- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇരട്ടപൗരത്വത്തിനായി നോർവേയിൽ ഏറെ മുറവിളി; അയൽരാജ്യമായ ഡെന്മാർക്കും ഇരട്ട പൗരത്വം അനുവദിച്ചതോടെ ആവശ്യത്തിന് ശക്തിയേറി
ഒസ്ലോ: രാജ്യത്ത് ഇരട്ട പൗരത്വം അനുവദിക്കണമെന്നുള്ള ആവശ്യത്തിന് ശക്തിയേറി. സ്വന്തം രാജ്യത്ത് വിദേശിയെ പോലെ കഴിയേണ്ടി വരുന്ന ഒരു മുൻ നോർവീജിയൻ പൗരന്റേയും നോർവേയിൽ സ്ഥിരമായി താമസിക്കുന്ന ബ്രിട്ടീഷ് പൗരന്റേയും നേതൃത്വത്തിൽ ഇരട്ട പൗരത്വം സംബന്ധിച്ചുള്ള കാമ്പയിന് തുടക്കമായി. ഇതിന്റെ ചുവടു പിടിച്ച് ഇരട്ട പൗരത്വത്തിനായി മുറവിളി കൂട്ടുന്നവരുടെ എണ്ണം വർധിച്ചുവരുകയാണെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. വിദേശത്തു സ്ഥിരമാക്കിയിട്ടുള്ള നോർവീജിയൻ പൗരന്മാരും നോർവേയിൽ സ്ഥിരതാമസമാക്കിയിട്ടുള്ള വിദേശ പൗരന്മാരും ഇരട്ട പൗരത്വം വേണമെന്നുള്ള ആവശ്യം ശക്തമായി ഉന്നയിച്ചിരിക്കുകയാണ്.ഇരട്ട പൗരത്വം അനുവദിക്കുന്നതു കൊണ്ട് നോർവീജിയൻ സംസ്‌ക്കാരത്തിനോ മൂല്യങ്ങൾക്കോ കോട്ടം തട്ടുകയില്ലെന്നും ഇത് നോർവീജിയൻ സിറ്റിസൺ ആകുന്നത് ഏറെ എളുപ്പമുള്ള കാര്യമെന്ന നിലയിൽ പിന്നീട് വ്യാഖ്യാനം ചെയ്യപ്പെടുകയില്ലെന്നും കാമ്പയിന് നേതൃത്വം നൽകുന്നവർ വ്യക്തമാക്കുന്നു. ഇരട്ട പൗരത്വം അനുവദിക്കാത്ത നോർഡിക് രാജ്യങ്ങളിലെ ഏക അംഗമാണ് നോർവേ. കൂടാതെ ന
ഒസ്ലോ: രാജ്യത്ത് ഇരട്ട പൗരത്വം അനുവദിക്കണമെന്നുള്ള ആവശ്യത്തിന് ശക്തിയേറി. സ്വന്തം രാജ്യത്ത് വിദേശിയെ പോലെ കഴിയേണ്ടി വരുന്ന ഒരു മുൻ നോർവീജിയൻ പൗരന്റേയും നോർവേയിൽ സ്ഥിരമായി താമസിക്കുന്ന ബ്രിട്ടീഷ് പൗരന്റേയും നേതൃത്വത്തിൽ ഇരട്ട പൗരത്വം സംബന്ധിച്ചുള്ള കാമ്പയിന് തുടക്കമായി. ഇതിന്റെ ചുവടു പിടിച്ച് ഇരട്ട പൗരത്വത്തിനായി മുറവിളി കൂട്ടുന്നവരുടെ എണ്ണം വർധിച്ചുവരുകയാണെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
വിദേശത്തു സ്ഥിരമാക്കിയിട്ടുള്ള നോർവീജിയൻ പൗരന്മാരും നോർവേയിൽ സ്ഥിരതാമസമാക്കിയിട്ടുള്ള വിദേശ പൗരന്മാരും ഇരട്ട പൗരത്വം വേണമെന്നുള്ള ആവശ്യം ശക്തമായി ഉന്നയിച്ചിരിക്കുകയാണ്.ഇരട്ട പൗരത്വം അനുവദിക്കുന്നതു കൊണ്ട് നോർവീജിയൻ സംസ്‌ക്കാരത്തിനോ മൂല്യങ്ങൾക്കോ കോട്ടം തട്ടുകയില്ലെന്നും ഇത് നോർവീജിയൻ സിറ്റിസൺ ആകുന്നത് ഏറെ എളുപ്പമുള്ള കാര്യമെന്ന നിലയിൽ പിന്നീട് വ്യാഖ്യാനം ചെയ്യപ്പെടുകയില്ലെന്നും കാമ്പയിന് നേതൃത്വം നൽകുന്നവർ വ്യക്തമാക്കുന്നു.
ഇരട്ട പൗരത്വം അനുവദിക്കാത്ത നോർഡിക് രാജ്യങ്ങളിലെ ഏക അംഗമാണ് നോർവേ. കൂടാതെ നോർവേ ഉൾപ്പെടെയുള്ള ഏതാനും യൂറോപ്യൻ രാജ്യങ്ങളിൽ മാത്രമാണ് ഇപ്പോഴും ഇരട്ട പൗരത്വം അനുവദിക്കാത്തത്. ഇക്കാര്യത്തിൽ സർക്കാരിന്റെ നയം പുനർവിചിന്തനം ചെയ്യാൻ മാർച്ചിൽ പാർലമെന്ററി കമ്മിറ്റി സർക്കാരിനോട് ആരാഞ്ഞിരുന്നു. വിദേശത്ത് താമസിക്കുന്ന നോർവീജിയൻ പൗരന്മാർ ഇക്കാര്യം വ്യക്തമാക്കിക്കൊണ്ട് പല രാഷ്ട്രീയ നേതാക്കൾക്കും പാർട്ടികൾക്കും നിവേദനം സമർപ്പിച്ചിരുന്നു.
അയൽ രാജ്യമായ ഡെന്മാർക്ക് അടുത്ത കാലത്ത് ഇരട്ട പൗരത്വം അനുവദിച്ചതും നോർവേ എടുത്തുപറയുന്നുണ്ട്. 2015 സെപ്റ്റംബർ ഒന്നിനാണ് ഡെന്മാർക്കിൽ ഇരട്ട പൗരത്വം അനുവദിച്ചത്.