ദുബൈ - ഉയർച്ചയുടെ പടവുകൾ അതിവേഗം താണ്ഡിക്കൊണ്ട് ഇസ്ലാമിക -ഭൗതീക സമന്വയ വിദ്യാഭ്യാസ സ്ഥാപനമായി ജില്ലയ്ക്ക് അഭിമാനമായി വളരുന്ന ബദിയടുക്ക കണ്ണിയത് ഉസ്താദ് ഇസ്ലാമിക് അകാദമിക്ക് കീഴിൽ മൂന്ന് വർഷമായി പ്രവർത്തിച്ചു വരുന്ന ദുബായ് ചാപ്റ്റർ പുനഃസംഘടിപ്പിച്ചു കൊണ്ട് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

അബ്ദുൽ റസ്സാഖ് ചെറൂണി (പ്രസിഡണ്ട്)മുനീഫ് ബദിയടുക്ക (ജന.സെക്രട്ടറി) സലാം കന്യപ്പാടി(ട്രഷറർ) ഐ.പി.എം.ഇബ്രാഹിം (വർക്കിങ് സെക്രട്ടറി) സത്താർ നാരമ്പാടി, വൈ.ഹനീഫ കുംബടാജെ(ഓർഗനൈസിങ് സെക്രട്ടറി)ജി.എസ്.ഇബ്രാഹിം,അബ്ദുല്ല ബെളിഞ്ചം,ഹസൈനാർ ബീജന്തടുക്ക, അസീസ് കമാലിയ,എം.എസ്.ഹമീദ് ഗോളിയടുക്ക,സിദ്ധീഖ് കൈക്കംബ(വൈസ് പ്രസിഡണ്ടുമാർ)അബ്ദുൽ റസ്സാഖ് ബദിയടുക്ക,ഹംസ ബദിയടുക്ക,പി.ഡി.നൂറുദ്ധീൻ,മുഹമ്മദ് ഹനീഫ് നാരമ്പാടി,ലത്വീഫ് പൊയ്യക്കണ്ടം,റസ്സാഖ് ഉക്കിനടുക്ക,ലത്വീഫ് മടത്തിൽ(ജോയിൻ സെക്രട്ടറിമാർ)

സലാം കന്യാപാടിയുടെ അധ്യക്ഷതയിൽ ചേർന്ന സംഗമത്തിന് മുനീഫ് ബദിയടുക്ക സ്വാഗതം പറഞ്ഞു.അഷറഫ് ദാരിമി വെളിഞ്ച മുഖ്യ പ്രഭാഷണം നടത്തി.അബ്ദുൽ ഖാദർ അസ്സദി തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

അബൂദാബി ചാപ്റ്റർ നേതാക്കളായ കമാൽ മല്ലം,ശരീഫ് പള്ളത്തടുക്ക,ഇബ്രാഹിം ബെളിഞ്ചം,കെ.എം.സി.സി നേതാക്കളായ അബ്ദുല്ല ആറങ്ങാടി,റഷീദ് ഹാജി കല്ലിങ്കൽ,ഹസൈനാർ തോട്ടുംഭാകം,അയ്യൂബ് ഉറുമി,ഫൈസൽ പട്ടേൽ,ഷാഫി മാർപ്പനടുക്ക,അസീസ് ബള്ളൂർ തുടങ്ങിയവർ ആശംസയർപ്പിച്ചു. ഐ.പി.എം.ഇബ്രാഹിം നന്ദി പറഞ്ഞു.