- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോതമംഗലത്ത് മയക്കുമരുന്നുമായി യുവാവ് അറസ്റ്റിൽ; പിടിച്ചെടുത്തത് എട്ട് ഗ്രാം എംഡിഎംഎയും 60 ഗ്രാം കഞ്ചാവും
കോതമംഗലം: മയക്ക് മരുന്നുമായി യുവാവ് അറസ്റ്റിലായി. എടത്തല കുഴുവേലിപ്പടി അരിപ്പുറത്ത് പറമ്പിൽ നിഷാജ് 30 നെ യാണ് കോതമംഗലം എക്‌സൈസ് റെയ്ഞ്ച് ഇൻസ്‌പെക്ടർ എം. മഹേഷ് കുമാറിന്റെ നേതൃത്വത്തിൽ പിടികൂടിയത്. എട്ട് ഗ്രാം എം.ഡി.എം.എയും 60 ഗ്രാം കഞ്ചാവും ഇയാൾ സഞ്ചരിച്ചിരുന്ന കാറും കസ്റ്റഡിയിൽ എടുത്തു.
ഗ്രാമിന് രണ്ടായിരം രൂപയ്ക്ക് മുകളിലാണ് ഇത് വിൽക്കുന്നത്.പ്രവന്റിവ് ഓഫീസർമാരായ പി.പി.ഹസൈനാർ, എ.ഇ.സാദിഖ്, സിവിൽ എക്‌സൈസ് ഓഫീസർ പി.ബി.ലിബു, സി.എം.നവാസ്, റ്റി.കെ.അനൂപ്, ഡ്രൈവർ പി.ജെ.ചാക്കോ എന്നിവർ റെയ്ഡിന് നേതൃത്വം നൽകി.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Next Story