- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
അനീതിക്കെതിരെ ശബ്ധികുന്ന മാദ്ധ്യമമാണ് സാഹിത്യം : അഡ്വ:എൻ. ഷംസുദ്ദീൻ എംഎൽഎ
ദുബൈ: അനീതിക്കെതിരെ ശബ്ദിക്കുന്ന ഏറ്റവും പ്രധാനപെട്ട ഒരു മാദ്ധ്യമമാണ് സാഹിത്യമെന്നു അഡ്വ: എൻ.ഷംസുദ്ദീൻ എംഎൽഎ പറഞ്ഞു.ദുബൈ കെ.എം.സി.സി സർഗധാര യു.എ.ഇ വായന വർഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച അക്ഷരനിലാവ് എന്ന സാഹിത്യ ശിൽപ്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തിലെ തിന്മകൾക്കെതിരെ നിലയുറപ്പിച്ച് ,കഥാപാത്രങ്ങളെ തങ്ങളുടെ രചനകളിൽ സൃഷ്ടിച്ചുകൊണ്ടാണ് വൈക്കം മുഹമ്മദ് ബഷീർ ഉൾപ്പടെയുള്ള പൂർവ്വകാല കഥാകൃത്തുക്കൾ എഴുതിയിരുന്നത്. 'എട്ടുകാലി മമ്മൂഞ്ഞി' എന്ന കാലാതീതമായി ജീവിക്കുന്ന കഥാപാത്രത്തിന് ജന്മം നൽകാൻ അദ്ദേഹത്തിന് സാധിച്ചു. ഈ കഥാപാത്രം ഇന്നും ഏറെ ചെയ്യപ്പെടുകയും പ്രസക്തമാവുകയും ചെയ്യുന്നു എന്നത് എഴുത്തിന്റെ ദാർശനികതക്കുള്ള ഉദാഹരണമാണ്. കലാകാരന്മാരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായ സാഹിത്യ ശിൽപ്പശാല ക്യാമ്പ് ഡയറക്റ്റർ ഇസ്മായിൽ ഏറാമല അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ ദുബൈ കെ.എം.സി.സി പ്രസിഡന്റ് പി.കെ അൻവർ നഹ, യുവ കലാസാഹിതി ദുബൈ പ്രസിഡന്റ് സുഭാഷ് ദാസ് ,ബഷീർ തിക്കൊടി തുടങ്ങിയവർ ആശംസകൾ നേർന്നു
ദുബൈ: അനീതിക്കെതിരെ ശബ്ദിക്കുന്ന ഏറ്റവും പ്രധാനപെട്ട ഒരു മാദ്ധ്യമമാണ് സാഹിത്യമെന്നു അഡ്വ: എൻ.ഷംസുദ്ദീൻ എംഎൽഎ പറഞ്ഞു.ദുബൈ കെ.എം.സി.സി സർഗധാര യു.എ.ഇ വായന വർഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച അക്ഷരനിലാവ് എന്ന സാഹിത്യ ശിൽപ്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തിലെ തിന്മകൾക്കെതിരെ നിലയുറപ്പിച്ച് ,കഥാപാത്രങ്ങളെ തങ്ങളുടെ രചനകളിൽ സൃഷ്ടിച്ചുകൊണ്ടാണ് വൈക്കം മുഹമ്മദ് ബഷീർ ഉൾപ്പടെയുള്ള പൂർവ്വകാല കഥാകൃത്തുക്കൾ എഴുതിയിരുന്നത്. 'എട്ടുകാലി മമ്മൂഞ്ഞി' എന്ന കാലാതീതമായി ജീവിക്കുന്ന കഥാപാത്രത്തിന് ജന്മം നൽകാൻ അദ്ദേഹത്തിന് സാധിച്ചു. ഈ കഥാപാത്രം ഇന്നും ഏറെ ചെയ്യപ്പെടുകയും പ്രസക്തമാവുകയും ചെയ്യുന്നു എന്നത് എഴുത്തിന്റെ ദാർശനികതക്കുള്ള ഉദാഹരണമാണ്.
കലാകാരന്മാരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായ സാഹിത്യ ശിൽപ്പശാല ക്യാമ്പ് ഡയറക്റ്റർ ഇസ്മായിൽ ഏറാമല അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ ദുബൈ കെ.എം.സി.സി പ്രസിഡന്റ് പി.കെ അൻവർ നഹ, യുവ കലാസാഹിതി ദുബൈ പ്രസിഡന്റ് സുഭാഷ് ദാസ് ,ബഷീർ തിക്കൊടി തുടങ്ങിയവർ ആശംസകൾ നേർന്നു.ദുബൈ കെ.എം.സി.സി ആക്റ്റിങ് ജന: സെക്രട്ടറി അഡ്വ:സാജിദ് അബൂബക്കർ, ട്രഷറർ എ.സി ഇസ്മായിൽ,മുസ്തഫ തിരൂർ, മുഹമ്മദ് പട്ടാമ്പി,എം.എ മുഹമ്മദ് കുഞ്ഞി,എൻ.കെ ഇബ്രാഹിം,അബ്ദുൽഖാദർ അരിപ്പാബ്ര തുടങ്ങിയവർ സംബന്ധിച്ചു.സുഫൈദ് ഇരിങ്ങണ്ണൂർ സ്വാഗതം പറഞ്ഞു.
ആദ്യ സെക്ഷനിൽ കഥയുടെ കാതൽ എന്ന വിഷയം വെള്ളിയോടൻ അവതരിപ്പിച്ചു. ടി.എം.എ സിദ്ദീഖ് ആമുഖവും .മൂസ കൊയപ്രം നന്ദിയും പറഞ്ഞു.കാവ്യ സുഗന്ധം എന്ന സെഷനിൽ സത്യൻ മാടാക്കര , ഹണി ഭാസ്‌ക്കർ എന്നിവർ ക്ലാസെടുത്തു.വി.കെ റഷീദ് ആമുവും അബ്ദുള്ള കുട്ടി ചേറ്റുവ നന്ദിയും പറഞ്ഞു. ശ്രേഷ്ഠ ഭാഷ സെഷനിൽ മുരളി മാസ്റ്റർ ക്ലാസെടുത്തു.അസീസ് മണമ്മൽ ആമുഖവും നിസാമുദ്ദീൻ കൊല്ലം നന്ദിയും പറഞ്ഞു. സർഗധാര ചെയർമാൻ അഷ്റഫ് കൊടുങ്ങല്ലൂർ ,ജന:കൺവീനർ സുബൈർ വെള്ളിയോട്എന്നിവർ നേത്രത്വം നൽകി.