- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദുബായിൽ പോയി എന്ത് തരികിടയും കാട്ടി രക്ഷപ്പെടാമെന്ന് കരുതേണ്ട; റെന്റ് എ കാർ എടുത്ത് ഡ്രൈവ് ചെയ്യവേ സഹഡ്രൈവറോട് വൃത്തികെട്ട ആംഗ്യം കാട്ടിയ ബ്രിട്ടീഷ് പൗരനെ പിടികൂടിയത് ആറ് മാസത്തിന് ശേഷം ദുബായ് വിമാനത്താവളത്തിലൂടെ ട്രാൻസിസ്റ്റ് യാത്ര ചെയ്തപ്പോൾ; പാസ്പോർട്ട് സ്‌കാൻ ചെയ്യുമ്പോൾ ബീപ് ചെയ്ത് കുടുങ്ങാതിരിക്കാൻ ശ്രദ്ധിക്കുക
ദുബായ്: ഗൾഫ് രാജ്യങ്ങളിൽ ദുബായ് താരതമ്യേന അയവുള്ള നിയമങ്ങൾ ഉള്ള സ്ഥലമാണെന്നാണ് മിക്കവരുടെയും ധാരണ. അതിനാൽ ഇവിടെ പോയാൽ എന്ത് തരികിടയും കാട്ടി രക്ഷപ്പെടാമെന്നും നാം കരുതാറുണ്ട്. എന്നാൽ അത് വെറും തെറ്റിദ്ധാരണയാണെന്നറിയുക. ബ്രിട്ടീഷ് പൗരനായ ജാമിൽ മുകദാം എന്ന 23കാരനുണ്ടായ അനുഭവം ഈ മുന്നറിയിപ്പാണേകുന്നത്. ദുബായിൽ പോയി റെന്റ് എ കാർ എടുത്ത് ഡ്രൈവ് ചെയ്യവേ സഹഡ്രൈവറോട് വൃത്തികെട്ട ആംഗ്യം കാട്ടിയതിനാണ് ഇയാളെ ആറ് മാസത്തിന് ശേഷം ദുബായ് വിമാനത്താവളത്തിലൂടെ ട്രാൻസിസ്റ്റ് യാത്ര ചെയ്തപ്പോഴാണ്. ഇത്തരത്തിൽ പാസ്പോർട്ട് സ്‌കാൻ ചെയ്യുമ്പോൾ ബീപ് ചെയ്ത് കുടുങ്ങാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. ഫെബ്രുവരിയിൽ തന്റെ ഭാര്യക്കൊപ്പം ദുബായ് കറങ്ങാനെത്തിയ ഈ ഐടി കമ്പനി ഉടമയ്ക്ക് ഇതിനെ തുടർന്ന് ആറ് മാസത്തെ ജയിൽശിക്ഷയാണ് വിധിച്ചിരിക്കുന്നത്. തന്നെ ഓവർടേക്ക് ചെയ്യാൻ ശ്രമിച്ച മറ്റൊരു മോട്ടോറിസ്റ്റിന് നേരെ നടുവിരൽ വൃത്തികെട്ട രീതിയിൽ തെറിപ്പിച്ച് കാണിച്ചുവെന്നതാണ് ഇയാൾക്ക് മേൽ ചുമത്തിയിരിക്കുന്ന കുറ്റം. ഈ മാസം ആദ്യം ദുബായിലെ
ദുബായ്: ഗൾഫ് രാജ്യങ്ങളിൽ ദുബായ് താരതമ്യേന അയവുള്ള നിയമങ്ങൾ ഉള്ള സ്ഥലമാണെന്നാണ് മിക്കവരുടെയും ധാരണ. അതിനാൽ ഇവിടെ പോയാൽ എന്ത് തരികിടയും കാട്ടി രക്ഷപ്പെടാമെന്നും നാം കരുതാറുണ്ട്. എന്നാൽ അത് വെറും തെറ്റിദ്ധാരണയാണെന്നറിയുക. ബ്രിട്ടീഷ് പൗരനായ ജാമിൽ മുകദാം എന്ന 23കാരനുണ്ടായ അനുഭവം ഈ മുന്നറിയിപ്പാണേകുന്നത്. ദുബായിൽ പോയി റെന്റ് എ കാർ എടുത്ത് ഡ്രൈവ് ചെയ്യവേ സഹഡ്രൈവറോട് വൃത്തികെട്ട ആംഗ്യം കാട്ടിയതിനാണ് ഇയാളെ ആറ് മാസത്തിന് ശേഷം ദുബായ് വിമാനത്താവളത്തിലൂടെ ട്രാൻസിസ്റ്റ് യാത്ര ചെയ്തപ്പോഴാണ്. ഇത്തരത്തിൽ പാസ്പോർട്ട് സ്‌കാൻ ചെയ്യുമ്പോൾ ബീപ് ചെയ്ത് കുടുങ്ങാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.
