- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരു വർഷം കളരിയഭ്യസിച്ചു; ജിമ്മിൽ പോയി ശരീരവും നന്നാക്കി; മറ്റു ചിത്രങ്ങൾക്കൊന്നും ഡേറ്റ് നൽകാതെ ഒരു വർഷം പരിശീലനം നടത്തിയത് മാമാങ്കത്തിന് വേണ്ടി; ഒടുവിൽ ധ്രുവനെ ഒഴിവാക്കി മമ്മൂട്ടിയുടെ മാമാങ്കം
മമ്മൂട്ടിയെ നായകനാക്കി രാജീവ് പിള്ള സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് മാമാങ്കം. മാമാങ്കത്തിൽ മമ്മൂട്ടിയോടൊപ്പം പ്രധാന വേഷത്തിൽ നിശ്ചയിച്ചിരുന്നത് ക്വീൻ എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ ധ്രുവനെ ആയിരുന്നു. കഴിഞ്ഞ ഒരു വർഷമായി ചിത്രത്തിനു വേണ്ടിയുള്ള പരിശീലനത്തിലായിരുന്നു ധ്രുവൻ. എന്നാൽ ഷൂട്ട് തുടങ്ങി കഴിഞ്ഞപ്പോൾ ചിത്രത്തിൽ നിന്നും ഒഴിവാക്കിയതായി ധ്രുവൻ പറയുന്നു. ധ്രുവൻ ഒരു വർഷമായി മറ്റ് ചിത്രങ്ങൾക്കൊന്നും ഡേറ്റ് കൊടുക്കാതെയാണ് മാമാങ്കത്തിൽ അഭിനയിക്കുന്നത്. എന്നാൽ ചിത്രീകരണം പാതി പിന്നിട്ടപ്പോൾ ധ്രുവൻ ഒഴിവാക്കപ്പെടുകയായിരുന്നു. അഞ്ച് ദിവസം മുമ്പ് ചിത്രത്തിൽ നിന്ന് തന്നെ ഒഴിവാക്കുകയാണെന്ന് പറഞ്ഞ് ചിത്രത്തിന്റെ പ്രൊഡക്ഷൻ കൺട്രോളർ വിളിച്ചു. മാറ്റുന്നതിന്റെ കാരണത്തെക്കുറിച്ചൊന്നും അറിയില്ലെന്നും ധ്രുവൻ പ്രതികരിച്ചു. മാമാങ്കത്തിൽ അഭിനയിക്കാൻ കുറെയേറെ കഷ്ടപ്പെട്ടിരുന്നു. ഒരു വർഷം കളരിയഭ്യാസം പഠിച്ചു. ജിമ്മിൽ പോയി ശരീരം നന്നാക്കി. എന്നിട്ടും സിനിമയിൽ നിന്ന് ഒഴിവാക്കിയതിൽ സങ്
മമ്മൂട്ടിയെ നായകനാക്കി രാജീവ് പിള്ള സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് മാമാങ്കം. മാമാങ്കത്തിൽ മമ്മൂട്ടിയോടൊപ്പം പ്രധാന വേഷത്തിൽ നിശ്ചയിച്ചിരുന്നത് ക്വീൻ എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ ധ്രുവനെ ആയിരുന്നു. കഴിഞ്ഞ ഒരു വർഷമായി ചിത്രത്തിനു വേണ്ടിയുള്ള പരിശീലനത്തിലായിരുന്നു ധ്രുവൻ. എന്നാൽ ഷൂട്ട് തുടങ്ങി കഴിഞ്ഞപ്പോൾ ചിത്രത്തിൽ നിന്നും ഒഴിവാക്കിയതായി ധ്രുവൻ പറയുന്നു.
ധ്രുവൻ ഒരു വർഷമായി മറ്റ് ചിത്രങ്ങൾക്കൊന്നും ഡേറ്റ് കൊടുക്കാതെയാണ് മാമാങ്കത്തിൽ അഭിനയിക്കുന്നത്. എന്നാൽ ചിത്രീകരണം പാതി പിന്നിട്ടപ്പോൾ ധ്രുവൻ ഒഴിവാക്കപ്പെടുകയായിരുന്നു. അഞ്ച് ദിവസം മുമ്പ് ചിത്രത്തിൽ നിന്ന് തന്നെ ഒഴിവാക്കുകയാണെന്ന് പറഞ്ഞ് ചിത്രത്തിന്റെ പ്രൊഡക്ഷൻ കൺട്രോളർ വിളിച്ചു. മാറ്റുന്നതിന്റെ കാരണത്തെക്കുറിച്ചൊന്നും അറിയില്ലെന്നും ധ്രുവൻ പ്രതികരിച്ചു. മാമാങ്കത്തിൽ അഭിനയിക്കാൻ കുറെയേറെ കഷ്ടപ്പെട്ടിരുന്നു.
ഒരു വർഷം കളരിയഭ്യാസം പഠിച്ചു. ജിമ്മിൽ പോയി ശരീരം നന്നാക്കി. എന്നിട്ടും സിനിമയിൽ നിന്ന് ഒഴിവാക്കിയതിൽ സങ്കടമുണ്ടെന്ന് ധ്രുവൻ കൂട്ടിച്ചേർത്തു. മമ്മൂക്കയും സജീവ് സാറും വളരെയധികം എന്നെ പിന്തുണച്ചിരുന്നു. മമ്മൂക്കയുടെ കൂടെ അഭിനയിക്കാൻ പറ്റില്ലല്ലോയെന്നാണ് എന്റെ ഏറ്റവും വലിയ വിഷമം. അഭിനയിക്കാൻ പറ്റാത്തതിൽ പരിഭവമൊന്നുമിന്നെന്ന് ധ്രുവൻ പറഞ്ഞു.