- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
മദ്യപിച്ച് കുതിരപ്പുറത്ത് സവാരി ചെയ്ത മധ്യവയസ്ക അറസ്റ്റിൽ
പോർക്ക്കൗണ്ടി(ഫ്‌ളോറിഡ): മദ്ധ്യപിച്ച് വാഹനം ഓടിച്ചാൽ അറസ്റ്റും ശിക്ഷയും ലഭിക്കുമെന്നുറപ്പാണ്. എന്നാൽ മദ്യപിച്ച് കുതിരപ്പുറത്ത് സവാരി നടത്തിയതിന് അറസ്റ്റുണ്ടാകുന്നത് അസാധാരണ സംഭവമാണ്. നവംബർ 2 വ്യാഴാഴ്ച പോർക്ക്കൗണ്ടിയിലെ ലെക്ക് ലാന്റിലാണ് സംഭവം. 53 വയസ്സുള്ള ഡോണ റോഡിലൂടെ അപകടകരമായ നിലയിൽ കുതിര പുറത്ത് സവാരി നടത്തുന്ന വിവരം ആരോ പൊലീസിനെ അറിയിച്ചു. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ഡോണയെ പിടികൂടി ആൾക്കഹോൾ പരിശോധനക്ക് വീധേയയാക്കി രക്തത്തിലെ ആൾക്കഹോളിന്റെ അംശം ലീഗൽ ലിമിറ്റിനേക്കൾ രണ്ടിരട്ടിയാണെന്ന് കണ്ടെത്തിയതോടെ ഡോണയെ അറസ്റ്റ് ചെയ്തതായി പോർക്ക് കൗണ്ടി ഷെറിഫ് ഓഫീസ് അറിയിച്ചു. കുതിരക്കും, ഡോണക്കും ഒരു പോലെ അപകടം സംഭവിക്കാവുന്ന രീതിയിൽ സവാരി നടത്തിയതിനാണ് ഇവരെ അറസ്റ്റ് ചെയ്തു കേസ്സെടുത്തതെന്ന് പിന്നീട് പൊലീസ് പറഞ്ഞു അനിമൽ ക്രുവൽട്ടി വകുപ്പും ഇവർക്കെതിരെ ചുമത്തിയിട്ടുണ്ട്.മദ്യപിച്ച് കുതിര പുറത്ത് സവാരി ചെയ്യുന്നവർക്ക് മാത്രമല്ല, വളർത്ത് മൃഗങ്ങളോടൊപ്പം മദ്യപിച്ച് സഞ്ചരിക്കുന്നവർക്കും ഇതൊരു മുന്നറ
പോർക്ക്കൗണ്ടി(ഫ്‌ളോറിഡ): മദ്ധ്യപിച്ച് വാഹനം ഓടിച്ചാൽ അറസ്റ്റും ശിക്ഷയും ലഭിക്കുമെന്നുറപ്പാണ്. എന്നാൽ മദ്യപിച്ച് കുതിരപ്പുറത്ത് സവാരി നടത്തിയതിന് അറസ്റ്റുണ്ടാകുന്നത് അസാധാരണ സംഭവമാണ്. നവംബർ 2 വ്യാഴാഴ്ച പോർക്ക്കൗണ്ടിയിലെ ലെക്ക് ലാന്റിലാണ് സംഭവം. 53 വയസ്സുള്ള ഡോണ റോഡിലൂടെ അപകടകരമായ നിലയിൽ കുതിര പുറത്ത് സവാരി നടത്തുന്ന വിവരം ആരോ പൊലീസിനെ അറിയിച്ചു.
സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ഡോണയെ പിടികൂടി ആൾക്കഹോൾ പരിശോധനക്ക് വീധേയയാക്കി രക്തത്തിലെ ആൾക്കഹോളിന്റെ അംശം ലീഗൽ ലിമിറ്റിനേക്കൾ രണ്ടിരട്ടിയാണെന്ന് കണ്ടെത്തിയതോടെ ഡോണയെ അറസ്റ്റ് ചെയ്തതായി പോർക്ക് കൗണ്ടി ഷെറിഫ് ഓഫീസ് അറിയിച്ചു.
കുതിരക്കും, ഡോണക്കും ഒരു പോലെ അപകടം സംഭവിക്കാവുന്ന രീതിയിൽ സവാരി നടത്തിയതിനാണ് ഇവരെ അറസ്റ്റ് ചെയ്തു കേസ്സെടുത്തതെന്ന് പിന്നീട് പൊലീസ് പറഞ്ഞു അനിമൽ ക്രുവൽട്ടി വകുപ്പും ഇവർക്കെതിരെ ചുമത്തിയിട്ടുണ്ട്.മദ്യപിച്ച് കുതിര പുറത്ത് സവാരി ചെയ്യുന്നവർക്ക് മാത്രമല്ല, വളർത്ത് മൃഗങ്ങളോടൊപ്പം മദ്യപിച്ച് സഞ്ചരിക്കുന്നവർക്കും ഇതൊരു മുന്നറിയിപ്പാണെന്ന് ചൂണ്ടികാണിക്കപ്പെടുന്നു.