തിരുവനന്തപുരം: സാങ്കേതിക വിദ്യാഭ്യാസ വകുപ്പും കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിങ് & ട്രെയിനിംഗും സംയുക്തമായി നടത്തുന്ന ആറുമാസം ദൈർഘ്യമുള്ള കമ്പ്യൂട്ടർ ആൻഡ് ഡി.റ്റി.പി ഓപ്പറേഷൻ കോഴ്സിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർക്ക് എസ്.എസ്.എൽ.സി/തത്തുല്യ യോഗ്യത ഉണ്ടാവണം.

തിരുവനന്തപുരം (0471 2474720, , 2467728), എറണാകുളം (0484 2605322), കോഴിക്കോട് (0495 2356591, 2723666) എന്നീ കേന്ദ്രങ്ങളിലാണ് കോഴ്സ് നടത്തുന്നത്. അപേക്ഷാഫോറം 30 രൂപയ്ക്ക് അതാത് സെന്ററിൽ നിന്നും നേരിട്ടും 55 രൂപ മണി ഓർഡറായി മാനേജിങ് ഡയറക്ടർ, കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിങ് & ട്രെയിനിങ്, ട്രെയിനിങ് ഡിവിഷൻ, സിറ്റി സെന്റർ, പുന്നപുരം, പടിഞ്ഞാറേകോട്ട, തിരുവനന്തപുരം - 24 എന്ന വിലാസത്തിൽ തപാലിലും ലഭിക്കും. ഫോൺ 0471 - 2474720, 0471 - 2467728. ജനുവരി 20ന് മുമ്പ് അപേക്ഷ ലഭിക്കണം.