- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാഹനപ്പാർക്കിങ്ങുമായി ബന്ധപ്പെട്ട തർക്കം; എക്സൈസിന് വഴിതുറന്നത് സ്പാ കേന്ദ്രീകരിച്ചുള്ള ലഹരി വസ്തു വിൽപ്പനയിലേക്ക്; തൃശ്ശൂരിലെ ബ്യൂട്ടി സലൂണിനോട് ചേർന്ന സ്പായിൽ നിന്നും എം ഡി എം എയും കഞ്ചാവും കണ്ടെടുത്തു; നടത്തിപ്പുകാരായ യുവതിയും കാമുകനും പിടിയിൽ
തൃശ്ശൂർ : ശങ്കരയ്യ റോഡിലെ ഡ്രീംസ് യൂണിസെക്‌സ് ബ്യൂട്ടി സലൂണിനോട് അനുബന്ധിച്ചുള്ള സ്പായിൽ നിന്നും എം ഡി എം എയും കഞ്ചാവും കണ്ടെടുത്തു. നടത്തിപ്പുകാരിയും കാമുകനും പിടിയിൽ .തൃശൂർ എക്‌സൈസ് റെയിഞ്ച് ഓഫീസിലെ എക്‌സൈസ് ഇൻസ്‌പെക്ടർ അബ്ദുൾ അഷ്‌റഫ് പാർട്ടിയും ചേർന്ന് നടത്തിയ റെയ്ഡിൽ 150 ഗ്രാം കഞ്ചാവും മാരക മയക്കു മരുന്നായ എംഡിഎംഎയുമാണ് കണ്ടെടുത്തത്.ഇതുമായി ബന്ധപ്പെട്ട് പട്ടാമ്പി സ്വദേശി മാർക്ക്‌ശേരി അഭിലാഷ് , മൈലിപാടം സ്വദേശിനി അന്തിക്കാടൻ വീട്ടിൽ ആസീന എന്നിവരെ അറസ്റ്റ് ചെയ്തു.
ആസീനയും അഭിലാഷ് ചേർന്ന് ബ്യൂട്ടി സ്പാ എന്ന പേരിൽ സ്ഥാപനം നടത്തി വരികയായിരുന്നു. ഇവിടെ വരുന്ന ഇടപാടുകാർക്ക് ആവശ്യപ്പെടുന്ന ഇനത്തിൽപ്പെട്ട ലഹരി വസ്തുക്കൾ ഇവർ എത്തിച്ചു നൽകിയിരുന്നു. സ്ത്രീകളെ എത്തിച്ചു നൽകിയും ഇവർ ആവശ്യക്കാരെ ത്യപ്തിപ്പെടുത്തിയിരുന്നു.മയക്കുമരുന്നനായി വരുന്ന ആളുകളും സമീപത്തെ വ്യാപാര സ്ഥാപനത്തിലെ ആളുകളും തമ്മിൽ വാഹന പാർക്കിങ്ങിന് ചൊല്ലി തർക്കമുണ്ടായതാണ് എക്‌സൈസ് റെയ്ഡിന് വഴി തെളിച്ചത്.
ഇവിടെ വിദ്യാർത്ഥികളും ചെറുപ്പക്കാരും വന്നുപോകുന്നത് ശ്രദ്ധയിൽപ്പെട്ട വ്യാപാര സ്ഥാപന നടത്തിപ്പുകാർ വിവരം എക്‌സൈസ് അധികൃതരെ അറിയിക്കുകയായിരുന്നു .തൃശൂർ എക്‌സൈസ് റേഞ്ച് ഓഫീസിലെ ഉദ്യോഗസ്ഥർ നടത്തിയ നിരീക്ഷണത്തിൽ സ്ഥാപനത്തിലേക്ക് ആളുകൾ വന്നു പോകുന്നുണ്ടെന്ന് ബോദ്ധ്യമായി. തുടർന്നാണ സ്പായിൽ റെയ്ഡ് നടത്തി ലഹരി വസ്തുക്കൾ പിടികൂടിയത്.റെയ്ഡ് നടക്കുന്ന സമയത്തും നിരവധി കോളുകളാണ് സ്ഥാപനത്തിലേക്ക് വന്നുകൊണ്ടിരുന്നത് .
