- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
ദുബൈ കെ.എം.സി.സി വെൽഫെയർ സ്‌കീം ക്യാമ്പയിനിങ്ങ് പരിപാടിയുമായി കാസർഗോഡ് മണ്ഡലം കമ്മിറ്റി
ദുബൈ: കുടുംബ നാഥന്റെ അപ്രതീക്ഷിതമായ വിയോഗത്തിൽ ജീവിതം വഴി മുട്ടുന്ന കുടുംബങ്ങൾക്ക്, അംഗങ്ങളുടെ മരണാന്തര ആനുകൂല്യമായ അഞ്ചു ലക്ഷം രൂപ ധന സഹായമായി നൽകുന്നതിലൂടെ ആ കുടുംബത്തെ സംരക്ഷിക്കുവാനാവും, കൂടാതെ അപകടം, ജോലി ചെയ്യാനാവാത്ത വിധം അംഗ വൈഗല്ല്യം, ചികിത്സ എന്നീ അടിയന്തിര ഘട്ടങ്ങളിലും നിശ്ചിത കാലയളവ് പൂർത്തിയാക്കി വിസ ക്യാൻസൽ ചെയ്ത
ദുബൈ: കുടുംബ നാഥന്റെ അപ്രതീക്ഷിതമായ വിയോഗത്തിൽ ജീവിതം വഴി മുട്ടുന്ന കുടുംബങ്ങൾക്ക്, അംഗങ്ങളുടെ മരണാന്തര ആനുകൂല്യമായ അഞ്ചു ലക്ഷം രൂപ ധന സഹായമായി നൽകുന്നതിലൂടെ ആ കുടുംബത്തെ സംരക്ഷിക്കുവാനാവും, കൂടാതെ അപകടം, ജോലി ചെയ്യാനാവാത്ത വിധം അംഗ വൈഗല്ല്യം, ചികിത്സ എന്നീ അടിയന്തിര ഘട്ടങ്ങളിലും നിശ്ചിത കാലയളവ് പൂർത്തിയാക്കി വിസ ക്യാൻസൽ ചെയ്ത് നാട്ടിൽ പോകുന്നവർക്കും അനുകൂല്യങ്ങൾ ലഭിക്കും വിധം ദുബൈ കെ.എം.സി.സി. അംഗങ്ങൾക്ക് വേണ്ടി നടപ്പിലാക്കിയ വെൽഫെയർ സ്‌കീം പ്രവാസ ലോകത്ത് സാമൂഹ്യ സുരക്ഷാ രംഗത്ത് വേറിട്ട പാതയിലൂടെ മുന്നേറുന്നു.
2016 വർഷത്തെ ക്യാമ്പയിനിങ്ങ് പ്രഖ്യാപിച്ചതിനെ തുടർന്ന് 26 ന് ചേർന്ന ദുബൈ കെ.എം.സി.സി പ്രവർത്തക സമിതി യോഗം വിപുലമായ ക്യാമ്പയിൻ പരിപാടികള് നടത്താൻ തീരുമാനിച്ചു, വിവിധ പഞ്ചായത്ത് കമ്മിറ്റികളെ ക്രോഡീകരിച്ച് കൊണ്ട് എല്ലാ പ്രവർത്തകരിലേക്കും വെൽഫെയർ സ്‌കീമിന്റെ ആനുകൂല്യങ്ങൾ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാൺ പദ്ധതികൾ തയ്യാറായിരിക്കുന്നത്.
ദുബൈ കെ.എം.സി.സി കാസറഗോഡ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് സലാം കന്ന്യപ്പാടി അദ്ധ്യക്ഷത വഹിച്ച യോഗം യു.എ.ഇ കെ.എം.സി.സി ഉപദേശക സമിറ്റി ഉപാദ്ധ്യക്ഷൻ യഹയ തളങ്കര ഉൽഘാടനം ചെയ്തു, കാസറഗോഡ് ജില്ലാ മുസ്ലിം ലീഗ് ഉപാദ്ധ്യക്ഷൻ ടി.ഇ അബ്ദുല്ല മുഖ്യാതിഥിയായ ചടങ്ങിൽ കാസറഗോഡ് മണ്ഡലം കമ്മിറ്റി ആക്റ്റിങ് ജനറൽ സെക്രട്ടറി റഹീം നെക്കര സ്വാഗതം പറഞ്ഞു, ദുബൈ കെ.എം.സി.സി കാസറഗോട് ജില്ലാ കമ്മിറ്റി ആക്റ്റിങ് പ്രസിഡന്റ് ടി.ആർ ഹനീഫ, ജനറൽ സെക്രട്ടറി അബ്ദുല്ല ആറങ്ങാടി, ട്രഷറർ മുനീർ ചെർക്കള, ഭാരവാഹികളായ ഹസ്സൈനാർ ബീജന്തടുക്ക, ഷരീഫ് പൈക്ക, ഇസ്മയിൽ നാലാം വാതുക്കല് കാസറഗോഡ് മണ്ഡലം ഭാരവാഹികളായ സലീം ചേരങ്കൈ, സത്താർ ആലമ്പാടി, അസീസ് കമാലിയ, സിദ്ധീക്ക് ചൗക്കി, മുനീഫ് ബദിയടുക്ക, ഖലീൽ പദിക്കുന്ന്, റഹീം താജ്, പ്രവർത്തക സമിതി അംഗങ്ങളായ തൽഹത്ത് , ഫൈസൽ തളങ്കര, ദുബൈ കെ.എം.സി.സി മൊഗ്രാൽ പുത്തൂർ പഞ്ചായത്ത പ്രസിഡന്റ് ഉപ്പി കല്ലങ്കൈ, ജനറൽ സെക്രട്ടറി ഖലീൽ ചൗക്കി, ട്‌റഷറർ ഹാരിസ് പീബീസ്, ഭാരവാഹികളായ റഫിക്ക് ചായിത്തോട്ടം, നിസ്സാം ചൗക്കി, ബിലാൽ കോട്ടക്കുന്ന്, കുമ്പടാജെ പഞ്ചായത്ത് ജനറൽ സെക്രട്ടറീ ഹനീഫ കുമ്പടാജെ, ട്രഷറർ അബ്ദുല്ല ബെളിഞ്ചം, ബദിയടുക പഞ്ചായത്ത് ഭാരവാഹി അബ്ദുൽ റസ്സാക്ക് ബദിയടുക്ക, നൗഫൽ ചേരൂർ, സാബിത്ത് ചൗക്കി, സഹീർ അർജാല്, സിദ്ദീക്ക് കനിയടുക്ക, അനസ്, ഖാദർ പൈക്ക, അഷ്ഫാദ്, അബുബക്കർ മുക്രി ചൗക്കി, തുടങ്ങിയവർ പങ്കെടുത്തു. വെൽഫെയർ സ്‌കീം ക്യാമ്പയിൻ സിദ്ദീഖ് ബദിയടുക്കയെ ചേർത്തുകൊണ്ട് ടി ഇ അബ്ദുല്ല ഉൽഘാടനം ചെയ്തു