- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീട്ടുമുറ്റത്ത് കഞ്ചാവ് വളർത്തി; യുവാവിനെ ആന്റി നാർകോട്ടിക് സ്ക്വാഡ് അറസ്റ്റു ചെയ്തു; പിടിയിലായത് പേര്യ സ്വദേശി ജിബിൻ; കൽപ്പറ്റയിലെ 'നല്ലവനായ ഉണ്ണി' പിടിയിലായത് ഇങ്ങനെ
കൽപറ്റ: വീട്ടുമുറ്റത്ത് ചെടിച്ചട്ടിയിൽ കഞ്ചാവുചെടി നട്ടുവളർത്തിയ സംഭവത്തിൽ ഒരാൾ പിടിയിൽ.തവിഞ്ഞാൽ പേര്യ സ്വദേശി പി.സി. ജിബിനെയാണ് ആന്റി നാർകോട്ടിക് സ്ക്വാഡ് അറസ്റ്റ് ചെയ്തത്.12 സെന്റി മീറ്റർ വലിപ്പമുള്ള 10 കഞ്ചാവ് ചെടികളാണ് ഇവിടെ ഉണ്ടായിരുന്നത്. എൻ.ഡി.പി.എസ് ആക്ട് പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്.
ജില്ല പൊലീസ് മേധാവി ജി. പൂങ്കുഴലിക്ക് കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്.ജില്ല നാർകോട്ടിക് സെൽ ഡി.വൈ.
എസ്പി വി. രജികുമാറിന്റെ നിർദേശ പ്രകാരം ആന്റി നാർകോട്ടിക് സ്ക്വാഡും തലപ്പുഴ പൊലീസ് സ്റ്റേഷൻ എസ്ഐ പി.ജെ. ജിമ്മിയും സംഘവും സംയുക്തമായാണ് പരിശോധന നടത്തിയത്.
അതേസമയം കഞ്ചാവുമായി കഴിഞ്ഞദിവസം അഞ്ചു യുവാക്കളെ മുത്തങ്ങയിൽനിന്നും പിടികൂടിയിരുന്നു. കാസർകോട് മാവുങ്കൽ സ്വദേശി ഹരിമുരളി (23), ബല്ല സ്വദേശികളായ വിഷ്ണു (21), ജിഷ്ണു (19), ശ്യാം പ്രസാദ് (22), ജിതിൻ ഭാസ്കർ (21) എന്നിവരാണ് പിടിയിലായത്.ജില്ല പൊലീസ് മേധാവിയുടെ കീഴിൽ പ്രവർത്തിക്കുന്ന ലഹരി വിരുദ്ധ സ്ക്വാഡും ബത്തേരി എസ്ഐ കെ.എൻ. കുമാരനും സംയുക്തമായി മുത്തങ്ങ മൂലഹള്ളയിൽ നടത്തിയ വാഹന പരിശോധനയിലാണ് സംഘം പിടിയിലായത്. 50 ഗ്രാം കഞ്ചാവും കണ്ടെടുത്തു.