂടിയത്. ഇത് കുവൈത്തിൽ എത്തിച്ച് തീവ്രവാദികൾക്ക് സപ്ലെ ചെയ്യാനാണ് എത്തിച്ചത് എന്നാണ് പൊലീസ് പറയുന്നത്.
കെ എൽ 50 എഫ് 9978 എന്ന നമ്പറിലുള്ള ആൾട്ടോ 800 കാറിൽ നിന്നാണ് മയക്ക് മരുന്ന് പിടികൂടിയത്. അഫ്ഘാനിസ്ഥാനിലെ കാബൂൾ വഴിയാണ് ഇത് കാശ്മീരിലും തുടർന്ന് ഡൽഹി വഴി കൊച്ചിയിൽ എത്തിച്ചത്. ഇവിടെ നിന്ന് കുവൈത്തിൽ എത്തിക്കാനായിരുന്നു പരിപാടി. ബാഗുകളിൽ രഹസ്യ അറകളാക്കി സ്‌കാനിങ്ങിൽ മനസ്സിലാകാത്ത വിധത്തിൽ കാർബൺ പേപ്പർ പൊതിഞ്ഞാണ് ഇവർ മയക്ക് മരുന്ന് കൊണ്ട് വന്നത്.
കോഴിക്കോട് നിന്ന് വരുന്ന രണ്ട് വ്യക്തികൾക്ക് നെടുമ്പാശ്ശേരി എയർപോർട്ട് പരിസരത്ത് വെച്ച് കൈമാറാനാണ് ഇവർക്ക് ലഭിച്ച നിർദ്ദേശം. പാലക്കാട് റെയിൽവേ സ്റ്റേഷന് സമീപത്ത് വച്ചാണ് ഇവർക്ക് മയക്ക് മരുന്ന് ലഭിച്ചത്. അന്താരാഷ്ട്ര വിപണിയിൽ വൻ വില മെഥിലീൻ ഡയോക്‌സി മെതാംഫിറ്റമിൻ എന്ന മയക്കുമരുന്നാണിത്. സംസ്ഥാനത്ത് ആദ്യമായാണ് ഇത്രയധികം എംഡിഎംഎ പിടികൂടുന്നത്.
പാലക്കാട് സ്വദേശികളായ ഫൈസൽ, അബ്ദുൾസലാം എന്നിവരെ ഇതുമായി ബന്ധപ്പെട്ട് അറസ്റ്റുചെയ്തിട്ടുണ്ട്. ഇവരെ ആലുവ എക്‌സൈസ് ഓഫീസിൽ ചോദ്യംചെയ്യും. സർക്കിൾ ഇൻസ്പക്ടർ സജി ലക്ഷമണന്റെ നേതൃത്വത്തിലുള്ള എറണാകുളം എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡാണ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ മയക്കുമരുന്ന് പിടിച്ചെടുത്തത്.
ഒരു കേസിന്റെ അന്വേഷണത്തിനിടയിലാണ് ഈ കേസ് സംബന്ധിച്ച് നിർണായക വിവരങ്ങൾ അന്വേഷണസംഘത്തിന് ലഭിക്കുന്നത്. തുടർന്ന് മാസങ്ങൾ നീണ്ട നിരീക്ഷണങ്ങൾക്ക് ഒടുവിലാണ്് കേസിൽ ഇത്ര വലിയ അറസ്റ്റ് നടക്കുന്നത്. ഈ മയക്ക് മരുന്ന് കടത്തലിലെ പ്രധാനപ്രതിയെക്കുറിച്ചുള്ള വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ച് കഴിഞ്ഞു.
നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് കൊണ്ടുപോകുംവഴിയാണ് മയക്കുമരുന്ന് പിടികൂടുന്നത്. വൻതോതിൽ ഇത്തരത്തിൽ ലഹരിമരുന്നുകൾ കേരളത്തിൽ ട്രെയിന്മാർഗം എത്തിച്ച് വിമാനത്താവളം വഴി കുവൈറ്റ് ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിലേക്ക് കടത്തുന്നുണ്ടെന്നാണ് വിവരം. 11 മണിയോടെയാണ് മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവന്നത്. നെടുമ്പാശ്ശേരിക്കടുത്ത് അത്താണിപ്പാടത്തുവച്ചാണ് ഇത്രയും മയക്കുമരുന്ന് പിടിച്ചെടുത്തത്.
തുടർന്ന് എക്‌സൈസ് കമ്മീഷണർ ഋഷിരാജ് സിങ് എക്‌സൈസ് സർക്കിൾ ഇൻസ്പക്ടർക്കും പാർട്ടിക്കുമായി 25,000/ രൂപ റിവാർഡ് പ്രഖ്യാപിച്ചു