- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നെടുമ്പാശേരിയിൽ ഹാഷിഷുമായി യുവതി പിടിയിൽ; ഒരുകിലോയിലേറെ ഹാഷിഷുമായി അറസ്റ്റിലായത് തൃശൂർ സ്വദേശിനി
ആലുവ: ഹാഷിഷുമായി യുവതി പിടിയിൽ. ഒരു കിലോഗ്രാം ഇരുന്നൂറ്റിപ്പത്തു ഗ്രാം ഹാഷിഷുമായാണ് പിടിയിലായത്. വിദേശത്തേക്ക് കടത്താൻ ശ്രമിച്ച യുവതി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പിടിയിലായി. തൃശൂർ വെങ്ങിണിശേരി താഴേക്കാട്ടിൽ വീട്ടിൽ രാമിയ (33) ആണ് നെടുമ്പാശേരി പൊലീസിന്റെ പിടിയിലായത്.
ചൊവ്വാഴ്ച രാവിലെ 9 മണിയോടെ ബഹ്‌റനിലേക്ക് പോകാൻ എത്തിയതാണ് യുവതി. ഇന്റർനാഷണൽ ഡിപ്പാർച്ചർ ഹാളിൽ പരിശോധനയ്ക്കിടെ സംശയം തോന്നിയ സിഐ.എസ്.എഫ് പൊലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസും സിഐ.എസ്.എഫും ചേർന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് ഹാഷിഷ് ഓയിലാണെന്ന് കണ്ടെത്തിയത്. പിന്നീട് പൊലീസ് യുവതിയെ അറസ്റ്റ് ചെയ്തു. കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.
സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടന്നു വരികയാണെന്ന് ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക് അറിയിച്ചുഎസ്.എച്ച്.ഒ പി. ശശികുമാർ, എസ്‌ഐ സി.പി ബിനോയി, എഎസ്ഐ ബിജേഷ്, സി.പി.ഒ മാരായ പി.വി ജോസഫ്, രശ്മി പി. കൃഷ്ണൻ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉള്ളത്. കഴിഞ്ഞ ദിവസം നെടുമ്പാശ്ശേരി വിമാനത്താവളപരിസരങ്ങളിൽ പൊലീസ് നടത്തിയ പരിശോധനയിൽ വിവിധ ആളുകളിൽ നിന്നായി നാല് കിലോയോളം നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയിരുന്നു