ദുബൈ: വേനൽക്കാലത്ത് തിരക്കേറിയ സമയങ്ങളിലെ വൈദ്യുത ഉപയോഗം നിയന്ത്രിക്കണമെന്ന് ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വവാട്ടർ അഥോറിറ്റി (ദീവ). ഉച്ചയ്ക്കു പന്ത്രണ്ടുമുതൽ വൈകിട്ട് ആറുവരെ വൈദ്യുതോപകരണങ്ങളുടെയും ജല ഉപയോഗവും നിയന്തിക്കണമെന്നാണ് അഭ്യർത്ഥന

വാഷിങ് മെഷീനും തേപ്പുപെട്ടിക്കും പുറമെ ഒവനുകൾ, എ.സി തുടങ്ങിയവയും അധിക വൈദ്യുതി വേണ്ടിവരുന്ന ഉപകരണങ്ങളാണ്. അവധിക്കാലമാകയാൽ കുട്ടികളെയും ഇക്കാര്യം പറഞ്ഞു ശീലിപ്പിക്കണം. 'നമുക്കീ വേനൽകാലം ഹരിതാഭമാക്കാം' എന്ന പ്രമേയത്തിലാണ്? 'ദീവ' കാമ്പയിൻ ഒരുക്കിയിരിക്കുന്നത്.

2030 ആകുേമ്പാഴേക്കും വൈദ്യുതി ഉപയോഗം 30 ശതമാനം കുറക്കുക എന്ന സമഗ്ര ഊർജ നയത്തിെന്റ ഭാഗമാണ് ഈ കാമ്പയിൻ