ദുബായ്: ഫ്ളാറ്റിൽ അനധികുത ഗർഭഛിദ്രവും സർജറിയും നടത്തി വന്ന ഡോക്ടർ അറസ്റ്റിൽ. ദുബായ് ആരോഗ്യ മന്ത്രാലയത്തിനു ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു അറസ്റ്റ്. ലൈസൻസില്ലാതെ പ്രവത്തിച്ച സ്ഥാപനത്തിലെ ഉപകരണങ്ങളും മരുന്നുകളും പിടിച്ചെടുത്തു. അവിഹിതഗർഭം ധരിക്കുന്നവർക്കു ഗർഭഛിദ്രം നടത്തി കൊടുക്കുന്നതാണ് ഇവരുടെ പ്രധാനജോലി.

ലൈസൻസ് ഇല്ലാതെയുള്ള ചികിത്സകളിലൂടെ ആളുകളുടെ ജീവൻ അപകടത്തിൽ പെടുത്താൻ ശ്രമിച്ചു എന്ന പേരിലാണു ഡോക്ടർക്കെതിരെ കേസ് എടുത്തിരിക്കുന്നത്. ഇവർക്കെതിരെ പിഴ ഉൾപ്പെടെയുള്ള ശിക്ഷയ്ക്കായി കേസ് പബ്ലിക്ക് പ്രോസിക്യൂഷനു വിട്ടു. ലൈസൻസ് ഉള്ള സ്ഥാപനമാണ് എന്നും ലൈസൻസുള്ള ഡോക്ടർ ആണ് എന്നും തെറ്റുദ്ധരിപ്പിച്ചായിരുന്നു ഇയാൾ ചികിത്സ നടത്തിരുന്നത്.

അവിഹിത ഗർഭം ധരിക്കുന്നവരെ പ്രവേശിപ്പിച്ച് ഗർഭഛിദ്രം നടത്തിക്കൊടുക്കുകയാണ് ഇവരുടെ പ്രധാന ജോലിയെന്നും ഗുരുതരമായ നിയമലംഘനങ്ങൾ റസിഡൻഷ്യൽ അപ്പാർട്ട്‌മെന്റിൽ നടന്നുവരുന്നതായും പൊലീസ് വ്യക്തമാക്കി. ലൈസൻസില്ലാതെയുള്ള ചികിൽസയിലൂടെ ആളുകളുടെ ജീവൻ അപകടപ്പെടുത്താൻ ശ്രമിച്ചുവെന്ന പേരിലാണ് ഡോക്ടർമാർക്കെതിരേ പൊലീസ് കേസെടുത്തത്. ഇവർക്കെതിരേ പിഴയുൾപ്പെടെയുള്ള ശിക്ഷയ്ക്കായി കേസ് പബ്ലിക് പ്രാസിക്യൂഷന് വിട്ടു.

''സാമൂഹ്യമാധ്യമങ്ങളിലെയും മറ്റും പരസ്യങ്ങളിൽ വഞ്ചിതരായി അപകടങ്ങളിൽ ചെന്നു ചാടരുതെന്നും ആധികാരികത ഉറപ്പാക്കിയതിനു ശേഷം മാത്രമേ ചികിൽസയ്ക്കായി അവയെ സമീപിക്കാവൂ'' എന്നും ദുബയ് പൊലീസ് അറിയിച്ചു. ''ലൈസൻസോടെ പ്രവർത്തിക്കുന്ന സ്ഥാപനമെന്നും ലൈസൻസുള്ള ഡോക്ടർമാരെന്ന വ്യാജേനയാണ് ഡോക്ടർമാർ ചികിൽസ നടത്തിയതെന്ന് ഹെൽത്ത് ഇൻഷൂറൻസ് വകുപ്പ് ഡയരക്ടർ ഡോ. മർവാൻ അൽ മുല്ല പറയുന്നു.

അനധികൃത ആരോഗ്യ സ്ഥാപനങ്ങൾക്കും വ്യക്തികൾക്കുമെതിരേ കർശനമായ നടപടികളാണ് 2012ലെ 32ാം നമ്ബർ എക്‌സിക്യൂട്ടീവ് കൗൺസിൽ പ്രമേയം ശുപാർശ ചെയുന്നത്. നിയമം ലംഘിക്കുന്നവർക്കെതിരേ നടപടിയെടുക്കും. ദുബായ് നിവാസികൾക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള ചികിൽസയും മറ്റ് ആരോഗ്യസേവനങ്ങളും ലഭ്യമാക്കണമെന്നാണ് നിയമം അനുശാസിക്കുന്നത്. അനധികൃത സ്ഥാപനങ്ങൾ വഴിയുള്ള ചികിൽസ മൂലം സംഭവിക്കുന്ന അപകടങ്ങളുടെ ഉത്തരവാദിത്തം ഏൽക്കാനും ആരുമുണ്ടാവില്ല.