ഫെബ്രുവരിയിൽ തന്റെ ഭാര്യക്കൊപ്പം ദുബായ് കറങ്ങാനെത്തിയ ഈ ഐടി കമ്പനി ഉടമയ്ക്ക് ഇതിനെ തുടർന്ന് ആറ് മാസത്തെ ജയിൽശിക്ഷയാണ് വിധിച്ചിരിക്കുന്നത്. തന്നെ ഓവർടേക്ക് ചെയ്യാൻ ശ്രമിച്ച മറ്റൊരു മോട്ടോറിസ്റ്റിന് നേരെ നടുവിരൽ വൃത്തികെട്ട രീതിയിൽ തെറിപ്പിച്ച് കാണിച്ചുവെന്നതാണ് ഇയാൾക്ക് മേൽ ചുമത്തിയിരിക്കുന്ന കുറ്റം. ഈ മാസം ആദ്യം ദുബായിലെത്തിയപ്പോഴായിരുന്നു ഈ ലെയ്സെറ്റർകാരനെ അറസ്റ്റ് ചെയ്തത്. ജാമ്യത്തിൽ പുറത്തിറങ്ങുന്നതിന് മുമ്പ് ബലാത്സംഗക്കാരും കൊലപാതകികളും പാർക്കുന്ന സെല്ലിലാണ് തന്നെ പാർപ്പിച്ചിരുന്നതെന്ന് മുകദാം ആരോപിക്കുന്നു.
മറ്റേ് ഡ്രൈവർ നിയമവിരുദ്ധമായി തന്റെ കാറിനെ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുകയും ലൈറ്റുകൾ അലോസരമുണ്ടാക്കുന്ന വിധത്തിൽ കത്തിക്കുകയും ചെയ്തതിനെ തുടർന്നാണ് താൻ ഇത്തരത്തിൽ ആംഗ്യം കാട്ടിയതെന്നാണ് മുകദാം വിശദീകരിക്കുന്നത്. അതിനെ തുടർന്ന് ഇത്തരത്തിലുള്ള പ്രത്യാഘാതം ഉണ്ടാവുമെന്ന് വിചാരിച്ചിരുന്നില്ലെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു. ഇംഗ്ലണ്ടിൽ വച്ച് ഇത്തരം ആംഗ്യം ആരും എപ്പോഴും ആരോടും കാണിക്കുന്നതാണെന്നും എന്നാൽ ഇതിന്റെ പേരിൽ ആരെയും ജയിലിൽ ഇടാറില്ലെന്നും മുകദാം പറയുന്നു.
കഴിഞ്ഞ ആഴ്ച ഹോളിഡേയ്ക്കായി ഭാര്യയ്ക്കൊപ്പം ദുബായിൽ എത്തിയപ്പോൾ പാസ്പോർട്ട് കൺട്രോളിൽ ചെന്ന് സ്‌കാൻ ചെയ്തപ്പോൾ ഉച്ചത്തിൽ ബീപ് ശബ്ദമുണ്ടായെന്നാണ് മുകദാം വെളിപ്പെടുത്തുന്നത്. തുടർന്ന് സെക്കൻഡുകൾക്കുള്ളിൽ പൊലീസ് തന്നെ കീഴ്പ്പെടുത്തി ജയിലിൽ അടയ്ക്കുകയായിരുന്നുവെന്നും അദ്ദേഹം പറയുന്നു. മറ്റൊരാളെ അപമാനിക്കുന്ന പെരുമാറ്റം ദുബായിൽ കടുത്ത കുറ്റമാണെന്നാണ് മുകദാമിന് നിയമസഹായം നൽകുന്ന സ്റ്റർലിങ് ഹൈഗിലെ രാധ സ്റ്റർലിങ് വെളിപ്പെടുത്തുന്നത്. ഇത്തരത്തിൽ വണ്ടിയോടിക്കുമ്പോൾ കാട്ടുന്ന ആംഗ്യങ്ങളുടെ പേരിൽ ജയിലിൽ അടയ്ക്കപ്പെടുന്ന നിരവധി പേരുടെ കേസുകൾ തങ്ങൾ കൈകാര്യം ചെയ്യുന്നുണ്ടെന്നും അവർ പറയുന്നു.
അതിനാൽ വിദേശികൾ തങ്ങളുടെ സ്വന്തം രാജ്യത്ത് കാട്ടുന്ന ആംഗ്യങ്ങൾ ഇവിടെ കാണിക്കരുതെന്നും അതിലൂടെ കടുത്ത ശിക്ഷ ലഭിക്കുമെന്നും തങ്ങൾ ഇവിടെയെത്തുന്ന ടൂറിസ്റ്റുകൾക്ക് മുന്നറിയിപ്പേകാറുണ്ടെന്നും രാധ പറയുന്നു. 2011ൽ യുകെയിലെ സർജനായ ജോസഫ് നുനൂ മെനാഷ് ഇത്തരത്തിൽ മറ്റൊരു ഡ്രൈവറോട് പരുഷമായ ആംഗ്യം കാണിച്ചുവെന്ന കുറ്റത്തിന് ദുബായിൽ വച്ച് ശിക്ഷിക്കപ്പെട്ടിരുന്നു.