- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡാളസ് സ്‌കൂൾ ഓഫ് തിയോളജി ഗ്രാജുവേഷൻ 6 ന്
ഡാളസ്: മറുനാട്ടിലെ മലയാളികൾക്ക് മാതൃഭാഷയിൽ ഒരു വേദ പഠനകേന്ദ്രം എന്ന ലക്ഷ്യവുമായി 2007ൽ ഡാളസിൽ ആരംഭിച്ച ഡാളസ് സ്‌കൂൾ ഓഫ് തിയോളജിയുടെ അഞ്ചാമത് ഗ്രാജുവേഷൻ സർവീസ് ഓഗസ്റ്റ് 6ന് മെട്രോ ചർച്ച് ഓഫ് ഗോഡിൽ വച്ച് നടക്കുന്നതാണ്. പ്രമുഖ ബൈബിൾ പണ്ഡിതനും എഴുത്തുകാരനുമായ കാനം അച്ചനാണ് മുഖ്യാതിഥി. വിദ്യാർത്ഥികളെ പ്രതിനിധീകരിച്ച് സംസാരിക്കുന്നത് സ്റാൻലി ഉമ്മനാണ്. 'സുവിശേഷീകരണം ധൈര്യത്തോടെ' എന്നതാണ് ഈ വർഷത്തെ ചിന്താവിഷയം. ആറു വിദ്യാർത്ഥികളാണ് ഈ വർഷം B A in Theology (ബി എ ഇൻ തിയോളജി) ബിരുദം കരസ്ഥമാക്കുന്നത്. ഇതിനോടകം തന്നെ 42ഓളം വിദ്യാർത്ഥികൾ പഠനം പൂർത്തീകരിച്ച് വിവിധ മണ്ഡലങ്ങളിൽ സുവിശേഷീകരണ രംഗത്ത് സജീവമായിട്ടുണ്ട്. ബൈബിളിന്റെ ചരിത്രം, വ്യാഖ്യാനം, ദൈവ ശാസ്ത്രം, വിവിധ മതങ്ങൾ എന്നിങ്ങനെ 36ഓളം വിഷയങ്ങളാണ് ഇവിടെ മൂന്ന് വർഷങ്ങൾ കൊണ്ട് പഠിപ്പിക്കുന്നത്. പാസ്റ്റർമാരായ എബ്രഹാം തോമസ് (പ്രിൻസിപ്പാൾ), ഡോ. ജോസഫ് ഡാനിയേൽ (പ്രസിഡന്റ്), തോമസ് മുല്ലയ്ക്കൽ(അക്കാദമിക്ക് ഡീൻ), കെ കെ മാത്യു(രജിസ്ട്രാർ) എന്നിവർ സ്ഥാപനത്തിന് ന
ഡാളസ്: മറുനാട്ടിലെ മലയാളികൾക്ക് മാതൃഭാഷയിൽ ഒരു വേദ പഠനകേന്ദ്രം എന്ന ലക്ഷ്യവുമായി 2007ൽ ഡാളസിൽ ആരംഭിച്ച ഡാളസ് സ്‌കൂൾ ഓഫ് തിയോളജിയുടെ അഞ്ചാമത് ഗ്രാജുവേഷൻ സർവീസ് ഓഗസ്റ്റ് 6ന് മെട്രോ ചർച്ച് ഓഫ് ഗോഡിൽ വച്ച് നടക്കുന്നതാണ്. പ്രമുഖ ബൈബിൾ പണ്ഡിതനും എഴുത്തുകാരനുമായ കാനം അച്ചനാണ് മുഖ്യാതിഥി. വിദ്യാർത്ഥികളെ പ്രതിനിധീകരിച്ച് സംസാരിക്കുന്നത് സ്റാൻലി ഉമ്മനാണ്. 'സുവിശേഷീകരണം ധൈര്യത്തോടെ' എന്നതാണ് ഈ വർഷത്തെ ചിന്താവിഷയം.
ആറു വിദ്യാർത്ഥികളാണ് ഈ വർഷം B A in Theology (ബി എ ഇൻ തിയോളജി) ബിരുദം കരസ്ഥമാക്കുന്നത്. ഇതിനോടകം തന്നെ 42ഓളം വിദ്യാർത്ഥികൾ പഠനം പൂർത്തീകരിച്ച് വിവിധ മണ്ഡലങ്ങളിൽ സുവിശേഷീകരണ രംഗത്ത് സജീവമായിട്ടുണ്ട്.
ബൈബിളിന്റെ ചരിത്രം, വ്യാഖ്യാനം, ദൈവ ശാസ്ത്രം, വിവിധ മതങ്ങൾ എന്നിങ്ങനെ 36ഓളം വിഷയങ്ങളാണ് ഇവിടെ മൂന്ന് വർഷങ്ങൾ കൊണ്ട് പഠിപ്പിക്കുന്നത്. പാസ്റ്റർമാരായ എബ്രഹാം തോമസ് (പ്രിൻസിപ്പാൾ), ഡോ. ജോസഫ് ഡാനിയേൽ (പ്രസിഡന്റ്), തോമസ് മുല്ലയ്ക്കൽ(അക്കാദമിക്ക് ഡീൻ), കെ കെ മാത്യു(രജിസ്ട്രാർ) എന്നിവർ സ്ഥാപനത്തിന് നേതൃത്വം നൽകുന്നു.ഫാർമേഴ്സ് ബ്രാഞ്ചിലുള്ള ഹെബ്രോൻ പെന്തക്കോസ്തൽ ഫെലോഷിപ്പിലാണ് ബൈബിൾ സ്‌കൂൾ ഇപ്പോൾ നടന്നു വരുന്നത്. എന്നാൽ വിവിധ കേന്ദ്രങ്ങളിൽനിന്നുള്ള നിരന്തരമായ ആവശ്യത്തെത്തുടർന്ന് ഈ വർഷം മുതൽ ഗാർലെന്റിലുള്ള പെനിയേൽ ചർച്ച് ഓഫ് ഗോഡിലും കൂടി ഒരു പഠനകേന്ദ്രം ആരംഭിക്കുന്നതാണ്. എല്ലാ തിങ്കളാഴ്ചയും ചൊവ്വാഴ്ചയും വൈകുന്നേരം 6മണി മുതൽ 9മണി വരെയാണ് പഠന സമയം.
അടുത്ത അദ്ധ്യയനവർഷത്തെ ക്ലാസ്സുകൾ ഓഗസ്റ്റ് 14ന് ആരംഭിക്കുന്നതാണ്. സഭാ വിഭാഗ വ്യത്യാസമില്ലാതെ എല്ലാ ക്രിസ്തീയ വിശ്വാസികൾക്കും അഡ്‌മിഷൻ നൽകുന്നു. ഞായറാഴ്ച വൈകുന്നേരം 6:30ന് നടക്കുന്ന ഗ്രാജുവേഷൻ സർവ്വീസിലേക്ക് പൊതുജനങ്ങൾ കടന്നുവരുന്നത് ബൈബിൾ സ്‌കൂൾ ഭാരവാഹികൾസ്വാഗതം ചെയ്യുന്നു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക. 469 682 5031/ 214 223 1194.