കോളുകൾ ഉദ്യോഗസ്ഥർ പരിശോധിച്ചു വരികയാണ്. പട്ടാമ്പി സ്വദേശിയായ അഭിലാഷിനെ ഹസീന ഗൾഫിൽ വെച്ച് പരിചയപ്പെടുകയും അവിടെനിന്ന് തുടങ്ങിയ സൗഹൃദം കൂട്ടുകച്ചവടത്തിൽ എത്തിക്കുകയായിരുന്നു .വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമായ ഹസീന ഇടയ്ക്കിടെ അഭിലാഷുമായി പലയിടങ്ങളിൽ കറങ്ങുകയും മയക്കുമരുന്ന് കൊണ്ടുവന്നു പാക്കറ്റുകളിലാക്കി വിതരണം നടത്തുകയും ആയിരുന്നു ചെയ്തിരുന്നത്.മയക്കുമരുന്ന് പൊതിയാൻ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് പാക്കറ്റുകളും എംഡിഎംഎ പാക്ക് ചെയ്യുന്ന ചെറിയ പ്ലാസ്റ്റിക് കവറുകളും റെയ്ഡിൽ കണ്ടെടുത്തിട്ടുണ്ട്.
47,000 രൂപയ്ക്ക് വാടകയ്ക്ക് എടുത്തിട്ടുള്ള കെട്ടിടത്തിൽ 1000 സ്‌ക്വയർ ഫീറ്റ് നുള്ളിൽ അഞ്ചോളം മുറികൾ ആക്കി തിരിച്ചു ആവശ്യക്കാർക്ക് മുറി നൽകുകയും മയക്കുമരുന്നും സ്ത്രീകളെയും ഉപയോഗിക്കുന്നതിന് അവസരം ഉണ്ടാക്കി കൊടുക്കുകയും ആണ് ഇവരുടെ രീതി .ഇത്തരത്തിൽ ഇവർ ഒരാഴ്ചയിൽ 80000 രൂപയോളം വരുമാനം ഉണ്ടാക്കിയിരുന്നു എന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമാക്കുന്നത്.
കൂടുതൽ പ്രതികളെ കുറിച്ചും മയക്കുമരുന്നായി വരുന്ന ആളുകളെ കുറിച്ചും ഇത് ഉപയോഗിക്കുന്ന വിദ്യാർത്ഥികളെ കുറിച്ചും കൂടുതൽ അറിയുന്നതിന് വേണ്ടി അന്വേഷണം വിപുലപ്പെടുത്തുന്നു അതിനാണ എക്‌സൈസ് ലെ ഉദ്യോഗസ്ഥർ തീരുമാനിച്ചിട്ടുള്ളത് .
ഓണം അടുത്തതിനാൽ കൂടുതൽ റെയ്ഡുകളും പട്രോളിംഗും ശക്തമാക്കി മയക്കുമരുന്നിന് തടയിടുന്ന അതിനുവേണ്ടിയുള്ള പ്രവർത്തനം വിപുലപ്പെടുത്തും എന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
പ്രതികളെ പിടികൂടിയ പാർട്ടിയിൽ അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ സി.യു. ഹരീഷ് പ്രിവൻടീവ് ഓഫീസർമാരായ ടീ ജി മോഹനൻ, കെ വി രാജേഷ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ റെനിൽ രാജൻ, വിശാൽ ,ജോസഫ് വനിതാ സിവിൽ എക്‌സൈസ് ഓഫീസർമാരായ നിരോഷ , ശ്രുതി, ശ്രീവിദ്യ ഡ്രൈവർ ശ്രീജിത്ത് എന്നിവരും ഉണ്ടായിരുന്നു
മറുനാടന് മലയാളി ലേഖകന്.