- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എംഡിഎംഎയും എൽഎസ്ഡിയും അടക്കമുള്ള ലഹരിമരുന്ന് എത്തിക്കുന്നത് ഗോവ ബെംഗരൂളു നഗരങ്ങളിൽ നിന്ന്; വൻവിലയ്ക്ക് ചില്ലറവിൽപന; രണ്ട് മലപ്പുറം സ്വദേശികൾ പിടിയിലായതോടെ അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്
മലപ്പുറം: ഗോവയിൽ നിന്നും ബംഗളൂരുവിൽനിന്നും കൊറിയർ വഴി എംഡിഎംഎ, എൽഎസ്ഡി ഉൾപ്പെടെയുള്ള മയക്കുമരുന്ന് ഗുളികകൾ എത്തിച്ച് വൻ വിലയ്ക്ക് ആവശ്യക്കാർക്ക് എത്തിച്ചു നൽകുന്ന രണ്ട് മലപ്പുറം സ്വദേശികൾ അറസ്റ്റിൽ. പാണക്കാട്ടുകാരൻ ഫാരിസും, കൂട്ടിലങ്ങാടിയിലെ നൗഷിനും പിടിയിലായതോടെ അന്വേഷണം കൂടുതൽ പേരിലേക്ക് വ്യാപിപ്പിച്ച് പൊലീസ്.
എക്സൈസ് എൻഫോഴ്സ്മെന്റ് സ്പെഷൽ ആന്റി നർക്കോട്ടിക്സ് സ്പെഷൽ സ്ക്വാഡ് മലപ്പുറം നഗരത്തിലും കൂട്ടിലങ്ങാടി കൊളപ്പറമ്പിലും നടത്തിയ പരിശോധനയിൽ എംഡിഎംഎയുടെ 232 പാക്കറ്റുകൾ (63.12 ഗ്രാം), എട്ട് എൽഎസ്ഡി സ്റ്റാമ്പുകൾ, 11 ഗ്രാം ഹാഷിഷ് ഓയിൽ എന്നിവയുമായി രണ്ട് യുവാക്കളെ പിടികൂടി. പാണക്കാട് പൈത്തിനിപറമ്പ് മൊടയൻ കാടൻ വീട്ടിൽ സൽമാൻ ഫാരിസ് (24), കൂട്ടിലങ്ങാടി വില്ലേജിൽ കൊളപ്പറമ്പ് ദേശത്ത് കളത്തിങ്ങൽ വീട്ടിൽ മുഹമ്മദ് നൗഷീൻ (23) എന്നിവരാണ് അറസ്റ്റിലായത്.
ശനിയാഴ്ച പകൽ മലപ്പുറം നഗരത്തിൽ നടത്തിയ പരിശോധനയിലാണ് സൽമാൻ ഫാരിസിനെ പിടികൂടിയത്. കാറിൽനിന്ന് 138 പാക്കറ്റ് (30.12 ഗ്രാം) എംഡിഎംഎ മയക്കുമരുന്ന് കണ്ടെടുത്തു. തുടരന്വേഷണത്തിൽ കൂട്ടാളി മുഹമ്മദ് നൗഷീലിനെ കുറിച്ച് വിവരം ലഭിച്ചു. നൗഷീലിനെ കൂട്ടിലങ്ങാടിയിലെ വീട്ടിലെത്തി പിടികൂടി. 94 പാക്കറ്റ് (33 ഗ്രാം) എംഡിഎംഎ യും എട്ട് എൽഎസ്ഡി സ്റ്റാമ്പുകൾ (0.1291 ഗ്രാം), 11 ഗ്രാം ഹാഷിഷ് ഓയിൽ എന്നിവ വീട്ടിൽനിന്ന് കണ്ടെടുത്തു.
മുഹമ്മദ് നൗഷീൻ ഗോവ, ബംഗളൂരു എന്നിവിടങ്ങളിൽനിന്ന് കൊറിയർ മുഖേന വരുത്തുന്ന മയക്കുമരുന്നുകൾ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ രണ്ടുംപേരും വിൽപ്പന നടത്തുകയായിരുന്നുവെന്ന് എക്സൈസ് പറയുന്നു. അതേ സമയം കൂടുതൽ പേരിലേക്ക് അന്വേഷണം വ്യാപിപ്പിച്ചതായും ഇത്തരം ബിസിനസ്സ് നടത്തിവരുന്നവർ കൂടുതൽപേർ അടുത്ത ദിവസങ്ങളിൽ അറസറ്റിലാകുമെന്നാണ് പൊലീസിൽനിന്നും ലഭിക്കുന്ന വിവരം.